Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഡര്‍ബനില്‍ മഴ കളിച്ചു, ടോസ് പോലും നടന്നില്ല; ആദ്യ ടി20 ഉപേക്ഷിച്ചു

ഡര്‍ബന്‍: ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മല്‍സരം കനത്ത മഴയെ തുടര്‍ന്നു ഫലമില്ലാതെ ഉപേക്ഷിച്ചു. ടോസ് പോലും നടത്താന്‍ മഴ അനുവദിച്ചില്ല. ഒടുവില്‍ സാഹചര്യങ്ങള്‍ മല്‍സരം നടത്താന്‍ അനുകൂലമല്ലെന്നു വ്യക്തമായതോടെ കളി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത മല്‍സരം ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി 8.30നു ക്വെബ്രയിലെ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ നടക്കും.

സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനു കീഴില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാമത്തെ ടി20 പരമ്പയാണിത്. പരിക്കു കാരണം സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്തായതോടെ സൂര്യക്കു വീണ്ടും നായകനായി നറുക്കുവീഴുകയായിരുന്നു. മറുഭാഗത്തു സൗത്താഫ്രിക്കയെ നയിക്കുന്നത് അറ്റാക്കിങ് ബാറ്റര്‍ എയ്ഡന്‍ മാര്‍ക്രമാണ്.

SURYA- MARKRAM

അടുത്ത വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകപ്പിനുള്ള ഏറ്റവും മികച്ച തയ്യാറെടുപ്പുകളിലൊന്ന് കൂടിയായിരിക്കും ഇന്ത്യക്കു ഈ പരമ്പര. ഏറ്റവും മികച്ച പ്ലെയിങ് ഇലവനെ കണ്ടെത്താനും ടീമിലെ ഓരോ താരങ്ങളുടെയും റോളുകളും തീരുമാനിക്കാന്‍ ഈ മല്‍സരങ്ങള്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്യും. ഓസീസുമായുള്ള അഞ്ചു മല്‍സരങ്ങളുടെ പരമ്പര 4-1നു സ്വന്തമാക്കാനായെങ്കിലും സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പര കൂടുതല്‍ കടുപ്പമാവും.

കാരണം സ്വന്തം നാട്ടിലെ സാഹചര്യങ്ങള്‍ തീര്‍ച്ചയായും സൗത്താഫ്രിക്കയ്ക്കു മേല്‍ക്കൈ നല്‍കും. മാത്രമല്ല സൗത്താഫ്രിക്കയാവട്ടെ ഏറ്റവും ശക്തമായ ടീമിനെയാണ് ഈ പരമ്പരയില്‍ പരീക്ഷിക്കുന്നത്. പേസര്‍ കാഗിസോ റബാഡയൊഴികെ പ്രധാനപ്പെട്ട കളിക്കാരെല്ലാം പരമ്പരയില്‍ സൗത്താഫ്രിക്കന്‍ സംഘത്തിലുണ്ട്.

RAIN

ടി20 പരമ്പരയ്ക്കുള്ള സ്‌ക്വാഡ്

ഇന്ത്യ- യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ജിതേഷ് ശര്‍മ, (വിക്കറ്റ് കീപ്പര്‍) രവീന്ദ്ര ജഡേജ, രവി ബിഷ്നോയ്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍.

സൗത്താഫ്രിക്ക- റീസ ഹെന്‍ഡ്രിക്സ്, മാത്യു ബ്രീസ്‌കെ, ഡൊണോവന്‍ ഫെരേര, ട്രിസ്റ്റന്‍ സ്റ്റബ്സ്, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹെന്‍ട്രിച്ച് ക്ലാസെന്‍, ഡേവിഡ് മില്ലര്‍, ആന്‍ഡില്‍ ഫെലുക്വായോ, കേശവ് മഹാരാജ്, ജെറാള്‍ഡ് കോറ്റ്സി, നാന്ദ്രെ ബര്‍ഗര്‍, തബ്രൈസ് ഷംസി, മാര്‍ക്കോ യാന്‍സണ്‍, ഒട്ടിനെല്‍ ബാര്‍ട്മാന്‍, ലിസാര്‍ഡ് വില്ല്യംസ്.

Story first published: Sunday, December 10, 2023, 12:33 [IST]
Other articles published on Dec 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+