Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: കാര്‍ത്തികിനെ ഇന്ത്യ ഉറപ്പായും കളിപ്പിക്കണം, ഇതാ കാരണങ്ങള്‍

ഐപിഎല്ലിന്റെ 15ാം സീസണിനു തിരശീല വീണതോടെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ അടുത്ത കാത്തിരിപ്പ് സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയ്ക്കു വേണ്ടിയാണ്. അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ജൂണ്‍ ആദ്യവാദം ഇന്ത്യ ഏറ്റുമുട്ടുന്നത്. ഈ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവരടക്കമുള്ള പ്രമുഖര്‍ക്കു വിശ്രമം നല്‍കിയാണ് ഇന്ത്യ ഈ പരമ്പരയില്‍ കളിക്കുന്നത്.

karthik 1

കെഎല്‍ രാഹുലാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ടീമിന്റെ വൈസ് ക്യാപ്റ്റനുമാണ്. നീണ്ട ഇടവേളയ്ക്കു ശേഷം വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിനെ ഇന്ത്യ തിരിച്ചുവിളിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. 2019ലെ ഏകദിന ലോകകപ്പിനു ശേഷം ഇതാദ്യമായിട്ടാണ് അദ്ദേഹം ദേശീയ ടീമിന്റെ ഭാഗമായത്. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി നടത്തിയ മിന്നുന്ന പ്രകടനം ഡികെയുടെ തിരിച്ചുവരവിന് വഴിയൊരുക്കുകയായിരുന്നു. പക്ഷെ ടി20 പരമ്പരയില്‍ കാര്‍ത്തികിന് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമോയെന്നാണ് അറിയാനുള്ളത്. കാര്‍ത്തികിനെ ഇന്ത്യ പ്ലെയിങ് ഇവനില്‍ സ്ഥാനമര്‍ഹിക്കുന്നുവെന്നതിന്റെ മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്നറിയാം.

ഡികെയുടെ അനുഭവസമ്പത്ത്

ഡികെയുടെ അനുഭവസമ്പത്ത്

അനുഭവസമ്പത്താണ് ദിനേശ് കാര്‍ത്തികിന്റെ ഏറ്റവും വലിയൊരു മുതല്‍ക്കൂട്ട്. ഏകദിനം, ടി20 എന്നിവയിലായി 100ന് മുകളില്‍ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് ഡികെയ്ക്കുണ്ട്. സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യന്‍ സംഘത്തില്‍ ഏറ്റവുമധികം മല്‍സര പരിചയമുള്ള താരവും കാര്‍ത്തികാണ്.
നിലവില്‍ ഇന്ത്യയുടെ ടി20 ടീമിലെ വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനോളം ടി20കളില്‍ കാര്‍ത്തിക് കളിച്ചിട്ടില്ലെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ ടി20യില്‍ 143.52 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റ് കാര്‍ത്തിക്കിനുണ്ട്. മാത്രമല്ല റിഷഭിനേക്കാള്‍ മികച്ച ശരാശരിയും അദ്ദേഹത്തിനാണ്.

karthik 3

സൗത്താഫ്രിക്കയ്‌ക്കെതിരേ റിഷഭ് തന്നെ വിക്കറ്റ് കാക്കാനാണ് സാധ്യത. എങ്കിലും കാര്‍ത്തിക് പ്ലെയിങ് ഇലവനില്‍ സ്ഥാനമര്‍ഹിക്കുന്നുണ്ട്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ ബാറ്റ് ചെയ്യാനുള്ള അസാധാരണ മിടുക്ക് കാര്‍ത്തിക്കിനുണ്ട്. പല തവണ പ്രതിസന്ധി ഘട്ടങ്ങളില്‍ അദ്ദേഹം മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കുകയും ചെയ്തിട്ടുണ്ട്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ചാപ്യന്‍മാരായ ടീമിന്റെ ഭാഗം കൂടിയായിരുന്നു കാര്‍ത്തിക്.

ഏതു പൊസിഷനിലും ബാറ്റ് ചെയ്യും

ഏതു പൊസിഷനിലും ബാറ്റ് ചെയ്യും

ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ദിനേശ് കാര്‍ത്തികിന്റെ മറ്റൊരു പ്ലസ് പോയിന്റ്. ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ മുന്‍നിരയില്‍ തുടങ്ങി ലോവര്‍ ഓര്‍ഡറില്‍ വരെ അദ്ദേഹം കളിച്ചിട്ടുള്ളതായി കാണാന്‍ സാധിക്കും. ഓപ്പണാറായി വരെ കാര്‍ത്തികിനെ ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടിട്ടുണ്ട്.

karthik 5

ഐപിഎല്ലിന്റെ ആറാം സീസണില്‍ കാര്‍ത്തികിന്റെ ബാറ്റിങ് പൊസിഷന്‍ മൂന്നാം നമ്പറായിരുന്നു. അന്നു 19 മല്‍സരങ്ങളില്‍ നിന്നും അദ്ദഹേം അടിച്ചെടുത്തത് 510 റണ്‍സായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 32 ടി20കളാണ് കാര്‍ത്തിക് കളിച്ചത്. ഇവയില്‍ കൂടുതലായും അദ്ദേഹം കളിച്ചത് മധ്യനിരയിലാണ്. എങ്കിലും ആവശ്യമെങ്കില്‍ മുന്‍ിനിരയിലും ബാറ്റ് ചെയ്യാന്‍ ഡികെയ്ക്കു സാധിക്കും.
ബാറ്റിങില്‍ ഏതു റോളിലും കളിക്കാനാവുമെന്ന ഈ മിടുക്ക് സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ നിരയിലുള്ള വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, റുതുരാജ് തുടങ്ങിയ താരങ്ങള്‍ക്കുമേല്‍ കാര്‍ത്തിക്കിനു വ്യക്തമായ മുന്‍തൂക്കം നല്‍കുകയും ചെയ്യുന്നു. അതുകൊണ്ടു പ്ലെയിങ് ഇലവനില്‍ ഡികെ തീര്‍ച്ചയായും സ്ഥാനവുമര്‍ഹിക്കുന്നു.

ഫിനിഷിങ് മികവ്

ഫിനിഷിങ് മികവ്

ഫിനിഷിങ് പാടവമാണ് ദിനേശ് കാര്‍ത്തികിന്റെ മൂന്നാമത്തെ മുതല്‍ക്കൂട്ട്. 2004ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടും കരിയറിന്റെ ഭൂരിഭാഗവും എംഎസ് ധോണിയുടെ നിഴലായി ഒതുങ്ങേണ്ടി വന്ന നിര്‍ഭാഗ്യവാനാണ് അദ്ദേഹം. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫിനിഷര്‍മാരിലൊളായ ധോണി വിരമിച്ചതോടെ ഈ റോളില്‍ ടീമിനൊരു പകരക്കാരനെ ആവശ്യമാണ്. ഈ സ്ഥാനത്തേക്കു ഏറ്റവുമധികം യോജിച്ച താരമാണ് 36 കാരനായ കാര്‍ത്തിക്. ടി20 ലോകകപ്പ് ഈ വര്‍ഷം വരാനിരിക്കെ മികച്ചൊരു ഫിനിഷറെ ഇന്ത്യ തേടുന്ന സമയം കൂടിയാണിത്.
നിദാഹാസ് ട്രോഫിയുടെ ഫൈനലില്‍ ബംഗ്ലാദേശിനെതിരേ ദിനേശ് കാര്‍ത്തികിന്റെ അവിശ്വസനീയ ഫിനിഷിങ് കഴിവ് ലോകം മുഴുവന്‍ കണ്ടതാണ്. അന്നു വെറും എട്ടു ബോളില്‍ 29 റണ്‍സ് അടിച്ചെടുത്തായിരുന്നു ഡികെ ഇന്ത്യക്കു ത്രസിപ്പിക്കുന്ന ജയവും കിരീടവും സമ്മാനിച്ചത്.

karthik 7

ഈ സീസണിലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം അദ്ദേഹത്തിന്റെ ഫിനിഷിങ് മിടുക്ക് ഒരിക്കല്‍ക്കൂടി കാണാനായിരുന്നു. 16 മല്‍സരങ്ങളില്‍ നിന്നും 183.33 സ്‌ട്രൈക്ക് റേറ്റോടെ കാര്‍ത്തിക് സ്‌കോര്‍ ചെയ്തത് 330 റണ്‍സായിരുന്നു. ആറു തവണ മാത്രമേ അദ്ദേഹത്തെ പുറത്താക്കാന്‍ എതിരാളികള്‍ക്കായുള്ളൂ.

Story first published: Monday, May 30, 2022, 22:31 [IST]
Other articles published on May 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+