IND vs SA: ഈ നാണക്കേട് ഇതാദ്യം! 'പ്ലസ് 2' തോറ്റ് ടീം ഇന്ത്യ, വില്ലന്‍ ശ്രേയസ്?
അങ്ങനെ ഇന്ത്യയുടെ ലോക റെക്കോര്‍ഡ് മോഹം സൗത്താഫ്രിക്കയ്ക്കു മുന്നില്‍ പൊലിഞ്ഞിരിക്കുകയാണ്. ടി20യില്‍ തുടര്‍ച്ചയായ 13ാം വിജയത്തിനുള്ള അടിത്തറയിടാന്‍ ഇന്ത്യക്കു സാധിച്ചിരുന്നെങ്കിലും അതിനു സൗത്താഫ്രിക്കയുടെ പ്രഹരശേഷിയെ അതിജീവിക്കാനുള്ള കരുത്തുണ്ടായില്ല. ഇല്ലെങ്കില്‍ 211 റണ്‍സെടുത്ത ഇന്ത്യ ഉറപ്പായും ജയിച്ചു കയറേണ്ടതായിരുന്നു.
പ്ലസ് ടൂവിലാണ് ടീം ഇന്ത്യക്കു പരാജയം നേരിട്ടിരിക്കുന്നത്. തുടര്‍ച്ചയായ 12 വിജയങ്ങളുമായി അഫ്ഗാനിസ്താന്‍, റൊമാനിയ എന്നിവര്‍ക്കൊപ്പം ലോക റെക്കോര്‍ഡ് പങ്കിടുകയായിരുന്നു ഇന്ത്യ. ഒരൊറ്റ ജയം കൂടി നേടിയിരുന്നെങ്കില്‍ പുതിയ ലോക റെക്കോര്‍ഡിന്റെ അവകാശികളായി ഇന്ത്യ മാറുമായിരുന്നു. പക്ഷെ ടീമിനെ റെക്കോര്‍ഡ് വിജയത്തിലേക്കു നയിക്കാന്‍ പുതിയ ക്യാപ്റ്റന്‍ റിഷഭ് പന്തിനായില്ല.

200ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും ടി20യില്‍ ഇതാദ്യമായിട്ടാണ് ഇന്ത്യക്കു വിജയിക്കാന്‍ സാധിക്കാതെ പോയത്. നേരത്തേ 2015ല്‍ ധര്‍മശാലയില്‍ വച്ച് സൗത്താഫ്രിക്ക 200 റണ്‍സ് ചേസ് ചെയ്തു വിജയിച്ചതായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം സൗത്താഫ്രിക്ക തന്നെ തങ്ങളുടെ റെക്കോര്‍ഡ് തിരുത്തിയിരിക്കുകയാണ്. ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തുള്ളത് വെസ്റ്റ് ഇന്‍ഡീസാണ്. 2016ല്‍ മുംബൈയില്‍ വച്ച് വിന്‍ഡീസ് 193 റണ്‍സ് ചേസ് ചെയ്തു വിജയിച്ചിരുന്നു.

ടി20 ക്രിക്കറ്റില്‍ സൗത്താഫ്രിക്കയുടെ ഏറ്റവും വലിയ റണ്‍ചേസ് കൂടിയാണ് ഇന്ത്യക്കെതിരേ കണ്ടത്. നേരത്തേ അവരുടെ ഏറ്റവും വലിയ റണ്‍ചേസ് 2007ല്‍ ജൊഹാനസ്ബഗില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 206 റണ്‍സ് ചേസ് ചെയ്തതായിരുന്നു. ഇതാണ് ടെംബ ബവുമയും സംഘവും ഇത്തവണ പഴങ്കഥയാക്കിയിരിക്കുന്നത്.
സൗത്താഫ്രിക്കയുടെ ഏറ്റവും മികച്ച നാലു റണ്‍ചേസുകളെടുത്താല്‍ മൂന്നും ഇന്ത്യക്കെതിരേയാണെന്നു കാണാം. 2015ല്‍ 200ഉം 2018ല്‍ 189ഉം റണ്‍സ് സൗത്താഫ്രിക്ക വിജയകരമായി ചേസ് ചെയ്തിട്ടുണ്ട്.

അവസാനത്തെ 18 മല്‍സരങ്ങളെടുത്താല്‍ ഇന്ത്യ വിജയിച്ച 12 മല്‍സരങ്ങളും രോഹിത് ശര്‍മയുടെ കീഴിലായിരുന്നു. എല്ലാം ടി20കളായിരുന്നു. ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ മൂന്നു വീതം മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയായിരുന്നു.
18 മല്‍സരങ്ങളില്‍ ഇന്ത്യ തോറ്റത് ആറു കളികളിലാണ്. ഇതില്‍ നാലെണ്ണം കെഎല്‍ രാഹുലിനു കീഴിലായിരുന്നു. മൂന്നു ഏകദിനങ്ങളും ഒരു ടെസ്റ്റുമാണ് ഇതിലുള്‍പ്പെട്ടത്. വിരാട് കോലിക്കു കീഴില്‍ ഒരു ടെസ്റ്റിലും ഇന്ത്യ തോറ്റു. ഇപ്പോള്‍ റിഷഭ് പന്തിനു കീഴില്‍ ഒരു ടി20യിലും ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്.

അതേസമയം, ശ്രേയസ് അയ്യരുടെ വലിയൊരു പിഴവാണ് സൗത്താഫ്രിക്കയുമായുള്ള ആദ്യ ടി20യില്‍ മല്‍സരം ഇന്ത്യയില്‍ നിന്നും നഷ്ടപ്പെടുത്തിയത്. 30 ബോളില്‍ 29 റണ്‍സെടുത്തു നില്‍ക്കെ റാസ്സി വാന്‍ഡര്‍ ഡ്യുസനെ സിംപിള്‍ ക്യാച്ചിലൂടെ പുറത്താക്കാന്‍ ശ്രേയസിനു സുവര്‍ണാവസരം ലഭിച്ചിരുന്നു. പക്ഷെ ആവേശ് ഖാന്റെ ബോളില്‍ കൈകളിലേക്കു വന്ന അനായാസ ക്യാച്ച് ശ്രേയസ് നിലത്തിടുകയായിരുന്നു. ഇതിനു പിന്നീട് വലിയ വിലയും നല്‍കേണ്ടി വന്നു. പുറത്താവാതെ 75 റണ്‍സോടെ വാന്‍ഡര്‍ ഡ്യുസെന്‍ ടീമിന്റെ ടോപ്‌സ്‌കോററായി. 46 ബോളില്‍ ഏഴു ഫോറും അഞ്ചു സിക്‌സറുമടക്കമായിരുന്നു ഇത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications