For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ബൗളിങും 'പെര്‍ഫെക്ട് ഓക്കെ'! കാര്യവട്ടത്ത് സൗത്താഫ്രിക്കയെ കരയിച്ച് ഇന്ത്യ

എട്ടു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം

തിരുവനന്തപുരം: ഇന്ത്യന്‍ ടീം തൊട്ടതെല്ലാം പൊന്നായി മാറിയപ്പോള്‍ കാര്യവട്ട് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സൗത്താഫ്രിക്ക ചാരമായി. ആദ്യം ബൗളിങില്‍ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യമാണ് കണ്ടതെങ്കില്‍ പിന്നീട് ബാറ്റിങിലും ഇന്ത്യയെ പരീക്ഷിക്കാന്‍ സൗത്താഫ്രിക്കയ്ക്കു സാധിച്ചില്ല. എട്ടു വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് ഇന്ത്യന്‍ ടീം കൊയ്തത്. ഈ ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തു. അടുത്ത മല്‍സരം ഞായറാഴ്ച നടക്കും.

1

107 റണ്‍സെന്ന ചെറിയ ലക്ഷ്യമാണ് സൗത്താഫ്രിക്ക ഇന്ത്യക്കു മുന്നില്‍ വച്ചത്. നായകന്‍ രോഹിത്തിനെയും (0) വിരാട് കോലിയെയും (3) തുടത്തില്‍ നഷ്ടമായെങ്കിലും അതു ഇന്ത്യക്കു കാര്യമായ പ്രശ്‌നം സൃഷ്ടിച്ചില്ല. അപരാജിതമായ മൂന്നാം വിക്കറ്റില്‍ കെഎല്‍ രാഹുല്‍- സൂര്യകുമാര്‍ ജോടി 93 റണ്‍സുമായി ഇന്ത്യയെ വിജയതീരത്ത് അടുപ്പിച്ചു. 16.4 ഓവറില്‍ ഇന്ത്യ വിജയറണ്‍സ് കുറിച്ചിരുന്നു. രാഹുല്‍ പുറത്താവാതെ 51 റണ്‍സും സൂര്യ 50 റണ്‍സും നേടി. 33 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു സൂര്യയുടെ ഇന്നിങ്‌സ്. രാഹുല്‍ 56 ബോളില്‍ നാലു സിക്‌സറും രണ്ടു ബൗണ്ടറികളുമടിച്ചു.

2

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ റണ്‍മഴ പ്രതീക്ഷിച്ചെത്തിയ ക്രിക്കറ്റ് പ്രേമികളെ കാത്തിരുന്നത് സൗത്താഫ്രിക്കയുടെ വിക്കറ്റ് മഴയായിരുന്നു. ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ചീട്ടുകൊട്ടാരം ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട സൗത്താഫ്രിക്കയ്ക്കു എട്ടു വിക്കറ്റിനു 106 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ന്ത്യയുടെ പുതിയ ന്യൂബോള്‍ ജോടികളായ ദീപക് ചാഹറും അര്‍ഷ്ദീപ് സിങും സ്വപ്‌നതുല്യമായ ബൗളിങായിരുന്നു പവര്‍പ്ലേയില്‍ കാഴ്ചവച്ചത്.

3

മനോഹരമായ സ്വിങ് ബൗളിങിലൂടെ ഇരുവരും ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാറാടിച്ചു. മൂന്നോവര്‍ ആവുമ്പോഴേക്കും അഞ്ചു വിക്കറ്റിനു ഒമ്പതു റണ്‍സിലേക്കു സൗത്താഫ്രിക്ക കൂപ്പുകുത്തിയിരുന്നു. നായകന്‍ ബവുമ (0), ക്വിന്റണ്‍ ഡികോക്ക് (1), റിലി റോസ്സോ (0), ഡേവിഡ് മില്ലര്‍ (0), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (0) എന്നിവരെല്ലാം വന്നതും പോയതും പെട്ടെന്നായിരുന്നു. ചാഹറിന്റെ ആദ്യ ഓവറില്‍ ബവുമ മടങ്ങിയപ്പോള്‍ രണ്ടാമത്തെ ഓവറില്‍ മൂന്നു പേരെയാണ് അര്‍ഷ്ദീപ് മടക്കിയത്.

4

ആറാം വിക്കറ്റില്‍ എയ്ഡന്‍ മര്‍ക്രാം- വെയ്ന്‍ പാര്‍നല്‍ സഖ്യം 33 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ വലിയ നാണക്കേടില്‍ നിന്നും രക്ഷിക്കുകയായിരുന്നു. വാലറ്റത്ത് ഇന്ത്യന്‍ വംശജനായ കേശവ് മഹാരാജിന്റെ (41) ഇന്നിങ്‌സാണ് സൗത്താഫ്രിക്കയെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 35 ബോളുകളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറും അദ്ദേഹം നേടി. എയ്ഡന്‍ മര്‍ക്രാം (25), വെയ്ന്‍ പാര്‍നല്‍ (24) എന്നിവരാണ് സൗത്താഫ്രിക്കയുടെ മറ്റു സ്‌കോറര്‍മാര്‍. അര്‍ഷ്ദീപ് മൂന്നു വിക്കറ്റുകളുമായി ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചപ്പോള്‍ ദീപക് ചാഹറും ഹര്‍ഷല്‍ പട്ടേലും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ടു. അക്ഷര്‍ പട്ടേലിനു ഒരു വിക്കറ്റ് ലഭിച്ചു.

5

ടോസിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും യുസ്വേന്ദ്ര ചഹലും ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഇല്ല. റിഷഭ് പന്ത്, അര്‍ഷ്ദീപ് സിങ്, ആര്‍ അശ്വിന്‍ എന്നിവരെല്ലാം ഇന്ത്യന്‍ പ്ലെയിങ് ഇലവനിലുണ്ട്. ദീപക് ചാഹറും മല്‍സരത്തില്‍ പ്ലെയിങ് ഇലന്റെ ഭാഗമാണ്. നേരത്തേ ഓസ്‌ട്രേലിയക്കെതിരേ നടന്ന ടി20 പരമ്പരയില്‍ റിഷഭിനൊഴികെ ഈ നാലു പേരില്‍ മറ്റു മൂന്നു പേര്‍ക്കും ഒരവസരം പോലും ലഭിച്ചിരുന്നില്ല.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, അര്‍ഷ്ദീപ് സിങ്.

സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ടെംബ ബവുമ (ക്യാപ്റ്റന്‍), റിലി റോസ്സോ, എയ്ഡന്‍ മര്‍ക്രാം, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, വെയ്ന്‍ പാര്‍നല്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, തബ്രെയ്‌സ് ഷാംസി, ആന്റിച്ച് നോര്‍ക്കിയ.

Story first published: Wednesday, September 28, 2022, 22:26 [IST]
Other articles published on Sep 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+