For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 'ഫൈനല്‍' മഴയെടുത്തു, കിരീടം പങ്കുവച്ച് ഇന്ത്യയും സൗത്താഫ്രിക്കയും

പരമ്പരയില്‍ ഇരുടീമും 2-2ന് ഒപ്പമാണ്

indian team

ബെംഗളൂരു: തീപാറുന്ന പോരാട്ടം പ്രതീക്ഷിച്ചിരുന്ന ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കി ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മഴ കളിച്ചു. ഇതോടെ അഞ്ചാമത്തെയും അവസാനത്തെയും ടി20 മല്‍സസരം ഉപേക്ഷിക്കപ്പെട്ടു. പരമ്പര 2-2നു അവസാനിച്ചതോടെ ഇന്ത്യയും സൗത്താഫ്രിക്കയും ട്രോഫി പങ്കിടുകയായിരുന്നു. തുടരെ അഞ്ചാമത്തെ കളിയിലും ഇന്ത്യന്‍ നായകന്‍ റിഷഭ് പന്തിന ടോസ് നഷ്ടമായപ്പോള്‍ സൗത്താഫ്രിക്ക ഒരിക്കല്‍ക്കൂടി ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യന്‍ ഇന്നിങ്‌സിനു മുമ്പ് തന്ന മഴയെത്തി. തുടര്‍ന്നു കളി 19 ഓവര്‍ വീതമാക്കി ചുരുക്കി. 7.50നാണ് മല്‍സരം തുടങ്ങിയത്.

ഇന്ത്യ 3.3 ഓവറില്‍ രണ്ടു വിക്കറ്റിനു 28 റണ്‍സെടുത്തു നില്‍ക്കെ മഴ കാരണം മല്‍സരം വീണ്ടും തടസ്സപ്പെട്ടു. പിന്നീട് കളി പുനരാരംഭിക്കാനുമായില്ല. ഇതോടെ മല്‍സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇഷാന്‍ കിഷന്‍ (15), റുതുരാജ് ഗെയ്ക്വാദ് (10) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. കളി തടസപ്പെടുമ്പോള്‍ ശ്രേയയ് അയ്യരും (0*) നായകന്‍ റിഷഭുമായിരുന്നു (1*) ക്രീസില്‍.

പരിക്കേറ്റ സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമ ഈ മല്‍സരത്തില്‍ കളിച്ചിരുന്നില്ല. പകരം ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജാണ് ടീമിനെ നയിച്ചത്. ഇന്ത്യ കഴിഞ്ഞ നാലു മല്‍സരങ്ങളിലെയും അതേ ടീമിനെ തന്നെ ഈ കളിയിലും നിലനിര്‍ത്തി. മറുഭാഗത്ത് സൗത്താഫ്രിക്കന്‍ ടീമില്‍ മൂന്നു മാറ്റങ്ങളുണ്ടായിരുന്നു. ബവുമ, മാര്‍ക്കോ യാന്‍സണ്‍, തബ്രെസ് ഷാംസി എന്നിവര്‍ക്കു പകരം ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, റീസ്സ ഹെന്‍ഡ്രിക്‌സ്, കാഗിബോ റബാഡ എന്നിവര്‍ കളിക്കുകയായിരുന്നു.

2

ആദ്യത്തെ രണ്ടു കളികളിലും ദയനീയമായ തോറ്റ ശേഷമാണ് തുടര്‍ന്നുള്ള രണ്ടു കളികളിലും ഇന്ത്യ ആധികാരികമായി ജയിച്ച് തിരിച്ചുവന്നത്.കഴിഞ്ഞ നാലു മല്‍സരങ്ങളിലും ഇന്ത്യ ഒരേ പ്ലെയിങ് ഇലവനെയായിരുന്നു പരീക്ഷിച്ചത്. ആദ്യ രണ്ടു കളിയും തോറ്റിട്ടും അതേ ഇലവനില്‍ വിശ്വാസമര്‍പ്പിച്ച നായകന്‍ റിഷഭ്, കോച്ച് രാഹുല്‍ ദ്രാവിഡ് എന്നിവരുടെ പ്രതീക്ഷ താരങ്ങള്‍ കാക്കുകയും ചെയ്തു.

പരമ്പരയിലേക്കു ഇന്ത്യന്‍ ടീം ഇങ്ങനെയൊരു അവിശ്വസനീയ തിരിച്ചുവരവ് നടത്തുമെന്നു ആരും തന്നെ കരുതിയിരുന്നില്ല. ആദ്യ കളിയില്‍ ഏഴു വിക്കറ്റിനും രണ്ടാമത്തെ മല്‍സരത്തില്‍ നാലു വിക്കറ്റിനുമാരുന്നു സൗത്താഫ്രിക്കന്‍ വിജയം. ഇതോടെ ഇന്ത്യയെ എല്ലാവരും എഴുതിത്തള്ളി. എന്നാല്‍ മൂന്നാം ടി20യില്‍ 48 റണ്‍സിന്റെ വിജയവുമായി ഇന്ത്യ തങ്ങള്‍ക്കു അത്ര പെട്ടെന്നു കീഴടങ്ങാന്‍ മനസ്സില്ലെന്നു തെളിയിച്ചു. നാലാം ടി20യിലും ഇന്ത്യ പ്രകടനമാവര്‍ത്തിച്ചു. 82 റണ്‍സിനായിരുന്നു സന്ദര്‍ശകരെ ഇന്ത്യ വാരിക്കളഞ്ഞത്.

ഇന്ത്യന്‍ ടീമിന്റെ അടുത്ത പരമ്പര ഇനി അയലാന്‍ഡിലാണ്. രണ്ടു ടി20കളാണ് അയര്‍ലാന്‍ഡുമായി ഇന്ത്യ കളിക്കുന്നത്. പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവര്‍ പരമ്പരയുടെ ഭാഗമല്ല. ഇപ്പോള്‍ ഇംഗ്ലണ്ടിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ഇരുവരും ഉടന്‍ ചേരുകയും ചെയ്യും.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, റുഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍, ആവേശ് ഖാന്‍.

സൗത്താഫ്രിക്ക- റീസ്സ ഹെന്‍ഡ്രിക്‌സ്, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ഹെന്റിച്ച് ക്ലാസെന്‍, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഡ്വയ്ന്‍ പ്രെട്ടോറിയസ്, കാഗിസോ റബാഡ, കേശവ് മഹാരാജ് (ക്യാപ്റ്റന്‍), ആന്റിച്ച് നോര്‍ക്കിയ, ലുംഗി എന്‍ഗിഡി.

Story first published: Sunday, June 19, 2022, 22:16 [IST]
Other articles published on Jun 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+