Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: കോലി അത് ചെയ്തു, രണ്ടു ബോളിനകം വിക്കറ്റ്! കാണിച്ചത് ഈ 'സൂത്രം'

സെഞ്ചൂറിയന്‍: ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യക്കെതിരേ സൗത്താഫ്രിക്ക തിരിച്ചടിക്കുകയാണ്. മികച്ച ലീഡിലേക്കാണ് ആതിഥേയര്‍ നീങ്ങുന്നത്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 245 റണ്‍സിനു മറുപടിയില്‍ സൗത്താഫ്രിക്ക രണ്ടാംദിനം രണ്ടാം സെഷനില്‍ 48 ഓവറുകള്‍ കഴിയുമ്പോള്‍ മൂന്നു വിക്കറ്റിനു 187 റണ്‍സെന്ന ശക്തമായ നിലയിലാണ്. ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു 58 റണ്‍സ് കൂടി മതി. സെഞ്ച്വറിയുമായി ഓപ്പണര്‍ ഡീന്‍ എല്‍ഗറും (111*) ഡേവിഡ് ബെഡിങ്ഹാമുമാണ് (32*) ക്രീസില്‍.

ഇതിനിടെ സൗത്താഫ്രിക്കയുടെ മൂന്നാമത്തെ വിക്കറ്റ് വീഴ്ചയില്‍ വിരാട് കോലിയുടെ പങ്കിനെക്കുറിച്ചാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. കോലിക്കു നേരിട്ടു ഈ വിക്കറ്റില്‍ പങ്കൊന്നുമില്ലെങ്കിലും അദ്ദേഹത്തിന്റെ ഒരു നീക്കത്തിനു പിന്നാലെയായിരുന്നു സൗത്താഫ്രിക്കയുടെ വിക്കറ്റ് വീണത്. ഇതോടെ കോലിയെ ഭാഗ്യതാരമായി പലരും ചൂണ്ടിക്കാട്ടുകയായിരുന്നു.

VIRAT KOHLI

31ാം ഓവറിലാണ് സൗത്താഫ്രിക്കയുടെ മൂന്നാം വിക്കറ്റ് വീണത്. പുതുതായി ക്രീസിലെത്തിയ കീഗന്‍ പീറ്റേഴ്‌സനു വെറും ഏഴു ബോളുകളുടെ ആയുസ് മാത്രമേയുണ്ടായുളളൂ. രണ്ടു റണ്‍സ് മാത്രമെടുത്ത പീറ്റേഴ്‌സനെ ജസ്പ്രീത് ബുംറ ബൗള്‍ഡാക്കുകയായിരുന്നു.

31ാം ഓവറിലെ രണ്ടാമത്തെ ബോളിലായിരുന്നു ഇത്. ഓഫ്സ്റ്റംപിനു പുറത്തേക്കു പോയ ബാക്ക് ഓഫ് ലെങ്ത്ത് ബോളായിരുന്നു ബുംറ പരീക്ഷിച്ചത്. പീറ്റേഴ്‌സന്‍ ഈ ബോളില്‍ ഡ്രൈവിനു തുനിയുകയായിരുന്നു. പക്ഷെ ഇന്‍സൈഡ് എഡ്ജായ ബോള്‍ അകത്തേക്കു വരികയും നേരെ സ്റ്റംപുകളില്‍ പതിക്കുകയുമായിരുന്നു.

തൊട്ടുമുമ്പത്തെ ഓവറിനു ശേഷം കോലി ഒരു വശത്തുള്ള വിക്കറ്റുകളിലെ ബെയ്ല്‍സുകള്‍ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു ബോളുകള്‍ക്കകം പീറ്റേഴ്‌സന്‍ ബൗള്‍ഡാവുകയും ചെയ്തത്. കോലി ബെയ്ല്‍സില്‍ മാറ്റം വരുത്തിയത് കാരണമാണ് ഇന്ത്യക്കു തൊട്ടുപിന്നാലെ വിക്കറ്റ് ഭാഗ്യം ലഭിച്ചതെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്യുന്നുണ്ട്.

VIRAT KOHLI

Screen shot

അതേസമയം, അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഈ ടെസ്റ്റില്‍ സൗത്താഫ്രിക്കയെ ലീഡ് നേടുന്നതില്‍ നിന്നും തടയാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ. ഇന്ത്യക്കു ഈ പിച്ചില്‍ ബാറ്റിങ് കടുപ്പമായിരുന്നെങ്കിലും സൗത്താഫ്രിക്ക വളരെ അനായാസമാണ് സ്‌കോര്‍ ചെയ്തു മുന്നേറുന്നത്. നേരത്തേ വിക്കറ്റ് കീപ്പറും സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുലൊഴികെ മറ്റാരും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ക്ലിക്കായില്ല.

അദ്ദേഹത്തിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ടീമിനെ 245 വരെയെങ്കിലും എത്തിച്ചത്. സെഞ്ച്വറി നേടിയ രാഹുല്‍ (101) ഏറ്റവും അവസാനമാണ് പുറത്തായത്. 137 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 14 ഫോറും നാലു സിക്‌സറുകളുമുള്‍പ്പെട്ടിരുന്നു. മറ്റാരും ഇന്ത്യന്‍ നിരയില്‍ 40 റണ്‍സ് പോലുമെടുത്തില്ല. വിരാട് കോലി 38ഉം ശ്രേയസ് അയ്യര്‍ 31ഉം റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മാര്‍ക്രം, ടോണി ഡി സോര്‍സി, ടെംബ ബവുമ (ക്യാപ്റ്റന്‍), കീഗന്‍ പീറ്റേഴ്‌സന്‍, ഡേവിഡ് ബെഡിംഗ്ഹാം, കൈല്‍ വെറെയ്ന്‍ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സണ്‍, ജെറാള്‍ഡ് കോട്സി, കാഗിസോ റബാഡ, നാന്ദ്രെ ബര്‍ഗര്‍.

Story first published: Wednesday, December 27, 2023, 19:39 [IST]
Other articles published on Dec 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+