Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: 2 പേര്‍ വേണ്ട! പകരം അവരെയെടുക്കൂ, ടീം ഇന്ത്യയില്‍ മാറ്റം വേണമെന്ന് ഗവാസ്‌കറും ഇര്‍ഫാനും

സൗത്താഫ്രിക്കയുമായുള്ള നിര്‍ണായകമായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ബുധനാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറും മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനും. ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 32 റണ്‍സിനും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ സൗത്താഫ്രിക്ക 1-0നു മുന്നിലെത്തുകയും ചെയ്തിരുന്നു. പരമ്പര കൈവിടാതിരിക്കാന്‍ രണ്ടാം ടെസ്റ്റില്‍ ജയിക്കുകയല്ലാതെ രോഹിത് ശര്‍മയ്ക്കും സംഘത്തിനും മുന്നില്‍ മറ്റു ഓപ്ഷനുകളുമില്ല.

സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ അസാന്നിധ്യവും ബാറ്റിങ് നിരയുടെ ദയനീയ പ്രകടനവുമാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ പതനത്തിനു പ്രധാന കാരണം. ബാറ്റിങ് ലൈനപ്പില്‍ കെഎല്‍ രാഹുലും വിരാട് കോലിയും മാത്രമേ ഇന്ത്യക്കായി തിളങ്ങിയുള്ളൂ. ബൗളിങിലാവട്ടെ ജസ്പ്രീത് ബുംറയെയും മുഹമ്മദ് സിറാജിനെയും മാറ്റിനിര്‍ത്തിയാല്‍ മറ്റാരും ക്ലിക്കായില്ല. ശര്‍ദ്ദുല്‍ ടാക്കൂറും അരങ്ങേറ്റ മല്‍സരം കളിച്ച പ്രസിദ്ധ് കൃഷ്ണയും ബൗളിങില്‍ വന്‍ ദുരന്തമായി മാറുകയും ചെയ്തു. അഞ്ചിനു മുകളില്‍ ഇക്കോണമി റേറ്റിലാണ് ഇരുവരും റണ്‍സ് വിട്ടുകൊടുത്തത്.

RAVINDRA JADEJA

പേസ് ബൗളിങിനെ തുണയ്ക്കുന്ന പിച്ചില്‍ പ്രസിദ്ധിനു കന്നി മല്‍സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ യാതൊരു ലക്കും ലഗാനുമില്ലാതെ അദ്ദേഹം റണ്‍സ് വാരിക്കോരി നല്‍കുകയായിരുന്നു. 20 ഓവറുകള്‍ ബൗള്‍ ചെയ്ത പ്രസിദ്ധ് 93 റണ്‍സാണ് വിട്ടുകൊടുത്തത്. വീഴ്ത്താനായത് ഒരേയൊരു വിക്കറ്റുമായിരുന്നു.

വെറ്ററന്‍ ഓള്‍റൗണ്ടര്‍ കൂടിയായ ആര്‍ അശ്വിനായിരുന്നു പ്ലെയിങ് ഇലവനിലെ ഏക സ്പിന്നര്‍. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരുന്നു ഈ മല്‍സരത്തില്‍ കളിക്കേണ്ടിയിരുന്നത്. പക്ഷെ പുറംവേദനയെ തുടര്‍ന്നു അവസാന നിമിഷം ജഡ്ഡുവിനു പിന്‍മാറേണ്ടി വന്നതോടെ പകരം അശ്വിനു പ്ലെയിങ് ഇലവനിലേക്കു നറുക്കുവീഴുകയായിരുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയായിരുന്നു രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ഇലവനില്‍ ഗവാസ്‌കറും ഇര്‍ഫാനും മാറ്റം നിര്‍ദേശിച്ചത്.

ഗവാസ്‌കറും ഇര്‍ഫാനും വ്യത്യസ്തമായ മാറ്റങ്ങളാണ് രണ്ടാം ടെസ്റ്റിലെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആര്‍ അശ്വിനു പകരം രവീന്ദ്ര ജഡേജയെയും പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം മുകേഷ് കുമാറിനെയും പ്ലെയിങ് ഇലവനിലേക്കു ഇന്ത്യ തിരികെ കൊണ്ടു വരണമെന്നാണ് ഗവാസ്‌കറുടെ നിര്‍ദേശം. സ്പിന്‍ ബൗളിങ് ശക്തിപ്പെടുത്തുന്നതിനൊപ്പം ലോവര്‍ ഓര്‍ഡര്‍ ബാറ്റിങും ശക്തമാക്കേണ്ടതുണ്ടെന്നും ഗവാസ്‌കര്‍ പറയുന്നു.

MUKESH KUMAR

എന്റെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഒരുപാട് മാറ്റങ്ങളൊന്നുമില്ല. ഫിറ്റാണെങ്കില്‍ രവീന്ദ്ര ജഡേജയ്ക്കു ടീമിലേക്കു വരാം. പകരം അശ്വിനായിരിക്കും വഴി മാറിക്കൊടുക്കേണ്ടതായി വരിക. കഴിഞ്ഞ ടെസ്റ്റില്‍ അശ്വിനെ വേണ്ട രീതിയില്‍ ടീം ഉപയോഗിച്ചിരുന്നില്ല. ന്യൂബോള്‍ ലൈനപ്പിലും ഇന്ത്യ ഒരു മാറ്റം വരുത്തണം. പ്രസിദ്ധ് കൃഷ്ണയക്കു പകരം മുകേഷ് കുമാറിനെയാവണം ഇന്ത്യ കളിപ്പിക്കേണ്ടതെന്നു ഗവാസ്‌കര്‍ വ്യക്തമാക്കി.

എന്നാല്‍ പേസ് ബൗളിങ് ലൈനപ്പിലാണ് ഇര്‍ഫാന്‍ പഠാന്‍ ഒരേയൊരു മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ടെസ്റ്റില്‍ ബൗളിങില്‍ പതറിയ പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം മുകേഷ് കുമാറിനെ കളിപ്പിക്കണമെന്നാണ് ഇര്‍ഫാന്റെ അഭിപ്രായം. ആര്‍ അശ്വിന്‍ പ്ലെയിങ് ഇലവനില്‍ തന്നെ തുടരുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്ത ടെസ്റ്റില്‍ ഇന്ത്യന്‍ ഇലവനില്‍ ഒരു മാറ്റം മാത്രം മതിയെന്നാണ് എനിക്കു തോന്നുന്നത്. പേസ് ബൗളിങ് വിഭാഗത്തില്‍ പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം മുകേഷ് കുമാറിനെയോ, ആവേശ ഖാനെയോ ഇന്ത്യക്കു കളിപ്പിക്കാവുന്നതാണന്നു ഇര്‍ഫാന്‍ പറയുന്നു.

Story first published: Monday, January 1, 2024, 18:42 [IST]
Other articles published on Jan 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+