Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ബുംറയുടെ 'ഭയാനക' സ്‌പെല്ലില്‍ നടുങ്ങി ലോകം- പുകഴ്ത്തി മുന്‍ താരങ്ങള്‍

സൗത്താഫ്രിക്കയ്‌ക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറുയുടെ മാരക ബൗളിങ് പ്രകടനത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ നാടകന്‍ മൈക്കല്‍ വോന്‍. ഇപ്പോള്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹം അഞ്ചു വിക്കറ്റുകളെടുത്തിരുന്നു. ബുംറയുടെ ടെസ്റ്റ് കരിയറിലെ ഏഴാമത്തെ അഞ്ചു വിക്കറ്റ് നേട്ടം കൂടിയായിരുന്നു ഇത്. 42 റണ്‍സ് വിട്ടുകൊടുത്തായിരുന്നു അദ്ദേഹം അഞ്ചു പേരെ പുറത്താക്കിയത്.

2017-18ലെ കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഇതേ വേദിയില്‍ വച്ചാണ് ബുംറ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഈ ഗ്രൗണ്ടിലേക്കുള്ള മടങ്ങിവരവ് അദ്ദേഹം അഞ്ചു വിക്കറ്റ് നേട്ടവുമായി ആഘോഷിക്കുകയുമായിരുന്നു. ട്വിറ്ററിലൂടെയാണ് ബുംറയുടെ മാജിക്കല്‍ സ്‌പെല്ലിനെ വോന്‍ പുകഴ്ത്തിയത്.

 ബുംറ എത്ര മിടുക്കന്‍

ബുംറ എത്ര മിടുക്കന്‍

ജസ്പ്രീത് ബുംറ എത്ര മിടുക്കനാണ്!! നിലവില്‍ ലോകത്തില്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി ഏറ്റവും കേമനായി ഞാന്‍ കണക്കാക്കുന്നത് അദ്ദേഹത്തെയാണ് എന്നായിരുന്നു മൈക്കല്‍ വോന്‍ ട്വിറ്ററില്‍ കുറിച്ചത്.
വേഗവും മൂര്‍ച്ചയും കൃത്യതയമുള്ളതായിരുന്നു കേപ്ടൗണ്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ബുംറയുടെ പ്രകടനം. കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളൊന്നു കൂടിയാണ് അദ്ദേഹം പുറത്തെടുത്തത്.

 ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായന്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായന്‍

സൂപ്പര്‍സ്‌പോര്‍ട്ടിനു വേണ്ടി ഇന്ത്യ- സൗത്താഫ്രിക്ക ടെസ്റ്റ് പരമ്പരയില്‍ കമന്ററി പറഞ്ഞ മൈക്ക് ഹെയ്‌സ്മാന്‍, സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷോണ്‍ പൊള്ളോക്ക് എന്നിവരും ജസ്പ്രീത് ബുംറയെ പുകഴ്ത്തി. ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായനെന്നായിരുന്നു ഹെയ്‌സ്മാന്‍ ബുംറയെ വിശേഷിപ്പിച്ചത്. അതേസമയം, ബുംറയുടെ നേട്ടം സെന്‍സേഷണലാണെന്നു പൊള്ളോക്ക് ചൂണ്ടിക്കാട്ടി.
ഫീല്‍ഡില്‍ അദ്ദേഹത്തേക്കാള്‍ ഇത് അര്‍ഹിക്കുന്ന ആരും തന്നെയില്ലെന്നായിരുന്നു ബുംറയുടെ അഞ്ചു വിക്കറ്റ് നേ്ട്ടത്തെക്കുറിച്ച് പൊള്ളോക്ക് പറഞ്ഞത്. ഞെട്ടിക്കുന്ന പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. സൗത്താഫ്രിക്കന്‍ ബാറ്റര്‍മാര്‍ക്കു ഏറ്റവുമധികം കുഴപ്പങ്ങള്‍ സൃഷ്ടിച്ചതും ബുമറയാണെന്നു പൊള്ളോക്ക് കൂട്ടിച്ചേര്‍ത്തു.

 തിരിച്ചുവരവ് സ്‌പെഷ്യലെന്നു ബുംറ

തിരിച്ചുവരവ് സ്‌പെഷ്യലെന്നു ബുംറ

നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ടെസ്റ്റ് കരിയര്‍ ആരംഭിച്ച അതേ വേദിയിലേക്കുള്ള മടങ്ങിവരവ് തന്നെ സംബന്ധിച്ച് വളരെ സ്‌പെഷ്യലാണെന്നു ജസ്പ്രീത് ബുംറ പറഞ്ഞു. രണ്ടാംദിനത്തിലെ മല്‍സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിരാട് കോലിക്കു കീഴിലായിരുന്നു ഞാന്‍ ടെസ്റ്റില്‍ തുടക്കം കുറിച്ചത്. അത് എല്ലായ്‌പ്പോഴും മനോഹരമായ കാര്യമാണ്. ഞങ്ങളെ എല്ലായ്‌പ്പോഴും പിന്തുണച്ച് കൂടെ നില്‍ക്കുന്ന, ബൗളര്‍മാരെ എല്ലായ്‌പ്പോഴും പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്ന ക്യാപ്റ്റനാണ് കോലി. ടീമിലക്കു ഒരുപാട് ഊര്‍ജ്ജം കൊണ്ടുവരാന്‍ അദ്ദേഹത്തിനു സാധിക്കുന്നു. അദ്ദേഹത്തിനു കീഴില്‍ കളിക്കുന്നത് എല്ലായ്‌പ്പോഴും വളരെ നല്ല കാര്യമാണ്. ഞാന്‍ ടെസ്റ്റിലെ യാത്രയാരംഭിച്ച കേപ്ടൗണിലേക്കു മടങ്ങിയെത്തിയത് വളരെ സ്‌പെഷ്യലായ കാര്യമാണ്. അതില്‍ എനിക്കു അതിയായ സന്തോഷവുമുണ്ട്. വ്യക്തിപരമായ പ്രകടനം എല്ലായ്‌പ്പോഴും നല്ലതു തന്നെയാണ്, പക്ഷെ ഇംപാക്ടുണ്ടാക്കുന്ന പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ അതാണ് കൂടുതല്‍ സംതൃപ്തി നല്‍കുന്നതെന്നും ബുംറ വിശദമാക്കി.

ഇന്ത്യ പൊരുതുന്നു

ഇന്ത്യ പൊരുതുന്നു

കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യ പൊരുതുകയാണ്. 13 റണ്‍സിന്റെ നേരിയ ഒന്നാമിന്നിങ്‌സ് ലീഡുമായി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ മൂന്നാംദിനം ആദ്യ സെഷനില്‍ 27 ഓവര്‍ കഴിയുമ്പോള്‍ നാലു വിക്കറ്റിന് 80 റണ്‍സെന്ന നിലയിലാണ്. കെഎല്‍ രാഹുല്‍ (10), മായങ്ക് അഗര്‍വാള്‍ (7), ചേതേശ്വര്‍ പുജാര (9), അജിങ്ക്യ രഹാനെ (1) എന്നിവരാണ് പുറത്തായത്. ആറു വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്കു ഇപ്പോള്‍ 93 റണ്‍സിന്റെ ലീഡ് മാത്രമേയുള്ളൂ. സൗത്താഫ്രിക്കയ്ക്കു വേണ്ടി കാഗിസോ റബാഡയും മാര്‍ക്കോ യാന്‍സണും രണ്ടു വിക്കറ്റുകള്‍ വീതം നേടി.
നേരത്തേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 223 റണ്‍സിനു മറുപടിയില്‍ സൗത്താഫ്രിക്ക 210ന് പുറത്താവുകയായിരുന്നു. ബുംറയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് സൗത്താഫ്രിക്കയെ തകര്‍ത്തതത്.

Story first published: Thursday, January 13, 2022, 14:53 [IST]
Other articles published on Jan 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+