Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഇതാ ഇന്ത്യയുടെ തുറുപ്പുചീട്ട്, റബാഡയും നോര്‍ക്കിയയും വിയര്‍ക്കും!

സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഒരു തുറുപ്പുചീട്ടിനെ തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണ് ടീം ഇന്ത്യ. സൗത്താഫ്രിക്കയുടെ സ്റ്റാര്‍ പേസ് ജോടികളായ കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ എന്നിവരുടെ വെല്ലുവിളി അതിജീവിക്കാന്‍ ഇന്ത്യയെ സഹായിക്കുക ഈ താരമായിരിക്കും. അതു മറ്റാരുമില്ല ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയാണ്.

പരിശീലനത്തിനിടെയേറ്റ പരിക്കു കാരണം ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ അവസാന നിമിഷം പിന്‍മാറിയതോടെ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുക റിഷഭ് പന്താണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ടീമിന്റെ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തിട്ടുണ്ട്. രാഹുലിനെക്കൂടാതെ പരിക്കു കാരണം സ്പിന്നര്‍ കുല്‍ദീപ് യാദവും ടി20 പരമ്പരയില്‍ കളിക്കുന്നില്ല.

1

കാഗിയോ റബാഡ, ആന്റിച്ച് നോര്‍ക്കിയ, മാര്‍ക്കോ യാന്‍സണ്‍ എന്നിവരുടെ തീപാറുന്ന ബൗണ്‍സറുകളെ എങ്ങനെ നിര്‍വീര്യമാക്കാമെന്നതിലാണ് ദീപക് ഹൂഡ നെറ്റ്‌സില്‍ ബാറ്റിങിനിടെ കൂടുതല്‍ ശ്രദ്ധിച്ചത്. ഇന്ത്യയുടെ ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റായ നുവാന്‍ സേനെവിരാത്‌നെയ്ക്കു കീഴിലായിരുന്നു ഹൂഡയുടെ പ്രത്യേക ബാറ്റിങ് പരിശീലനം.
അധികം ദൂരെ നിന്നല്ലാതെ ബാഡ്മിന്റണില്‍ സര്‍വ് ചെയ്യുന്നതുപോലെ പന്തെറിയാന്‍ ഹൂഡ ആവശ്യപ്പെടുകയായിരുന്നു. ഹൂഡയുടെ നെഞ്ചും തലയും ഉന്നമിട്ട് വ്യത്യസ്ത വേഗതയിലാണ് ടെന്നീസ് ബോളുകള്‍ വന്നത്. ഇവയെല്ലാം അതിസമര്‍ഥമായി ഹൂഡ നേരിടുകയും ചെയ്തു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയകളിലൂടെ പുറത്തു വന്നിട്ടുണ്ട്.

2

ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ തീര്‍ച്ചയായും ഇടം ലഭിക്കുമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് ദീപക് ഹൂഡ. അടുത്തിടെ സമാപിച്ച ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവയ്ക്കാന്‍ ഹൂഡയ്ക്കായിരുന്നു.
നെറ്റ്‌സില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നല്ല തയ്യാറെടുപ്പ് തന്നെയാണ് താരം നടത്തിയത്. തിങ്കളാഴ്ച ഇന്ത്യയുടെ അതിവേഗബൗളര്‍മാരായ ഉമാന്‍ മാലിക്ക്, ആവേശ് ഖാന്‍ എന്നിവര്‍ക്കെതിരേ കൂടുതല്‍ സമയം ഹൂഡ ബാറ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച സ്പിന്നര്‍മാരെയായിരുന്നു അദ്ദഹം നെറ്റ്‌സില്‍ കൂടുതലയി നേരിട്ടത്. അതിനു ശേഷാണ് ബൗണ്‍സറകള്‍ നേരിടാന്‍ ടെന്നീസ് ബോള്‍ കൊണ്ടും പരിശീലനത്തിലേര്‍പ്പെട്ടത്.

3

മുന്‍ നായകന്‍ വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ കളിക്കുന്നില്ല. അതുകൊണ്ടു തന്നെ തനിക്കു ടീമില്‍ അവസരം ലഭിക്കുമെന്നാണ് ദീപക് ഹൂഡയുടെ കണക്കുകൂട്ടല്‍. മൂന്ന്, നാല് പൊസിഷനുകളില്‍ ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിനു കഴിയും.

4

കോലിയുടെ പൊസിഷനായ മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന്. സമീപകാലത്തു ടീമിനായി ഈ റോളില്‍ മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിരുന്നു. കൂടാതെ ഹൂഡയേക്കാള്‍ അനുഭസമ്പത്തും ശ്രേയസിനുണ്ട്. നാലാം നമ്പറിലും ബാറ്റ് ചെയ്യാന്‍ താരത്തിനു കഴിയും. അന്താരാഷ്ട്ര കരിയറില്‍ ശ്രേയസ് കൂടുതലും കളിച്ചത് നാലാം നമ്പറിലാണ്.

5

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി മൂന്നാം നമ്പറില്‍ ദീപക് ഹൂഡ കളിച്ചിരുന്നു. ഈ പൊസിഷനില്‍ ടീമിന്റെ ഏറ്റവും വിശ്വസ്തനായ താരമായി അദ്ദേഹം മാറുകയും ചെയ്തു. സീസണിന്റെ രണ്ടാം പകുതിയിലായിരുന്നു ഇത്. 34, 52, 41, 27 എന്നിങ്ങനെയായിരുന്നു ഹൂഡയുടെ സ്‌കോറുകള്‍. പല തവണ പ്രതിസന്ധി ഘട്ടങ്ങളില്‍ മികച്ച ഇന്നിങ്‌സുകളിലൂടെ അദ്ദേഹം ലഖ്‌നൗവിനെ കരകയറ്റിയിട്ടുണ്ട്.

6

ലഖ്‌നൗവിനു വേണ്ടി 15 മല്‍സരങ്ങളില്‍ നിന്നും 451 റണ്‍സാണ് ഹൂഡയുടെ സമ്പാദ്യം. ഇന്ത്യന്‍ ടീമിനായി വെറും മൂന്ന് 20 ഇന്നിങ്‌സുകളില്‍ മാത്രമേ താരം ബാറ്റ് ചെയ്തിട്ടുള്ളൂ. ഈ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന പരമ്പരയിലായിരുന്നു ഇത്. പക്ഷെ ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക് എന്നിവരെല്ലാം ടീമിന്റെ ഭാഗമായതിനാല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഹൂഡയെ കളിപ്പിക്കുമോയെന്നു കണ്ടറിയണം.

Story first published: Thursday, June 9, 2022, 15:01 [IST]
Other articles published on Jun 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+