IND vs SA: നാലാമങ്കം മൂടല്‍ മഞ്ഞെടുത്തു!! കളി ഫലമില്ലാതെ ഉപേക്ഷിച്ചു
ലഖ്‌നൗ: ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയിലെ നാലാമത്തെ മല്‍സരം കനത്ത മൂടല്‍ മഞ്ഞ് കാരണം ഫലമില്ലാതെ ഉപേക്ഷിച്ചു. ടോസ് പോലും നടത്താന്‍ കഴിയാതെയാണ് കളി വേണ്ടന്നു വച്ചത്. വൈകീട്ട് ഏഴു മണിക്കാണ് മല്‍സരം തുടങ്ങാനിരുന്നത്.
എന്നാല്‍ മൂടല്‍ മഞ്ഞ് കാരണം കാഴ്ച ദുഷ്‌കരമായതോടെ ടോസ് നീട്ടി വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ആറു തവണയാണ് പല ഇടവേളകളിലായി മാച്ച് ഒഫീഷ്യലുകള്‍ ഗ്രൗണ്ടില്‍ പരിശോധനയ്‌ക്കെത്തിയത്. ഒടുലില്‍ 9.25ന്റെ അവസാന പരിശോധനയ്‌ക്കൊടുവില്‍ കളി ഉപേക്ഷിക്കാനുള്ള തീരുമാനം മാച്ച് ഒഫീഷ്യലുകള്‍ എടുക്കുകയും ചെയ്തു.

ഇതോടെ ഈ പരമ്പര നഷ്ടമാവില്ലെന്നു ഇന്ത്യ ഉറപ്പിക്കുകയും ചെയ്തിരിക്കുകയാണ്. കാരണം അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 2-1നു മുന്നിലാണ്. അവസാന കളിയില്‍ തോറ്റാലും ഇന്ത്യക്കു പരമ്പര 2-2നു അവസാനിപ്പിക്കാം.
വെള്ളിയാഴ്ച രാത്രി ഏഴു മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് അഞ്ചാമത്തെയും അവസാനത്തെയും അങ്കം. ഈ വര്‍ഷം ഇന്ത്യയുടെ അവസാന അന്താരാഷ്ട്ര മല്‍സരവും കൂടിയാണിത്. ഇനി ജനുവരിയിലാണ് കിവീസുമായി ഇന്ത്യയുടെ അടുത്ത അങ്കം. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20കളുമാണ് അവര്‍ ഇവിടെ കളിക്കാനെത്തുക.
അതേസമയം, ഈ പരമ്പരയില്‍ ഗംഭീരമായിട്ടാണ് ഇന്ത്യ തുടങ്ങിയത്. കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ കളിയില്‍ സൗത്താഫ്രിക്കയെ 101 റണ്‍സിനു ഇന്ത്യ മുക്കുകയായിരുന്നു. ബാറ്റിങില്‍ ചെറുതായി പതറിയെങ്കിലും ബൗളര്‍മാര്‍ മിന്നിച്ചതോടെ ഇന്ത്യ വിജയവും പിടിച്ചെടുത്തു.
എന്നാല്‍ മുള്ളന്‍പൂരിലെ രണ്ടാമങ്കത്തില്‍ സൗത്താഫ്രിക്ക ശക്തമായി തിരിച്ചടിച്ചു. ഇന്ത്യയുടെ ബാറ്റിങും ബൗളിങും ഒരുപപോലെ പാളിയ മല്‍സരത്തില്‍ 51 റണ്‍സിനായിരുന്നു സൗത്താഫ്രിക്കന്‍ ജയം. ധരംശാലയിലെ മൂന്നാം ടി20യില്‍ തെറ്റ് തിരുത്തി ഇന്ത്യ തിരിച്ചുവന്നു. ബൗളിങ് മികവില്‍ ഏഴു വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications