Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ടി20 ലോകകപ്പ് വരുന്നു, ഇന്ത്യക്കു മുന്നില്‍ 5 പ്രശ്‌നങ്ങള്‍!

ടി20 ലോകകപ്പിനു മുമ്പുള്ള ഇന്ത്യയുടെ ആദ്യ തയ്യാറെടുപ്പ് ഈയാഴ്ച തുടങ്ങുകയാണ്. സൗത്താഫ്രിക്കയുമായുളള അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പിനുള്ള പടയൊരുക്കം കൂടിയാണ്. തുടര്‍ച്ചയായ നാലാമത്തെ ടി20 പരമ്പര തേടിയാണ് ഇന്ത്യയിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം കളിച്ച മൂന്നു ടി20 പരമ്പരയും ഇന്ത്യ തൂത്തുവാരിയിരുന്നു.

പക്ഷെ കഴിഞ്ഞ മൂന്നു പരമ്പരകളിലും രോഹിത് ശര്‍മയായിരുന്നു ഇന്ത്യയെ നയിച്ചത്. പക്ഷെ സൗത്താഫ്രിക്കയ്‌ക്കെതിരേ ടീമിനെ നയിക്കാന്‍ രോഹിത്തില്ല. ഹിറ്റ്മാന് വിശ്രമം നല്‍കിയ ഇന്ത്യ പകരം കെഎല്‍ രാഹുലിനെ ചുമതലയേല്‍പ്പിച്ചിരിക്കുകയാണ്. ടി20 ലോകകപ്പിനു മുമ്പ് ചില പ്രശ്‌നങ്ങള്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ പരിഹരിച്ചേ തീരൂ. ഇവ എന്തൊക്കെയാണന്നു നോക്കാം.

ബാക്കപ്പ് ഓപ്പണര്‍

ബാക്കപ്പ് ഓപ്പണര്‍

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും ഓപ്പണിങ് സ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞു. ഇനി ഇന്ത്യക്കു വേണ്ടത് ഒരു ബാക്കപ്പ് ഓപ്പണറെയാണ്. ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരാണ് ബാക്കപ്പ് ഓപ്പണറുടെ റോളിലേക്കു മല്‍സരരംഗത്തുള്ളത്.
കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ സംഘത്തില്‍ ഇഷാനുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളിലെ പ്രകടനമെടുത്താല്‍ ഇഷാനു പ്രതീക്ഷയ്‌ക്കൊത്ത ബാറ്റിങ് കാഴ്ചവയ്ക്കാനായിരുന്നില്ല.

2

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ശരാശരി പ്രകടനമായിരുന്നു താരത്തിന്റേത്. റുതുരാജും ഐപിഎല്ലില്‍ നിറംമങ്ങിയിരുന്നു. സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ ഇഷാനും റുതുരാജും ഇന്ത്യന്‍ സംഘത്തിലുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ ഇവര്‍ക്കു ടി20 ലോകകപ്പ് ടീമിലേക്കു അവകാശവാദമുന്നയിക്കാം.

നാലാംനമ്പര്‍

നാലാംനമ്പര്‍

ഇന്ത്യന്‍ മധ്യനിരയില്‍ നാലാം നമ്പറിലേക്കു ഏറ്റവും അനുയോജ്യനായ ഒരു താരത്തെ തിരയുകയാണ്. ഒരുപാട് ഓപ്ഷനുകള്‍ ഇന്ത്യക്കു മുന്നിലുണ്ട്. ഇവരില്‍ നിന്നും ഏറ്റവും അനുയോജ്യനായ താരത്തെ തിരഞ്ഞെടുക്കേണ്ടതുണ്ട്. റിഷഭ് പന്തിനെ ഈ പൊസിഷനില്‍ ഇന്ത്യ ഇതിനകം പരീക്ഷിച്ചു കഴിഞ്ഞു. സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നിവരും നാലാം നമ്പറില്‍ കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്.
ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ എന്നിവരും നാലാം നമ്പറിലേക്കു യോജിച്ചവരാണ്. സൗത്താഫ്രിക്കയുമായുളള പരമ്പര കഴിയുന്നതോടെ ഒരു സ്ഥിരം നാലാം നമ്പറിനെ ഇന്ത്യ കണ്ടെത്തിയേ തീരൂ.

ഫിനിഷര്‍/ ഓള്‍റൗണ്ടര്‍

ഫിനിഷര്‍/ ഓള്‍റൗണ്ടര്‍

മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ വിരമിക്കലിനു ശേഷം ഫിനിഷറുടെ റോളില്‍ ഇന്ത്യക്കു ഒരാളെ ആവശ്യമാണ്. ഹാര്‍ദിക് പാണ്ഡ്യയാണ് ഈ റോളിലേക്കു പരിഗണിക്കപ്പെടുന്നതെങ്കിലും ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ആംഗറുടെ റോളിലാണ് അദ്ദേഹത്തെ കണ്ടത്. അതുകൊണ്ടു തന്നെ ഇനി ഫിനിഷറുടെ റോള്‍ അദ്ദേഹത്തിനു നല്‍കണമോയെന്നതാണ് ചോദ്യം.
ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍ തുടങ്ങിയവരെയെല്ലാം ഫിനിഷറുടെ റോളിലേക്കു ഇന്ത്യക്കു കൊണ്ടു വരാവുന്നതാണ്. വരാനിരിക്കുന്ന പരമ്പരയില്‍ രാഹുല്‍ ദ്രാവിഡിന് ഇക്കാര്യത്തിലും വ്യക്തത ലഭിക്കേണ്ടതുണ്ട്.

സ്പിന്‍ ആക്രമണം

സ്പിന്‍ ആക്രമണം

കഴിഞ്ഞ ഒരു വര്‍ഷമെടുത്താല്‍ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ലെന്നു കാണാം. എന്നാല്‍ യുസ്വേന്ദ്ര ചാഹലിനു കൂട്ടായി കുല്‍ദീപ് യാദവ് മടങ്ങിവന്നത് ഇന്ത്യക്കു കൂടുതല്‍ പ്രതീക്ഷ നല്‍കിയിരിക്കുകയാണ്.
ഇവരെക്കൂടാതെ രവി ബിഷ്‌നോയ്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ എന്നിവരും സ്പിന്നര്‍മാരുടെ സ്ഥാനത്തിനായി രംഗത്തുണ്ട്. ഏറ്റവും മികച്ച രണ്ടു പേരെ കണ്ടെത്തുകയെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള വെല്ലുവിളി.

മൂന്നാം സീമര്‍

മൂന്നാം സീമര്‍

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനിലുണ്ടാവുമെന്നുറപ്പാണ്. അദ്ദേഹത്തിനു മികച്ച പിന്തുണ നല്‍കാന്‍ കഴിയുന്നവരെയാണ് ഇനി ആവശ്യം. സൗത്താഫ്രിക്കയ്‌ക്കെതിരേ ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് തുടങ്ങിയ രണ്ടു പുതുമുഖ പേസര്‍ കൂടി അരങ്ങേറുകയാണ്.
ലോകകപ്പില്‍ മൂന്നാം സീമറുടെ സ്ഥാനത്തേക്കാണ് ഇവരുടെ മല്‍സരം. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരിലൊരാളായിരിക്കും ലോകകപ്പില്‍ ടീമിലെ രണ്ടാമത്തെ സീമര്‍.

Story first published: Tuesday, June 7, 2022, 11:07 [IST]
Other articles published on Jun 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+