Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ആദ്യ 32 ബോളില്‍ 30 റണ്‍സ്, അടുത്ത 14 ബോളില്‍ 45! - കാരണം പറഞ്ഞ് ഡ്യുസെന്‍

ഇന്ത്യയുമായുള്ള ആദ്യ ടി20 മല്‍സരത്തില്‍ പതിഞ്ഞ തുടക്കത്തിനു ശേഷം പിന്നെ കത്തിക്കയറിയ താരമാണ് സൗത്താഫ്രിക്കുടെ റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍. സൗത്താഫ്രിക്ക റെക്കോര്‍ഡ് റണ്‍ചേസ് നടത്തി ഏഴു വിക്കറ്റിന്റെ വിജയം കൊയ്ത മല്‍സരത്തില്‍ ടോപ്‌സ്‌കോറായത് അദ്ദേഹമായിരുന്നു. നാലാമനായി ക്രീസിലെത്തിയ ഡ്യുസെന്‍ 46 ബോളില്‍ പുറത്താവാതെ 75 റണ്‍സ് അടിച്ചെടുത്തിരുന്നു. ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കമായിരുന്നു ഇത്.

1

ആദ്യത്തെ 32 ബോളില്‍ 30 റണ്‍സ് മാത്രമേ ഡ്യുസെന്‍ നേടിയിരുന്നുള്ളൂ. എന്നാല്‍ തുടര്‍ന്നുള്ള ബോളുകളില്‍ താരം ടോപ് ഗിയറിലേക്കു കയറി. അടുത്ത 14 ബോളില്‍ 45 റണ്‍സ് ഡ്യുസെന്‍ വാരിക്കൂട്ടി. എന്തുകൊണ്ടായിരുന്നു താന്‍ ഇങ്ങനെയൊരു ഇന്നിങ്‌സ് കളിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഡ്യുസെന്‍. മല്‍സരശേഷം സംസാരിക്കുകയായിരുന്നു താരം.

2

സൗത്താഫ്രിക്കന്‍ ഇന്നിങ്‌സില്‍ 16ാം ഓവര്‍ വരെ റാസ്സി വാന്‍ഡര്‍ ഡ്യുസെന്റെ സ്‌ട്രൈക്ക് റേറ്റ് 100ല്‍ താഴെയായിരുന്നു. എന്നാല്‍ അടുത്ത മൂന്നോവറില്‍ വെടിക്കെട്ടിനു തിരി കൊളുത്തിയതു പോലെ ഇന്ത്യക്കുമേല്‍ താരത്തിന്റെ ആറാട്ടാണ് കണ്ടത്. 16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 32 ബോളില്‍ 30 റണ്‍സായിരുന്നു ഡ്യുസെന്‍ നേടിയത്.

3

എന്നാല്‍ ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ 17ാം ഓവറില്‍ താരം തകര്‍ത്തു കളിച്ചു. 22 റണ്‍സാണ് ഈ ഓവറില്‍ ഡ്യുസെന്‍ വാരിക്കൂട്ടിയത്. മൂന്നു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കമായിരുന്നു ഇത്. ഫിഫ്റ്റിയും താരം ഈ ഓവറില്‍ പൂര്‍ത്തിയാക്കി. കളിയില്‍ മല്‍സരവിധി മാറ്റിയ ഓവര്‍ കൂടിയായിരുന്നു ഇത്.

4

താളം വീണ്ടെടുക്കാന്‍ വെറും രണ്ടു രണ്ടു ബൗണ്ടറികള്‍ മാത്രം മതിയായിരുന്നുവെന്ന് എനിക്ക് എല്ലായ്‌പ്പോഴുമറിയാം. ദൃഡനിശ്ചയമില്ലാതിരുന്നത് കാരണമായിരുന്നില്ല അത്. ചില സമയങ്ങളില്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതു പോലെ കാര്യങ്ങള്‍ നടക്കാതെ വരും. ഇത്തരം ഘട്ടങ്ങളില്‍ നിങ്ങള്‍ മാനസികമായി കരുത്താര്‍ജിക്കുകയാണ് വേണ്ടത്. ആവേശ് ഖാന്‍ എന്നെ ഒരുപാട് സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. അദ്ദേഹം തന്റെ ബൗളിങില്‍ ഒരു പിഴവും വരുത്തിയില്ല. ഡേവിഡ് (മില്ലര്‍) വളരെ നന്നായി കളിച്ചു. എന്നെ മോശം സമയത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്തുകയും ചെയ്തതായും റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ വ്യക്തമാക്കി.

5

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ നാലു വിക്കറ്റിനു 211 റണ്‍സെന്ന വലിയൊരു സ്‌കോര്‍ തന്നെ പടുത്തുയര്‍ത്തി. 76 റണ്‍സെടുത്ത ഓപ്പണര്‍ ഇഷാന്‍ കിഷനായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിനു ചുക്കാന്‍ പിടിച്ചത്. 48 ബോളില്‍ 11 ബൗണ്ടറികളും മൂന്നു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുള്‍പ്പെട്ടിരുന്നു. ശ്രേയസ് അയ്യര്‍ 27 ബോളില്‍ 36ഉം ഹാര്‍ദിക് പാണ്ഡ്യ വെറും 12 ബോൡ പുറത്താവാതെ 32 റണ്‍സുമടിച്ചു. ശ്രേയസ് മൂന്ന സിക്‌സറും ഒരു ബൗണ്ടറിയും പായിച്ചപ്പോള്‍ ഹാര്‍ദിക് മൂന്നു സിക്‌സറും രണ്ടു ബൗണ്ടറിയും നേടി. നായകന്‍ റിഷഭ് പന്ത് 29ഉം ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് 23 റണ്‍സും ടീം സ്‌കോറിലേക്കു സംഭാവന ചെയ്തു.

6

മറുപടിയില്‍ അഞ്ചു ബോളുകള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ സൗത്താഫ്രിക്ക ലക്ഷ്യം കണ്ടു. അവരുടെ ഏറ്റവും വലിയ റണ്‍ ചേസ് കൂടിയാണിത്. വാന്‍ഡര്‍ ഡ്യുസനെക്കൂടാതെ ഡേവിഡ് മില്ലറും സൗത്താഫ്രിക്കയുടെ ഹീറോയായി. പുറത്താവാതെ 31 ബോളില്‍ അഞ്ചു സിക്‌സറും നാലു ഫോറും താരമടിച്ചു. പ്ലെയര്‍ ഓഫ് ദി മാച്ചായതും മില്ലറാണ്.

Story first published: Friday, June 10, 2022, 12:05 [IST]
Other articles published on Jun 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+