For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സഞ്ജു- അഭി ഓപ്പണിങ്!! വെടിക്കെട്ട് താരമടക്കം 3 പേര്‍ ഔട്ട്, അഞ്ചാമങ്കത്തിലെ 11

അഹമ്മദാബാദ്: മൂടല്‍മഞ്ഞെടുത്ത നാലാമങ്കത്തിനു ശേഷം അഞ്ചാമത്തെയും അവസാനത്തെയും ടി20 പോരാട്ടത്തിന് കച്ചമുറുക്കുകയാണ് ഇന്ത്യയും സൗത്താഫ്രിക്കയും. നാളെ (വെള്ളി) രാത്രി ഏഴു മണി മുതല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് അവസാന മല്‍സരം. 2-1നു മുന്നിലായതിനാല്‍ അവസാന മല്‍സരം തോറ്റാലും പരമ്പര നഷ്ടമാവില്ലെന്നു ഇന്ത്യ ഉറപ്പിച്ചിരിക്കുകയാണ്.

അതുകൊണ്ടു തന്നെ സമ്മര്‍ദ്ദമില്ലാതെ വലിയ ആത്മവിശ്വാസത്തോടെ ഈ മല്‍സരത്തില്‍ ഇറങ്ങാനും ഇന്ത്യക്കു സാധിക്കും. ധരംശാലയിലെ മൂന്നാം ടി20യില്‍ ജയിച്ച മൂന്നാം ടി20യിലെ ടീമില്‍ ചില മാറ്റങ്ങളോടെയാവും അഹമ്മദാബാദില്‍ ഇന്ത്യയിറങ്ങുക. അഞ്ചാമങ്കത്തിലെ സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു പരിശോധിക്കാം.

SANJU ABHISHEK

ടീമിലെ മാറ്റങ്ങളെന്ത്?

അഹമ്മദാബാദിലെ അഞ്ചാം ടി20യില്‍ പ്രധാനമായു മൂന്നു മാറ്റങ്ങള്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ പ്രതീക്ഷിക്കാം. ഇതില്‍ ആദ്യത്തേത് വൈസ് ക്യാപ്്റ്റനും ഓപ്പണറുമായ ശുഭ്മന്‍ ഗില്ലിനെ ഇലവനില്‍ കണ്ടേക്കില്ലെന്നതാണ്. കാല്‍വിരലിനേറ്റ പരിക്കു കാരണം ലഖ്‌നൗവില്‍ നടക്കേണ്ടിയിരുന്ന നാലാം ടി20യില്‍ നിന്നും അദ്ദേഹം പിന്‍മാറിയിരുന്നു.

അവസാന മല്‍സരത്തിലും ഗില്‍ കളിക്കുന്ന കാര്യം സംശയമാണ്. ധൃതി പിടിച്ച് അദ്ദേഹത്തെ അഹമ്മദാബാദില്‍ കളിപ്പിച്ചാല്‍ അതു പരിക്ക് കൂടുതല്‍ വഷളാക്കി മാറ്റിയേക്കും. ടി20 ലോകകപ്പ് അടുത്തെത്തി നില്‍ക്കവെ അത്തരമൊരു റിസ്‌കെടുക്കാന്‍ ഇന്ത്യക്കു താല്‍പ്പര്യം കാണില്ല. അതുകൊണ്ടു തന്നെ പരിക്ക് അത്ര സാരമുള്ളതല്ലെങ്കിലും ഗില്ലിനു വിശ്രമം നല്‍കാന്‍ സാധ്യതയേറെയാണ്.

അദ്ദേഹത്തിന്റെ അഭാവത്തില്‍ ഓപ്പണിങിലേക്കു വഴി തുറക്കുക മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനായിരിക്കും. ഒരിടവേളയ്ക്കു ശേഷം സഞ്ജു- അഭിഷേക് ശര്‍മ ഓപ്പണിങ് ജോടിയെ അഹമ്മദാബാദില്‍ നമുക്കു കാണാം. നേരത്തേ ലഖ്‌നൗവിലും ഇവര്‍ ഓപ്പണ്‍ ചെയ്യാനിരുന്നതാണ്. പക്ഷെ കാലാവസ്ഥ വില്ലനായതിനാല്‍ ഈ കളി ഉപേക്ഷിക്കപ്പെടുകയായിരുന്നു.

തുടര്‍ച്ചയായി ആറു ടി20കളില്‍ പുറത്തിരുന്ന ശേഷമാണ് സഞ്ജുവിനു ഇലവനിലേക്കു വിളിയെത്താന്‍ പോവുന്നത്. ഈ അവസരം അദ്ദേഹം മുതലാക്കിയേ തീരൂ. ഫിഫ്റ്റിയോ, സെഞ്ച്വറിയോ തന്നെ നേടാന്‍ സഞ്ജു ശ്രമിക്കണം. കാരണം ന്യൂസിലാന്‍ഡുമായുള്ള അടുത്ത പരമ്പരയില്‍ ഗില്‍ മടങ്ങിയെത്തുമെന്നതുറപ്പാണ്. അതിനാല്‍ ഓപ്പണിങിലേക്കു അവകാശവാദമുന്നയിക്കാന്‍ മലയാളി താരത്തിനു മിന്നിച്ചേ തീരൂ.

സഞ്ജു- അഭിഷേക് ജോടിക്കു ശേഷം മൂന്ന് മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ തിലക് വര്‍മ, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ഓള്‍റൗണ്ടര്‍ ശിവം ദുബെ എന്നിവരായിരിക്കും. തിലക് തകര്‍പ്പന്‍ ഫോലിമാണെങ്കിലും സൂര്യ പതറുകയാണ്. ലോകകപ്പിനു മുമ്പ് അദ്ദേഹം പഴയ ഫോമിലേക്കു തിരികെയത്തേണ്ടതു പ്രധാനമാണ്. അടുത്ത കളിയിലെങ്കിലും അതു സംഭവിക്കുമെന്നു പ്രതീക്ഷിക്കാം.

SURYA BUMRAH

ആറാം നമ്പറില്‍ കളിക്കുക സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. ഏഴാമനായി വിക്കറ്റ് കീപ്പറും ഫിനിഷറുമായ ജിതേഷ് ശര്‍മയെ കണ്ടേക്കില്ല. പകരം പരമ്പരയില്‍ ഇനിയും അവസരം ലഭിച്ചിട്ടില്ലാത്ത ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യ പരീക്ഷിച്ചേക്കും. എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍ സൂപ്പര്‍ സ്പിന്‍ ജോടികളായ കുല്‍ദീപ് യാദവിനെയും വരുണ്‍ ചക്രവര്‍ത്തിയെ കാണാം.

പേസ് ലൈനപ്പിലാവും ഇന്ത്യ മൂന്നാമത്തെ മാറ്റം വരുത്തുക. ഹര്‍ഷിത് റാണയ്ക്കു പകരം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ മടങ്ങിയെത്തും. ചില വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് മൂന്നാം ടി20യില്‍ നിന്നും അദ്ദേഹം പിന്‍മാറിയിരുന്നു. ബുംറയുടെ പേസ് ബൗളിങ് പങ്കാളി പതിവുപോലെ അര്‍ഷ്ദീപ് സിങായിരിക്കും.

അഞ്ചാം ടി20യിലെ സാധ്യതാ 11

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

Story first published: Thursday, December 18, 2025, 14:15 [IST]
Other articles published on Dec 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+