Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ബുംറയെ വിശ്വസിച്ചാല്‍ പണി കിട്ടിയേനെ!! രക്ഷിച്ചത് റിഷഭിന്റെ മിടുക്ക്, സംഭവമിങ്ങനെ

കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത സൗത്താഫ്രിക്കയ്ക്കു ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ആദ്യദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ സൗത്താഫ്രിക്ക മൂന്നു വിക്കറ്റിനു 105 റണ്‍സെടുത്തിട്ടുണ്ട്. 22 റണ്‍സുമായി വിയാന്‍ മുള്‍ഡറും 15 റണ്‍സെടുത്ത ടോണി ഡി സോര്‍സിയുമാണ് ക്രീസില്‍. നാലാം വിക്കറ്റില്‍ ഈ ജോടി 34 റണ്‍സ് ടീം സ്‌കോറിലേക്കു ചേര്‍ത്തു കഴിഞ്ഞു.

ഒരു സമയത്തു വിക്കറ്റ് നഷ്ടമില്ലാതെ 57 റണ്‍സെന്ന നിലയില്‍ കുതിച്ച സൗത്താഫ്രിക്കയെ തുടര്‍ച്ചയായി മൂന്നു വിക്കറ്റുകളെടുത്താണ് പിടിച്ചുകെട്ടിയത്. വെറും 14 റണ്‍സിനിടെയാണ് ക്യാപ്റ്റന്‍ ടെംബ ബവൂമയെയടക്കം ടോപ്പ് ഫോറിലെ മൂന്നു പേരെയും ഇന്ത്യ മടക്കിയത്.

ആദ്യ സെഷനില്‍ സ്റ്റാര്‍ പേസര്‍ ജസപ്രീത് ബുംറയുടെ വലിയൊരു പിഴ് കാരണം ഇന്ത്യ മണ്ടത്തരം കാംണിക്കേണ്ടതായിരുന്നു. എന്നാല്‍ ലവിക്കറ്റിനു പിറകില്‍ റിഷഭ് പന്തിന്റെ ബ്രില്ല്യന്‍സ് ഇന്ത്യയെ രക്ഷിക്കുകയും ചെയ്തു. എന്താണ് സംഭവമെന്നറിയാം.

JASPRIT BUMRAH

റിഷഭ് കിടുവല്ലേ

ഈഡന്‍ ഗാര്‍ഡന്‍സില്‍ സൗത്താഫ്രിക്കയുടെ ഒന്നാമിന്നിങ്‌സിലെ 13ാമത്തെ ഓവറിലായിരുന്നു സംഭവം. ഒരു വിക്കറ്റിനു 62 റണ്‍സെന്ന നിലയിലാണ് സൗത്താഫ്രിക്ക ഈ ഓവര്‍ ആരംഭിച്ചത്. 47 ബോളില്‍ 31 റണ്‍സുമായി എയ്ഡന്‍ മാര്‍ക്രവും മൂന്നു ബോളില്‍ റണ്ണൊന്നുമെടുക്കാതെ വിയാന്‍ മുള്‍ഡറുമായിരുന്നു ക്രീസില്‍.

ഓവറിലെ ആഗ്യ ബോളില്‍ തന്നെ മാര്‍ക്രമിനെ ബുംറ മടക്കി. പിച്ചിലെ അപ്രതീക്ഷിത ബൗണ്‍സാണ് സൗത്താഫ്രിക്കന്‍ താരത്തെ കുടുക്കിയത്. ഒരു ഷോര്‍ട്ട് ഓഫ് ലെങ്ത്ത് ബോളാണ് ബുംറയെറിഞ്ഞത്. പിച്ച് ചെയ്ത ശേഷം മാര്‍ക്രമിന്റെ തോളിന്റെ ഉയരത്തിലേക്കു അതു ബൗണ്‍സും ചെയ്തു. അമ്പരന്ന താരം എന്തു ചെയ്യണമെന്നറിയാതെ നിന്നപ്പോള്‍ ബാറ്റില്‍ എഡ്ജായ ബോള്‍ റിഷഭ് പന്ത് വലതു വശത്തേക്കു ഡൈവ് ചെയ്ത് കൈയ്ക്കുള്ളിലാക്കുകയും ചെയ്തു.

തുടര്‍ന്നു ക്യാപ്റ്റന്‍ ടെംബ ബവൂമ ക്രീസിലെത്തി. അടുത്ത നാലു ബോളിലും ബുംറയ്‌ക്കെതിരേ റണ്ണൊന്നും നേടാന്‍ അദ്ദേഹത്തിനു സാധിച്ചതുമില്ല. അവസാന ബോളിന്റെ വേഗത 141 കിമിയായിരുന്നു. ഗുഡ് ലെങ്ത്ത് ബോളിനെതിരേ ബവൂമ ഷോട്ടിനു തുനിഞ്ഞെങ്കിലും ഇതു പ്രതീക്ഷിച്ചതു പോലെ ബാറ്റില്‍ കണക്ടായില്ല. ബോള്‍ നേരെ അദ്ദേഹത്തിന്റെ പിറകിലെ കാലിലും പതിച്ചു.

RISHABH PANT

പിന്നാലെ ബുംറയുടെ ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍. അതു ഔട്ട് തന്നെയാണെന്നു അത്ര മാത്രം ആത്മവിശ്വാസവും അദ്ദേഹത്തിന്റെ മുഖത്തും കാണാമായിരുന്നു. പക്ഷെ അംപയര്‍ എല്‍ബിഡബ്ല്യു അപ്പീല്‍ തള്ളി. ഇതോടെ റിവ്യു എടുക്കാമെന്നു ബുംറ വിക്കറ്റിനു പിന്നിലേക്കു ആംഗ്യവും കാണിക്കുന്നുണ്ടായിരുന്നു. പക്ഷെ റിഷഭ് അത്ര വലിയ ആത്മവിശ്വാസത്തിലല്ല കാണപ്പെട്ടത്.

റിവ്യുവിനെ കുറിച്ച് ബുംറ അടുത്തേക്കു വന്നു സംസാരിച്ചപ്പോള്‍ ബോളിന്റെ ഉയരത്തെക്കുറിച്ച് റിഷഭ് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. വിക്കറ്റിനു മുകളിലൂടെ ബോള്‍ പോയേക്കുമെന്നാണ് ബുംറയെ അദ്ദേഹം ധരിപ്പിച്ചത്.

ഇതോടെ ബുംറയ്ക്കു പകരം ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ബുംറയുടെ വാക്കുകള്‍ വിശ്വസിച്ച് റിവ്യു വേണ്ടെന്നു നായകന്‍ ശുഭ്മന്‍ ഗില്ലും തീരുമാനമെടുത്തു. റിഷഭ് തന്നെയായിരുന്നു ശരിയെന്നും പിന്നാലെ വ്യക്തമായി. ബോള്‍ വിക്കറ്റിനു മുകളിലൂടെ തന്നെയാണ് പോവുകയെന്നു റീപ്ലേയില്‍ വ്യക്തമാവുകയും ചെയ്തു.

Story first published: Friday, November 14, 2025, 11:48 [IST]
Other articles published on Nov 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+