For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സൂര്യ ഇത്ര സ്വാര്‍ഥനോ? സെഞ്ച്വറിക്കായി ജിതേഷിന് സിംഗിള്‍ നിഷേധിച്ചു! രൂക്ഷ വിമര്‍ഷനം

ജൊഹാനസ്ബര്‍ഗ്: സൗത്താഫ്രിക്കയുമായുള്ള മൂന്നാം ടി20യില്‍ കിടിലന്‍ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ഹീറോയായി മാറിയെങ്കിലും ഒരു കാര്യത്തിന്റെ പേരില്‍ വലിയ വിമര്‍ശനം നേരിടുകയാണ്. തന്റെ സെഞ്ച്വറിക്കായി സ്വാര്‍ഥതയോടെ കളിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആഞ്ഞടിക്കുന്നത്. ഇന്ത്യ 106 റണ്‍സിന്റെ തകര്‍പ്പന്‍ ജയം കൊയ്ത കളിയില്‍ 100 റണ്‍സ് നേടിയാണ് സ്‌കൈ പുറത്തായത്. 56 ബോളില്‍ ഏഴു ഫോറും എട്ടു സിക്‌സറുകളുമടക്കമാണിത്.

കളിയുടെ അവസാന ഘട്ടത്തില്‍ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നതിനായി ക്രീസിന്റെ മറുഭാഗത്തുണ്ടായിരുന്ന വമ്പനടിക്കാരനായ ബാറ്ററും വിക്കറ്റ് കീപ്പറുമായ ജിതേഷ് ശര്‍മയ്ക്കു സൂര്യ സിംഗിള്‍ നിഷേധിച്ചതാണ് വിവാദത്തിനു കാരണം. വ്യക്തിഗത നേട്ടങ്ങള്‍ക്കാണ് സൂര്യ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നതെന്നു ആരാധകര്‍ ആരോപിക്കുന്നു.

SURYAKUMAR YADAV

പേസര്‍ നാന്ദ്രെ ബര്‍ഗര്‍ എറിഞ്ഞ 19ാമത്തെ ഓവറിലായിരുന്നു സംഭവം. ഈ ഓവര്‍ ആരംംഭിക്കുമ്പോള്‍ 53 ബോളില്‍ 97 റണ്‍സാണ് സൂര്യയുടെ പേരിലുണ്ടായിരുന്നത്. എട്ടു ബോളില്‍ നിന്നും 13 റണ്‍സെടുത്ത റിങ്കു സിങായിരുന്നു ബാറ്റിങ് പങ്കാളി. 19ാം ഓവറില്‍ ഒരേയൊരു ബോള്‍ മാത്രമേ സൂര്യക്കു നേരിടാനായുള്ളൂ. രണ്ടാമത്തെ ബോളായിരുന്നു ഇത്. അദ്ദേഹം സിംഗിളെടുക്കുകയും ചെയ്തു. മൂന്നാമത്തെ ബോളില്‍ റിങ്കു പുറത്തായതോടെ പകരം ജിതേഷ് ക്രീസിലെത്തി.

നാലാമത്തെ ബോളില്‍ സ്‌ട്രൈക്ക് നേരിട്ട ജിതേഷിനു റണ്ണെടുക്കാനായില്ല. അടുത്ത ബോളില്‍ അദ്ദേഹം ബൗണ്ടറിയടിച്ചു. അവസാനത്തേത് ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ബോളായിരുന്നു. ജിതേഷ് ഇതു ഡീപ്പ് ബാക്ക്‌വേര്‍ഡ് പോയിന്റിലേക്കു കളിക്കുകയും ചെയ്തു. അനായാസം സിംഗിള്‍ നേടാന്‍ സാധിക്കുമായിരുന്നു.

പക്ഷെ സിംഗിളെടുത്താല്‍ അടുത്ത ഓവറിലെ ആദ്യത്തെ ബോളും നേരിടുക ജിതേഷായിരിക്കും. ഇതു മുന്നില്‍കണ്ട സൂര്യ സിംഗിള്‍ വേണ്ടെന്നു ആംഗ്യം കാണിക്കുകയായിരുന്നു. 20ാം ഓവറിലെ ആദ്യ ബോളില്‍ ഡബിളെടുത്ത് സൂര്യ തന്റെ നാലാം സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു.

19ാം ഓവറിലെ അവസാന ബോളില്‍ ജിതേഷിനു സിംഗിള്‍ നിഷേധിച്ചതിനാണ് സൂര്യയെ പലരും രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. 19ാം ഓവറില്‍ ഒരു ബൗണ്ടറിയടിക്കാന്‍ സൂര്യകുമാര്‍ യാദവ് തയ്യാറായില്ല. ഇതേ ഓവറിലെ അവസാനത്തെ ബോളില്‍ നമ്മുടെ ടീമിലെ ഫിനിഷറായ ജിതേഷ് ശര്‍മയ്ക്കു സിംഗിള്‍ നിഷേധിക്കുകയും ചെയ്തു. സ്വാര്‍ഥനായ സൂര്യ വ്യക്തിഗത നേട്ടത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും ആരാധകര്‍ കുറ്റപ്പെടുത്തി.

ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ സൂര്യകുമാര്‍ യാദവ് തന്റെ ബാറ്റിങ് പങ്കാളിയും വാലറ്റക്കാരനുമായ കുല്‍ദീപ് യാദവിനു സിംഗിളുകള്‍ നല്‍കിക്കൊണ്ടിരുന്നു. ഇപ്പോഴിതാ സ്വന്തം സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ജിതഷ് ശര്‍മയ്ക്കു സെഞ്ച്വറി നിഷധിക്കുകയും ചെയ്തിരിക്കുകയാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

SURYAKUMAR YADAV

വ്യക്തിഗത നേട്ടങ്ങളെക്കുറിച്ചൊന്നും താന്‍ ആലോചിക്കാറില്ലെന്നായിരുന്നു സൂര്യകുമാര്‍ യാദവ് നേരത്തേ വ്യക്തമാക്കിയത്. ഇപ്പോഴിതാ സൗത്താഫ്രിക്കയ്ക്കു വിജയലക്ഷ്യം നല്‍കാന്‍ ബാറ്റ് ചെയ്യവെ സെഞ്ച്വറി തികയ്ക്കാന്‍ ബാറ്റിങ് പങ്കാളിയായ ജിതേഷ് ശര്‍മയ്ക്കു അദ്ദേഹം സിംഗിളും നിഷേധിച്ചു. സൂര്യയുടെ വാക്കുകളും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു ബന്ധവമില്ലെന്നു ഇതു തുറന്നു കാണിക്കുന്നതായി ആരാഘധകര്‍ ആഞ്ഞടിക്കുന്നു.

ടീം ഇന്ത്യ നിസ്വാര്‍ഥമായ ക്രിക്കറ്റ് കളിക്കുമെന്നായിരുന്നു ഈ പരമ്പരയ്ക്കു മുമ്പ് സൂര്യകുമാര്‍ യാദവ് പറഞ്ഞത്. വ്യക്തിഗത നേട്ടങ്ങളില്‍ കാര്യമില്ലെന്നും ടീമംഗങ്ങളോടു താന്‍ പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. പക്ഷെ ഈ മല്‍സരത്തില്‍ 19ാം ഓവറിലെ അവസാനത്തെ ബോളില്‍ സ്വന്തം സെഞ്ച്വറിക്കായി ജിതേഷ് ശര്‍മയ്ക്കു സൂര്യ സിംഗിള്‍ നിഷേധിച്ചു. വ്യക്തിഗത സ്‌കോര്‍ 93ല്‍ നില്‍ക്കവെ സിക്‌സറടിച്ച ശ്രേയസ് അയ്യരോടു ബഹുമാനം തോന്നുന്നതായും ആരാധകര്‍ കുറിച്ചു.

Story first published: Friday, December 15, 2023, 9:19 [IST]
Other articles published on Dec 15, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+