
ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം ഗംഭീര പ്രകടനം കാഴ്ചവെച്ച ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ കാര്യങ്ങള്‍ എളുപ്പമാവില്ല. വലിയ താരനിരയെത്തന്നെ ഇന്ത്യക്ക് കളത്തിലിറക്കേണ്ടതായുണ്ട്. ദക്ഷിണാഫ്രിക്ക ഡീന്‍ എല്‍ഗറെ നായകനാക്കിയുള്ള ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമില്‍ ആരൊക്കെയെന്നതാണ് അറിയേണ്ടത്. ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവരുടെ കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനമാണ് പ്രതീക്ഷിക്കുന്നത്.
Also Read: ഹാര്‍ദിക് പാണ്ഡ്യ വിരമിക്കുന്നു! ഒരു ഫോര്‍മാറ്റില്‍ ഇനി കളിച്ചേക്കില്ല

ഹനുമ വിഹാരിയെ ഇന്ത്യ ന്യൂസീലന്‍ഡ് പരമ്പരക്ക് പരിഗണിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരേ കളിക്കാന്‍ ഇന്ത്യന്‍ എ ടീമിനൊപ്പം അയക്കുകയാണ് ചെയ്തത്. വിദേശത്ത് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന വിഹാരി ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാവുമോയെന്നാണ് അറിയേണ്ടത്. ശ്രേയസ് അയ്യര്‍ മധ്യനിരയില്‍ മികവ് കാട്ടുമ്പോള്‍ ആരെ ഉള്‍ക്കൊള്ളും ആരെ തഴയുമെന്നത് പ്രസക്തമായ ചോദ്യമായി മാറിയിരിക്കുകയാണ്.
Also Read: IND vs SA: 'ഇന്ത്യന്‍ സെലക്ടര്‍മാര്‍ പാടുപെടും, ടീം തിരഞ്ഞെടുപ്പ് കടുപ്പം', ഹര്‍ഭജന്‍ സിങ്

ഇപ്പോഴിതാ വിഹാരിക്ക് ടീമില്‍ ഇടം ലഭിക്കുക പ്രയാസമുള്ള കാര്യമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തിക്. 'കെ എല്‍ രാഹുല്‍,രോഹിത് ശര്‍മ,മായങ്ക് അഗര്‍വാള്‍,ചേതേശ്വര്‍ പുജാര,വിരാട് കോലി,അജിന്‍ക്യ രഹാനെ,ശ്രേയസ് അയ്യര്‍,ശുബ്മാന്‍ ഗില്‍ എന്നിവരാവും ബാറ്റിങ് നിരയില്‍ ഉണ്ടാവുക. അതുകൊണ്ട് തന്നെ ഹനുമ വിഹാരിക്ക് എന്താവും സംഭവിക്കുകയെന്നത് കണ്ടറിയണം. അവന്‍ സാധാരണഗതിയില്‍ ടീമിന്റെ ഭാഗമാവേണ്ടതാണ്. എന്നാല്‍ ഇന്ത്യ എ ടീമിനൊപ്പം അവനെ കളിക്കാന്‍ വിട്ടത് സങ്കടകരമായ കാര്യമാണ്. തിരിച്ചെത്തിയാല്‍ എവിടെ അവനെ കളിപ്പിക്കും. ഓരോ സ്ഥാനത്തേക്കും താരങ്ങള്‍ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. ശ്രേയസ് മികച്ച പ്രകടനം നടത്തിയതിനാല്‍ വിഹാരിയുടെ സ്ഥാനത്തേക്കെത്താനും സാധ്യത കൂടുതലാണ്'-ദിനേഷ് കാര്‍ത്തിക് പറഞ്ഞു.
Also Read: IND vs SA: പുജാരയും രഹാനെയും വേണ്ട! പകരം ഇന്ത്യ ഇറക്കണ്ടവരെ നിര്‍ദേശിച്ച് മുന്‍ ഇംഗ്ലീഷ് പേസര്‍

എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് മുമ്പ് സാഹചര്യത്തിനോട് പൊരുത്തപ്പെടാനാണ് വിഹാരിയെ ഇന്ത്യ എ ടീമിനൊപ്പം അയച്ചതെന്നാണ് സൂചന. വിഹാരിയെ ഇന്ത്യയുടെ മധ്യനിരയില്‍ ആവിശ്യമാണ്. കാണ്‍പൂര്‍ ടെസ്റ്റിലെ സെഞ്ച്വറി പ്രകടനത്തിന്റെ പേരില്‍ വിഹാരിയെ മറികടന്ന് ശ്രേയസ് പ്ലേയിങ് 11ല്‍ ഇടം പിടിക്കാന്‍ സാധ്യത കുറവാണ്. കാരണം ദക്ഷിണാഫ്രിക്കയിലെ വേഗപ്പിച്ചില്‍ അനുഭവസമ്പത്തിന് പ്രാധാന്യമേറെയാണ്. അതുകൊണ്ട് തന്നെ വിഹാരിക്ക് ഇന്ത്യ അവസരം നല്‍കിയേക്കും.
Also Read: IND vs NZ: ഇവ സംഭവിച്ചത് ടെസ്റ്റ് ചരിത്രത്തിലാദ്യം!- ടെസ്റ്റ് പരമ്പരയിലെ അഞ്ച് അദ്ഭുതങ്ങള്‍

സമീപകാലത്തായി നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നതെങ്കിലും പുജാരയേയും രഹാനെയേയും ഇന്ത്യ കൈവിട്ടേക്കില്ല. കാരണം ദക്ഷിണാഫ്രിക്കയിലെ പരിചയസമ്പത്ത് ഇവര്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഫോമിലേക്ക് തിരിച്ചുവരാന്‍ കെല്‍പ്പുള്ളവരാണ് ഇരുവരും. അതുകൊണ്ട് തന്നെ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് സീനിയര്‍ താരങ്ങളെ തഴഞ്ഞേക്കില്ല.
Also Read: വിരമിക്കല്‍ പ്രഖ്യാപിക്കാനൊരുങ്ങി ഹര്‍ഭജന്‍ സിങ്, ലക്ഷ്യം ഐപിഎല്ലില്‍ പുതിയ റോള്‍

പരിക്ക് ഇന്ത്യയെ പ്രയാസപ്പെടുത്തുന്നുണ്ടെന്നാണ് വിവരം. അതുകൊണ്ടാണ് ഇന്ത്യയുടെ ടീം പ്രഖ്യാപനം വൈകുന്നതെന്നാണ് സൂചന. രവീന്ദ്ര ജഡേജ,അക്ഷര്‍ പട്ടേല്‍,ശുബ്മാന്‍ ഗില്‍,ഇഷാന്ത് ശര്‍മ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണെന്നാണ് വിവരം. അതുകൊണ്ട് ചിലപ്പോള്‍ ഇവര്‍ക്കെല്ലാം പരമ്പര നഷ്ടമായേക്കും. ജഡേജക്ക് കളിക്കാനാവാതെ വന്നാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവും.
Also Read: ചാഹറും സെയ്‌നിയും സൗത്താഫ്രിക്കയെ എറിഞ്ഞിട്ടു, 268ന് പുറത്ത്- പൃഥ്വിയും ദേവ്ദത്തും ഫ്‌ളോപ്പ്

രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ ടെസ്റ്റ് ടീം പരിശീലകനായ ശേഷമുള്ള ആദ്യത്തെ വലിയ വെല്ലുവിളിയാണിത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പദ്ധതികളും തീരുമാനങ്ങളും നിര്‍ണ്ണായകമാവും. വരുന്ന ദിവസങ്ങളില്‍ത്തന്നെ ഇന്ത്യയുടെ ടീം പ്രഖ്യാപനം ഉണ്ടാവുമെന്നാണ് ലഭിക്കുന്ന സൂചന.


Click it and Unblock the Notifications











