Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഡികെ ബൗളറാണെന്നു കരുതിയോ? സൂപ്പര്‍ സ്ട്രൈക്കറെ അപമാനിച്ചു, ഹാര്‍ദിക് അഹങ്കാരി!

സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ ടീം ഇന്ത്യയുടെ തുടക്കം പാളിയിരിക്കുകയാണ്. ഹൈ സ്‌കോറിങ് ഗെയിമില്‍ ഏഴു വിക്കറ്റിനായിരുന്നു ടെംബ ബവുമയുടെയും സംഘത്തിന്റെയും വിജയം. ഇതോടെ ഇന്ത്യയുടെ ലോക റെക്കോര്‍ഡ് മോഹവും പൊലിയുകയായിരുന്നു. തുടര്‍ച്ചയായ 13ാം വിജയവുമായി റെക്കോര്‍ഡിടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പുതിയ ക്യാപ്റ്റന്‍ റിഷഭ് പന്തിനു കീഴില്‍ ഇന്ത്യയിറങ്ങിയത്. എന്നാല്‍ സൗത്താഫ്രിക്കന്‍ കരുത്തിനു മുന്നില്‍ ടീം ഇന്ത്യ നിസ്സഹായരായി.

1

ഈ മല്‍സരത്തില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു കളിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം ആദ്യ മല്‍സരം കളിച്ച അദ്ദേഹം 12 ബോളില്‍ മൂന്നു സിക്‌സറും രണ്ടു ബൗണ്ടറിയുമടക്കം പുറത്താവാതെ 31 റണ്‍സ് വാരിക്കൂട്ടിയിരുന്നു. എന്നാല്‍ ഈ ഇന്നിങ്‌സിനിടെ വെറ്ററന്‍ താരം ദിനേശ് കാര്‍ത്തികിന് സിംഗിള്‍ നിഷേധിച്ചതിനെ തുടര്‍ന്ന് ഹാര്‍ദിക്കിനെതിരേ വിമര്‍ശനമുയരുകയാണ്. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഡികെ ദേശീയ ടീമിനായി കളിച്ച മല്‍സരമായിരുന്നു ഇത്. 2019ലെ ഏകദിന ലോകകപ്പിലായിരുന്നു അദ്ദേഹം അവസാനമായി കളിച്ചത്. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനു വേണ്ടി നടത്തിയ മിന്നുന്ന പ്രകടനം കാര്‍ത്തികിന്റെ തിരിച്ചുവരവിനു വഴിയൊരുക്കുകയായിരുന്നു.

2

ഇന്ത്യന്‍ ഇന്നിങ്‌സിലെ അവസാന ഓവറില്‍ ക്രീസിലുണ്ടായിരുന്നത് ഹാര്‍ദിക് പാണ്ഡ്യയും ദിനേശ് കാര്‍ത്തികുമായിരുന്നു. ഈ ഓവര്‍ എറിഞ്ഞതാവട്ടെ ആന്റിച്ച് നോര്‍ക്കിയയും. ആദ്യ ബോളില്‍ കാര്‍ത്തിക് ആഞ്ഞുവീശിയെങ്കിലും കണക്ട് ചെയ്യാനായില്ല. തൊട്ടടുത്തത് യോര്‍ക്കര്‍ ലെങ്ത് ബോളായിരുന്നു. ഈ ബോളില്‍ ഡികെ സിംഗിള്‍ നേടി. തുടര്‍ന്ന് ഹാര്‍ദിക്കിനു സ്‌ട്രൈക്ക് ലഭിച്ചു. നാലാമത്തെ ബോള്‍ താരം സിക്‌സറിലേക്കു പറത്തി.

3

അഞ്ചാമത്തെ ബോള്‍ ഹാര്‍ദിക് പാണ്ഡ്യ ഡീപ്പ് മിഡ് വിക്കറ്റിലേക്കു ഫളിക്ക് ചെയ്തു. തീര്‍ച്ചയായും അവിടെ ഒരു സിംഗിള്‍ നേടാമായിരുന്നു. ദിനേശ് കാര്‍ത്തിക് ഇതിനു മുതിരുകയും ചെയ്തു. പക്ഷെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഹാര്‍ദിക് അതു വേണ്ടെന്നു ആംഗ്യം കാണിക്കുകയായിരുന്നു. സ്‌ട്രൈക്ക് താന്‍ തന്നെ നേരിടാമെന്നും അദ്ദേഹം പറഞ്ഞു. അവസാനത്തെ ബോള്‍ മികച്ചൊരു യോര്‍ക്കറായിരുന്നു. ഇതു ലോങ് ഓണിലേക്കു കളിച്ച ഹാര്‍ദിക് ഡബിള്‍ നേടുകയും ചെയ്തു.

4

എന്നാല്‍ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഫിനിഷറുടെ റോളില്‍ തകര്‍ത്തുകളിച്ച ദിനേശ് കാര്‍ത്തികിന് സ്‌ട്രൈക്ക് കൈമാറാന്‍ ഹാര്‍ഗദിക് പാണ്ഡ്യ മടിച്ചതില്‍ ആരാധകര്‍ക്കു നിരാശയും രോഷവുമുണ്ട്. നിരവധി പേരാണ് ഹാര്‍ദിക്കിന്റെ ഈ നീക്കത്തെ കുറ്റപ്പെടുത്തിയിരിക്കുന്നത്.
മല്‍സരത്തില്‍ ഹാര്‍ദിക്ക് തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചിരുന്നു. 12 ബോളില്‍ മൂന്നു സിക്‌സും രണ്ടു ഫോറുമടക്കം 31 റണ്‍സാണ് താരം വാരിക്കൂട്ടിയത്. കാര്‍ത്തികിനാവട്ടെ വെറും രണ്ടു ബോള്‍ മാത്രമേ നേരിടാന്‍ അവസരം ലഭിച്ചുള്ളൂ. ഒരു റണ്‍സും നേടി.

5

ഡികെയ്ക്കു സ്‌ട്രൈക്ക് നിഷേധിക്കുകയോ? നിങ്ങളുടെ ഫോം വിഷയമല്ല, സ്‌കോറും വിഷയമല്ല. ഇത നല്ലതല്ല ഹാര്‍ദിക്, 98 റണ്‍സെടുത്തു നില്‍ക്കെ എബി ഡിവില്ലിയേഴ്‌സ് പോലും ആ സിംഗിളെടുക്കുമെന്നാണ് ഒരു യൂസര്‍ ഹാര്‍ദിക്കിനെ വിമര്‍ശിച്ചത്.
ഹാര്‍ദിക് പാണ്ഡ്യയെ ഞാന്‍ ഇനിയൊരിക്കലും ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണമെന്ന് ഒരു യൂസര്‍ തുറന്നടിച്ചു.

6

ഐപിഎല്‍ ട്രോഫി നേടിയ ശേഷം ഹാര്‍ദിക് പാണ്ഡ്യ അഹങ്കാരിയായി മാറിയിരിക്കുകയാണെന്നു ഒരു യൂസര്‍ കുറിച്ചു. ഐപിഎല്ലിലെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഫ് ദി സീസണിനെ അപമാനിക്കുന്നതിന് തുല്യമാണിതെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
ഡികെയോടു അനാദരവാണ് ഹാര്‍ദിക് പാണ്ഡ്യ കാണിച്ചതെന്നായിരുന്നു ഒരു പ്രതികരണം. ഒരിക്കല്‍ ക്രുനാല്‍ പാണ്ഡ്യക്കു ദിനേശ് കാര്‍ത്തിക് സ്‌ട്രൈക്ക് നിഷേധിച്ചു. ഇപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ ദിനേശ് കാര്‍ത്തികിനും സ്‌ട്രൈക്ക് നിഷേധിച്ചിരിക്കുകയാണെന്നു ഒരു യുസര്‍ പരിഹസിച്ചു. ഹാര്‍ദിക് പാണ്ഡ്യ സിംഗിള്‍ നിഷേധിച്ചു... ഡികെ ബൗളറാണെന്നു കരുതിയോ ബ്രോയെന്നാണ് ഒരു യൂസര്‍ പരിഹസിച്ചത്.

Story first published: Friday, June 10, 2022, 10:44 [IST]
Other articles published on Jun 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+