Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: സൂര്യ എല്ലാം മുന്‍കൂട്ടി കണ്ടു? ബുംറയെക്കുറിച്ചുള്ള പ്രവചനം കിറുകൃത്യം! വൈറല്‍

കേപ്ടൗണ്‍: സൗത്താഫ്രിക്കയുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഗംഭീര വിജയം കൊയ്തതിനു പിന്നാലെ കളിയെക്കുറിച്ച് സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് നടത്തിയ വമ്പന്‍ പ്രവചനം ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. പേസ് ബൗളിങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയെപ്പറ്റി ടെസ്റ്റ് തുടങ്ങുന്നതിനു മുമ്പുള്ള ബുംറയുടെ പ്രവചനമാണ് കിറുകൃത്യമായി സംഭവിച്ചിരിക്കുന്നത്. ടെസ്റ്റില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റുകളെടുത്തത് ബുംറയായിരുന്നു. ഒരു ഫൈഫറടക്കം രണ്ടിന്നിങ്‌സുകളിലായി അദ്ദേഹം പിഴുതത് എട്ടു വിക്കറ്റുകളാണ്.

ഒന്നാമിന്നിങ്‌സില്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറ രണ്ടാമിന്നിങ്‌സില്‍ ആറു വിക്കറ്റുകളും കട പുഴക്കുകയായിരുന്നു. 13.5 ഓവറില്‍ 61 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ ആറു പേരെ മടക്കിയത്. ടെസ്റ്റില്‍ ബുംറ അരങ്ങേറ്റം കുറിച്ചത് കേപ്ടൗണില്‍ തന്നെയാണ്. ഇതേക്കുറിച്ച് മല്‍സരത്തിനു മുമ്പ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു.

JASPRIT BUMRAH

അതിനു താഴെയായിരുന്നു ടീമംഗമായ സൂര്യയുടെ പ്രവചനം. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയതിനു ശേഷം ന്യൂലാന്‍ഡ്‌സില്‍ മടങ്ങിയെത്തിയിരിക്കുന്നു. ഒരുപാട് ഓര്‍മകള്‍, ഒരുപാട് നന്ദി എന്നായിരുന്നു കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സ് സ്റ്റേഡിയത്തിന്റെ ഫോട്ടോയ്‌ക്കൊപ്പം ബുംറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്.

രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിനു മുമ്പായിരുന്നു ഇത്. ഈ പോസ്റ്റിനു താഴെയായിരുന്നു ബുംറയെക്കുറിച്ച് സൂര്യയുടെ പ്രവചനം. ഇവിടെ ഉറപ്പായും നിങ്ങള്‍ക്കു ഫൈഫര്‍ ലഭിക്കുമെന്നായിരുന്നു സ്‌കൈ കുറിച്ചത്. അതു തന്നെ ടെസ്റ്റില്‍ സംഭവിക്കുകയും ചെയ്തു.

ആദ്യ ഇന്നിങ്‌സില്‍ കൈയടി മുഴുവന്‍ മുഹമ്മദ് സിറാജിനായിരുന്നെങ്കില്‍ രണ്ടാമിന്നിങ്‌സില്‍ ബുംറയുടെ ഊഴമായിരുന്നു. ഒന്നാമിന്നിങ്‌സില്‍ ഒമ്പതോവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ 15 റണ്‍സ മാത്രം വിട്ടുകൊടുത്ത് സിറാജ് ആറു പേരെയാണ് മടക്കിയത്. രണ്ടു വിക്കറ്റുകളുമായി സിറാജിനെ പിന്തുണയ്ക്കുകയെന്ന ദൗത്യം മാത്രമേ ബുംറയ്ക്കുണ്ടായിരുന്നുള്ളൂ. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ സിറാജിന്റെ നിഴലില്‍ നിന്നും പുറത്തുവന്ന ബുംറ സൗത്താഫ്രിക്കയുടെ അന്തകനായി മാറുകയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ ബുംറുടെ ഏറ്റവും പ്രിയപ്പെട്ട ഗ്രൗണ്ടുകളിലൊന്ന് കൂടിയാണ് കേപ്ടൗണ്‍. ഇവിടെ റെഡ് ബോള്‍ ക്രിക്കറ്റില്‍ 18 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ പിഴുത രണ്ടാമത്തെ വിദേശ ബൗളറും കൂടിയാണ് ബുംറ.

JASPRIT BUMRAH

നേരത്തേ രണ്ടാംസ്ഥാനത്തുണ്ടായിരുന്നത് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണായിരുന്നു. 17 വിക്കറ്റുകളായിരുന്നു ഇവിടെ അദ്ദേഹത്തിന്റെ സമ്പാദ്യം. എന്നാല്‍ കഴിഞ്ഞ ടെസ്റ്റില്‍ എട്ടു വിക്കറ്റുകള്‍ പിഴുതതോടെ വോണിനെ പിന്തള്ളി ബുംറ രണ്ടാംസ്ഥാനത്തേക്കു കയറുകയായിരുന്നു.

സൗത്താഫ്രിക്കയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ മൂന്നാമത്തെ ഫൈഫര്‍ കൂടിയാണ് കേപ്ടൗണ്‍ ടെസ്റ്റില്‍ ബുംറ കുറിച്ചത്. ഇതോടെ ഇവിടെ കൂടുതല്‍ ഫൈഫറുകളെന്ന മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജവഗല്‍ ശ്രീനാഥിന്റെ ഓള്‍ടൈം ഇന്ത്യന്‍ റെക്കോര്‍ഡിനൊപ്പം അദ്ദേഹമെത്തുകയും ചെയ്തിരുന്നു.

സൗത്താഫ്രിക്കയില്‍ ഇതിനകം 38 ടെസ്റ്റ് വിക്കറ്റുകളാണ് ബുംറ പോക്കറ്റിലാക്കിയത്. ഇവിടെ ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ ഇന്ത്യന്‍ ബൗളറായും അദ്ദേഹം മാറി. നേരത്തേ രണ്ടാമതുണ്ടായിരുന്ന മുഹമ്മദ് ഷമിയെയാണ് ബുംറ പിന്തള്ളിയിരിക്കുന്നത്.

അതേസമയം, ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വെറും രണ്ടു ദിവസം കൊണ്ടാണ് അവസാനിച്ചത്. 23 വിക്കറ്റുള്‍ വീണ ആദ്യദിവസത്തിനു ശേഷം രണ്ടാം ദിനം 10 വിക്കറ്റുകളും കടപുഴകിയിരുന്നു. സൗത്താഫ്രിക്ക നല്‍കിയ 79 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

Story first published: Friday, January 5, 2024, 6:20 [IST]
Other articles published on Jan 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+