For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഈ വര്‍ഷം ഒറ്റ ഫിഫ്റ്റിയില്ല!! 'ബെസ്റ്റ്' ഓപ്പണര്‍, ഗില്‍ ഇനിയും വേണോ?

കട്ടക്ക്: ഐസിസി ടി20 അടുത്തെത്തി നില്‍ക്കവെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മന്‍ ഗില്ലിന്റെ ദയനീയ ഫോം ഇന്ത്യക്കു വന്‍ തലവേദനയായി മാറിയിരിക്കുകയാണ്. സൗത്താഫ്രിക്കയുമായുള്ള ആദ്യ ടി20യയിലും അദ്ദേഹം ബാറ്റിങില്‍ ദുരന്തമായി തീര്‍ന്നു. രണ്ടു ബോളില്‍ ഒരു ഫോറടക്കം നാലു റണ്‍സ് മാത്രമെടുത്ത് ഗില്‍ മടങ്ങി.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ പോലെ ഓപ്പണിങില്‍ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ ശേഷിയുള്ളവരെ തഴഞ്ഞാണ് ടീമിലെ സ്ഥിരം സാന്നിധ്യമായി ഗില്‍ മാറിയത്. ആദ്യ ടി20യിലെ ഫ്‌ളോപ്പ് ഷോയ്ക്കു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങളും പരിഹാസവുമാണ് ഗില്‍ നേരിടുന്നത്.

SHUBMAN GILL

ദയനീയം ഗില്‍

അന്താരാഷ്ട്ര ടി20യില്‍ ശുഭ്മന്‍ ഗില്ലിന്റെ നിലവിലെ പ്രകടനത്തെ ദയനീയമെന്നു മാത്രമേ വിളിക്കാന്‍ സാധിക്കുകയുള്ളൂ. ഈ വര്‍ഷം ഒരു ഫിഫ്റ്റി പോലും ടി20യില്‍ അദ്ദേഹം നേടിയിട്ടില്ലെന്നതാണ് ഏറ്റവും പരിതാപകരമായ കാര്യം. 13 ഇന്നിങ്‌സുകള്‍ 2025ല്‍ ഗില്‍ ഇതിനകം കളിച്ചിട്ടുണ്ട്.

ഒരു വര്‍ഷത്തോളം ടി20യില്‍ ഇന്ത്യന്‍ ടീമിനു പുറത്തായിരുന്ന ഗില്‍ യുഎഇ വേദിയായ ഏഷ്യാ കപ്പിലൂടെയാണ് തിരിച്ചുവിളിക്കപ്പെട്ടത്. വൈസ് ക്യാപ്റ്റന്റെ പുതിയ ചുമതല കൂടി അദ്ദേഹത്തിനു നല്‍കുകയും ചെയ്തു. പക്ഷെ ഈ തീരുമാനം വലിയ മണ്ടത്തരമാണെന്നു വീണ്ടും വീണ്ടും ഗില്‍ തെളിയിക്കുകയാണ്.

20 (യുംഎഇ), 10 (പാകിസ്താന്‍), 5 (ഒമാന്‍), 47 (പാകിസ്താന്‍), 29 (ബംഗ്ലാദേശ്), 4 (ശ്രീലങ്ക), 12 (പാകിസ്താന്‍) എന്നിങ്ങനൊണ് ഏഷ്യാ കപ്പില്‍ ഗില്ലിന്റെ സ്‌കോറുകള്‍. അതിനു ശേഷം ഓസ്‌ടേലിയയുമായുള്ള നാലു ടി20കളുടെ പരമ്പരയില്‍ 37, 5, 15, 46 എന്നിങ്ങനെ സ്‌കോറുകള്‍ക്കും അദ്ദേഹം പുറത്തായി. ഇപ്പോഴിതാ സൗത്താഫ്രിക്കയ്‌ക്കെതിരേയും ഫ്‌ളോപ്പ് ഷോയോടെ തന്നെ ഗില്‍ തുടങ്ങിയിരിക്കുകയാണ്.

വന്‍ ആരാധകരോഷം

സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ഭാഗത്തു നിന്നുയരുന്നത്. ടി20യില്‍ ബാറ്റിങില്‍ ഫ്‌ളോപ്പ് ഷോ തുടര്‍ന്നിട്ടും എന്തുകൊണ്ടാണ് ടീം മാനേജ്‌മെന്റ് പിന്തുടരെന്നതാണ് പലരുടെയും ചോദ്യം.

ശുഭ്മന്‍ ഗില്ലിനെ ടി20 ടീമില്‍ നിന്നും കൈവിടാന്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന് എന്താണിത്ര ഭയം? ഇങ്ങനെയൊരാളെ പിടിച്ച് വൈസ് ക്യാപ്റ്റനുമാക്കിയത് ശുദ്ധ മണ്ടത്തരമാണ്. മികച്ച ഓപ്പണിങ് ബാറ്റര്‍മാര്‍ പുറത്തിരിക്കവെയാണ് ടീം മാനേജ്‌മെന്റിന്റെ ഈ ഗില്‍ പ്രേമം.

SHUBMAN GILL

സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരെല്ലാം ടി20 ഓപ്പണറായി ശുഭ്മന്‍ ഗില്ലിനേക്കാള്‍ എത്രയോ മികച്ചവരാണ്. പക്ഷെ ഇവരെയൊന്നും ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനു വേണ്ട. പകരം ടി20 വഴങ്ങാത്ത ശുഭ്മന്‍ ഗില്ലിനെ വച്ച് വീണ്ടും വീണ്ടും പരീക്ഷണം തുടരുകയാണ്. ഇനിയെങ്കിലും ഗില്ലിനെ പുറത്താക്കാനുള്ള ധൈര്യം ഗംഭീര്‍ കാണിക്കണം.

ആദ്യം ഇഷാന്‍ കിഷന്റെ ഏകദിന കരിയര്‍ തകര്‍ത്തു, ടി20യില്‍ യശസ്വി ജയ്‌സ്വാൡന്റ ഓപ്പണിങ് സ്ഥാനം തട്ടിയെടുത്തു, നാലാമനായി കളിക്കാന്‍ ടെസ്റ്റില്‍ നിന്നു വിരമിക്കാന്‍ വിരാട് കോലിയെ നിര്‍ബന്ധിതനാക്കി, രോഹിത് ശര്‍മയുടെ ഏകദിന ക്യാപ്റ്റന്‍സി അവസാനിപ്പിച്ചു, ടി20യില്‍ സഞ്ജു സാംസണിന്റെ ഓപ്പണിങ് സ്ഥാനം തട്ടിയെടുത്തു, എല്ലാം ചെയ്തത് ഒറ്റയാള്‍, അതാണ് ശുഭ്മന്‍ ഗില്‍- എന്നിങ്ങനെയായിരുന്നു സോഷ്യന്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

Story first published: Tuesday, December 9, 2025, 20:48 [IST]
Other articles published on Dec 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+