Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: മാരക പ്ലാനുമായി ബുംറയും സിറാജും! കോലിയുടെ തയ്യാറെടുപ്പ് ഇങ്ങനെ, ഇന്ത്യന്‍ തന്ത്രം പുറത്ത്

ആദ്യ ടെസ്റ്റിലേറ്റ വന്‍ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് സൗത്താഫ്രിക്കയുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനായി കഠിന തയ്യാറെടുപ്പാണ് ടീം ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. ബുധനാഴ്ച മുതല്‍ കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സിലാണ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മല്‍സരം. ഇതില്‍ തോല്‍ക്കുകയോ, സമനില വഴങ്ങേണ്ടി വരികയോ ചെയ്താല്‍ ഇന്ത്യക്കു പരമ്പര നഷ്ടമാവും.

അതുകൊണ്ടു തന്നെ വിജയത്തില്‍ കുറഞ്ഞതൊന്നും രോഹിത് ശര്‍മയും സംഘവും രണ്ടാമങ്കത്തില്‍ ലക്ഷ്യമിടുന്നില്ല. ടെസ്റ്റിനു മുന്നോടിയായി നെറ്റ്‌സില്‍ ടീം ഇന്ത്യയുടെ തയ്യാറെടുപ്പിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ഇന്നിങ്‌സും 32 റണ്‍സിനുമായിരുന്നു സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞത്.

VIRAT KOHLI

ഏഴു വിക്കറ്റുകള്‍ വീതമെടുത്ത കാഗിസോ റബാഡയും അരങ്ങേറ്റക്കാരനായ നാന്ദ്രെ ബര്‍ഗറുമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഏറ്റവുമധികം നാശം വിതച്ചത്. ഇടംകൈയന്‍ പേസര്‍മാര്‍ ഇന്ത്യക്കു എല്ലായ്‌പ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ പതിവ് ബര്‍ഗറും തെറ്റിച്ചില്ല. ആദ്യ ടെസ്റ്റില്‍ ബര്‍ഗര്‍ക്കെതിരേ എട്ടു ഫോറുകളടിക്കാന്‍ കോലിക്കായിരുന്നു. എന്നിട്ടും വരാനിരിക്കുന്ന ടെസ്റ്റില്‍ അദ്ദേഹത്തിനെതിരേ കൂടുതല്‍ മികച്ച പ്രകടനം നടത്താനുള്ള തയ്യാറെടുപ്പാണ് നെറ്റ്‌സില്‍ കോലി നടത്തിയത്.

ന്യൂലാന്‍ഡ്‌സില്‍ അദ്ദേഹത്തിനു നിര്‍ബന്ധിത പരിശീലന സെഷനില്ലായിരുന്നു. എന്നിട്ടും കോലി ഒരു മണിക്കൂറോളം ഇവിടെ ബാറ്റിങ് പരിശീലനം നടത്തി. സെന്റര്‍ പിച്ച് പരിശീലനത്തിലേര്‍പ്പെട്ട അദ്ദേഹം നെറ്റ്‌സിനു പുറത്ത് 20-25 മിനിറ്റോളം ത്രോഡൗണിലും പരിശീലനം നടത്തിയിരുന്നു.

സെന്റര്‍ വിക്കറ്റ് പരിശീലന സെഷനില്‍ സൗത്താഫ്രിക്കയിലെ ഒരു ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ക്കെതിരേയും കോലി ബാറ്റ് ചെയ്തു. രണ്ടാം ടെസ്റ്റില്‍ നാന്ദ്രെ ബര്‍ഗറിനെ കൂടുതല്‍ നന്നായി നേരിടുന്നതിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ഈ തയ്യാറെടുപ്പ്. കൂടാതെ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആര്‍ അശ്വിന്‍, ആവേശ് ഖാന്‍ എന്നിവര്‍ക്കെതിരേയും കോലി കുറച്ചു ബോളുകള്‍ നേരിട്ടിരുന്നു.

പക്ഷെ ബര്‍ഗറിനേക്കാള്‍ വളരെയധികം വേഗത കുറവുള്ള താരത്തെയാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക ഇന്ത്യക്കു നെറ്റ് ബൗളറായി നല്‍കിയത്. ഈ കാരണത്താല്‍ കോലിക്കു നിരന്തരം ക്രീസിനു പുറത്തേക്കു ഇറങ്ങി മിഡ് വിക്കറ്റിനു മുകളിലൂടെ ഷോട്ടുകള്‍ കളിക്കേണ്ടതായി വരികയും ചെയ്തിരുന്നു.

എന്നാല്‍ ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ പലപ്പോഴും പതറുന്ന ശ്രേയസ് അയ്യര്‍ നെറ്റ്‌സിലും ഇത്തരം ബോളുകള്‍ക്കെതിരേ വിഷമിക്കുന്നത് കാണാമായിരുന്നു. ശ്രീലങ്കയുടെ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ നുവാന്‍ സേനാവിരത്‌നെ നെറ്റ് ബൗര്‍മാരുടെ സംഘത്തിലുണ്ടായിരുന്നു.

MOHAMMAD SIRAJ

18 വാര അകലെ നിന്നും നുവാന്‍ എറിഞ്ഞ ഒരു ഷോര്‍ട്ട് ബോളിനെതിരേ പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിക്കവെ ഒരു തവണ പന്ത് ശ്രേയസിന്റെ വയറ്റത്തു പതിക്കുകയും ചെയ്തു. മാത്രമല്ല ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റുകള്‍ക്കെതിരേയും അത്ര ആത്മവിശ്വാസത്തോടെയല്ല ശ്രേയസ് ഷോര്‍ട്ട് ബോളുകള്‍ കളിച്ചത്.

അതേസമയം, ഇന്ത്യന്‍ ബൗളര്‍മാരുടെ തയ്യാറെടുപ്പിലേക്കു വന്നാല്‍ പേസ് ജോടികളായ ബുംറയും സിറാജും 6-8 മീറ്ററുകള്‍ക്കിടയിലെ ലെങ്ത്തില്‍ പരമാവധി ബൗള്‍ ചെയ്യാനാണ് ശ്രമിച്ചത്. അര മണിക്കൂര്‍ നീണ്ട പരിശീലന സെഷനില്‍ ഇരുവരും അഞ്ചോവറുകള്‍ വീതമാണ് ബൗള്‍ ചെയ്തത്.

നേരത്തേ പ്ലാന്‍ ചെയ്ത അതേ ലെങ്ത്തില്‍ ബൗള്‍ ചെയ്യാന്‍ ബുംറയ്ക്കും സിറാജിനും സാധിക്കുകയും ചെയ്തു. എന്നാല്‍ അശ്വിന്‍ കൂടുതലായും ഫുള്ളര്‍ ലെങ്ത്ത് ബോളുകളാണ് നെറ്റ്‌സില്‍ എറിയാന്‍ ശ്രമിച്ചത്.

Story first published: Tuesday, January 2, 2024, 10:45 [IST]
Other articles published on Jan 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+