Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: സെഞ്ച്വറിക്കരികെ ബുംറ! ഡബിളടിക്കാന്‍ ഷമി

1

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള മൂന്നു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ഞായറാഴ്ച മുതല്‍ സെഞ്ചൂറിയനില്‍ തുടക്കമാവുകയാണ്. പരമ്പരയില്‍ ഇന്ത്യന്‍ പേസ് ബൗളിങിന് ചുക്കാന്‍ പിടിക്കുന്ന രണ്ടു നിര്‍ണായക താരങ്ങളാണ് ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും. പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പുള്ള രണ്ടു ഫാസ്റ്റ് ബൗളര്‍മാരും ഇവരാണ്. ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ബുംറയും ഷമിയും കളിച്ചിരുന്നില്ല. ടി20 ലോകകപ്പിനു ശേഷം ഇരുവര്‍ക്കും വിശ്രമം നല്‍കിയിരുന്നു.

സൗത്താഫ്രിക്കന്‍ മണ്ണില്‍ കന്നി ടെസ്റ്റ് പരമ്പര വിജയമെന്ന ഇന്ത്യയുടെ മോഹം ഇത്തവണ പൂവണിയണമെങ്കില്‍ ബുംറയുടെയും ഷമിയുടെയും പ്രകടനം നിര്‍ണായകമായിരിക്കും. പേസ് ബൗളിങിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന പിച്ചായതിനാല്‍ തന്നെ രണ്ടു പെരും കസറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2

ബുംറയെയും ഷമിയെയും ഈ ടെസ്റ്റ് പരമ്പരയില്‍ ചില വ്യക്തിഗത നേട്ടങ്ങള്‍ കൂടി കാത്തിരിക്കുന്നുണ്ട്. 2018ലെ അവസാനത്തെ സൗത്താഫ്രിക്കന്‍ പര്യടനത്തിലായിരുന്നു ബുംറ ഇന്ത്യക്കു വേണ്ടി ഈ ഫോര്‍മാറ്റില്‍ അരങ്ങേറിയത്. അതിനു ശേഷം ഇതുവരെ 24 ടെസ്റ്റുകളിലാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 101 വിക്കറ്റുകള്‍ നേടുകയും ചെയ്തു. ബുംറയുടെ ഇതുവരെയുള്ള 24 ടെസ്റ്റുകളെടുത്താല്‍ ഇതില്‍ 22ഉം വിദേശത്തായിരുന്നു. രണ്ടു ടെസ്റ്റുകള്‍ മാത്രമേ പേസര്‍ സ്വന്തം നാട്ടില്‍ കളിച്ചിട്ടുള്ളൂ. വിദേശത്ത് കളിച്ച 22 ടെസ്റ്റുകളില്‍ നിന്നും 97 വിക്കറ്റുകളാണ് ബുംറയുടെ സമ്പാദ്യം. ഇനി മൂന്നു പേരെ കൂടി പുറത്താക്കാനായാല്‍ അദ്ദേഹത്തിനു വിദേശ മണ്ണില്‍ വിക്കറ്റുകളുടെ എണ്ണത്തില്‍ സെഞ്ച്വറി തികയ്ക്കാം.

3

ബുംറ വിക്കറ്റുകളില്‍ സെഞ്ച്വറിയാണ് തികയ്ക്കാന്‍ തയ്യാറെടുക്കുന്നതെങ്കില്‍ ഷമിയുടെ ലക്ഷ്യം ഡബിള്‍ സെഞ്ച്വറിയാണ്. ടെസ്റ്റില്‍ 200 വിക്കറ്റുകളെന്ന നാഴികക്കില്ലിന് അരികിലാണ് അദ്ദേഹം. 200 ഇരകളെ തികയ്ക്കാന്‍ ഷമിക്കു ഇനി അഞ്ചു വിക്കറ്റുകള്‍ കൂടി മതി. നിലവില്‍ 195 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇന്ത്യക്കു വേണ്ടി 54 ടെസ്റ്റുകളിലാണ് ഷമി ഇതുവരെ കളിച്ചിട്ടുള്ളത്. അഞ്ചു പേരെ കൂടി പുറത്താക്കിയാല്‍ ടെസ്റ്റില്‍ 200 വിക്കറ്റ് ക്ലബ്ബില്‍ അംഗമായ അഞ്ചാമത്തെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറായി ഷമി മാറും. മുന്‍ ഇതിഹാസങ്ങളായ കപില്‍ ദേവ്, ജവഗല്‍ ശ്രീനാഥ്, സഹീര്‍ എന്നിവരെക്കൂടാതെ നിലവില്‍ ടീമിന്റെ ഭാഗമായ ഇഷാന്ത് ശര്‍മയുമാണ് 200ന് മുകളില്‍ ടെസ്റ്റ് വിക്കറ്റുകള്‍ നേടിയിട്ടുള്ളത്.

ഇന്ത്യന്‍ ടെസ്റ്റ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, പ്രിയാങ്ക് പാഞ്ചാല്‍.

സൗത്താഫ്രിക്കന്‍ ടെസ്റ്റ് ടീം

ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), ടെംബ ബവുമ (വൈസ് ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), കാഗിസോ റബാഡ, സറെര്‍ എര്‍വി, ബ്യുറെന്‍ ഹെന്‍ഡ്രിക്‌സ്, ജോര്‍ജ് ലിന്‍ഡെ, കേശവ് മഹാരാജ്, ലുംഗി എന്‍ഗിഡി, എയ്ഡന്‍ മര്‍ക്രാം, വിയാന്‍ മുള്‍ഡര്‍, ആന്റിച്ച് നോര്‍ക്കിയ, കീഗന്‍ പെറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, കൈല്‍ വെറിന്‍, മാര്‍കോ ജാന്‍സണ്‍, ഗ്ലെന്റണ്‍ സ്റ്റുര്‍മാന്‍, പ്രെനാല്‍ സുബ്രെയ്ന്‍, സിസാന്‍ഡ മഗാല, റയാന്‍ റിക്കെല്‍റ്റണ്‍, ഡ്വാന്‍ ഒലിവിയര്‍.

Story first published: Thursday, December 23, 2021, 16:54 [IST]
Other articles published on Dec 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+