For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ശാര്‍ദ്ദുല്‍ വേണോ? ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെ? തിരഞ്ഞെടുത്ത് ഗംഭീര്‍

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര 26ന് ആരംഭിക്കാന്‍ പോവുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയെ വലിയ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നത്. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച പ്ലേയിങ് 11നെ ഇന്ത്യ കളത്തിലിറക്കേണ്ടതായുണ്ട്. ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയും ഇന്ത്യന്‍ ടീമിലില്ല.

യുവതാരങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ടീമുമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിലറങ്ങുന്നത്. ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11 പലരും തിരഞ്ഞെടുത്തിട്ടുണ്ട്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ്. ഓപ്പണര്‍മാരായി നായകന്‍ രോഹിത് ശര്‍മക്കൊപ്പം ശുബ്മാന്‍ ഗില്ലിനെയല്ല ഗംഭീര്‍ പരിഗണിച്ചിരിക്കുന്നത്. യുവതാരവും ഇടം കൈയന്‍ ബാറ്റ്‌സ്മാനുമായ യശ്വസി ജയ്‌സ്വാളിനെയാണ് ഗംഭീര്‍ ഓപ്പണിങ്ങിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റിലൂടെയാണ് ജയ്‌സ്വാളിന്റെ അരങ്ങേറ്റം. ഈ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ജയ്‌സ്വാള്‍ നേടിയത്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ജയ്‌സ്വാളിന് കാര്യങ്ങള്‍ പ്രയാസമാവും. പേസും ബൗണ്‍സും നിറഞ്ഞ ദക്ഷിണാഫ്രിക്കയില്‍ ജയ്‌സ്വാള്‍ എന്ത് അത്ഭുതം കാട്ടുമെന്നതാണ് കണ്ടറിയേണ്ടത്. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരയില്ല. അതുകൊണ്ടുതന്നെ ഈ റോള്‍ ശുബ്മാന്‍ ഗില്ലിനെ ഏല്‍പ്പിക്കണമെന്നാണ് ഗംഭീര്‍ പറയുന്നത്.

ഇന്ത്യക്കായി കൂടുതലും ഓപ്പണര്‍ റോളിലാണ് ഗില്‍ കളിച്ചിട്ടുള്ളത്. എന്നാല്‍ മൂന്നാം നമ്പറില്‍ കളിച്ച് ശീലമുള്ള ബാറ്റ്‌സ്മാനാണ് ഗില്‍. നിര്‍ണ്ണായകമായ മൂന്നാം നമ്പറില്‍ ഗില്ലിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. നാലാം നമ്പറില്‍ വിരാട് കോലിയുടെ സ്ഥാനത്തിനെതിരേ ചോദ്യമില്ല. ദക്ഷിണാഫ്രിക്കയില്‍ സെഞ്ച്വറിയടക്കം നേടി മികവ് കാട്ടിയിട്ടുള്ള താരമാണ് കോലി. സീനിയര്‍ താരമെന്ന നിലയില്‍ കോലിയുടെ പ്രകടനം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.

r ashwin

അഞ്ചാം നമ്പറില്‍ അജിന്‍ക്യ രഹാനെ അനശ്വരമാക്കിയ റോളാണ്. എന്നാല്‍ ഇത്തവണ ഈ റോളില്‍ ഇന്ത്യ ശ്രേയസ് അയ്യരെയാണ് കളിപ്പിക്കേണ്ടതെന്നാണ് ഗംഭീര്‍ പറയുന്നത്. ടെസ്റ്റിലും മികച്ച റെക്കോഡ് ശ്രേയസിനുണ്ട്. എന്നാല്‍ ഷോര്‍ട്ട് ബോളുകള്‍ വളരെ ദൗര്‍ബല്യമുള്ള താരമാണ് ശ്രേയസ്. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കയിലെ ബൗണ്‍സ് പിച്ചിലെ പ്രകടനം കണ്ടറിയാം. ആറാം നമ്പറില്‍ ഇന്ത്യ കെ എല്‍ രാഹുലിനെ കളിപ്പിക്കണമെന്നാണ് ഗംഭീര്‍ പറയുന്നത്.

വിക്കറ്റ് കീപ്പറായി രാഹുലാവും ഉണ്ടാവുകയെന്ന് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിക്കഴിഞ്ഞു. ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ രാഹുലിനെ മധ്യനിരയിലേക്കെത്തിക്കുമ്പോള്‍ പ്രകടനം എങ്ങനെയാവുമെന്നത് കാത്തിരുന്ന് കണ്ടറിയാം. ഏഴാം നമ്പറിലാണ് ആശയക്കുഴപ്പം. ഇന്ത്യ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരിലൊരാളെയാവും കളിപ്പിക്കും. ജഡേജയെ കളിപ്പിച്ച് അശ്വിനെ പുറത്തിരുത്തണമെന്നാണ് ഗംഭീര്‍ അഭിപ്രായപ്പെടുന്നത്.

എട്ടാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറായി ശാര്‍ദ്ദുല്‍ ടാക്കൂറിനെയാണ് ഗംഭീര്‍ നിര്‍ദേശിക്കുന്നത്. പേസ് പിച്ചില്‍ ബാറ്റിങ് കരുത്തും ഉയര്‍ത്തേണ്ടത് അത്യാവശ്യമായതിനാല്‍ ഇന്ത്യ ശാര്‍ദ്ദുലിനെത്തന്നെ പരിഗണിച്ചേക്കും. ഒമ്പതാം നമ്പറില്‍ ജസ്പ്രീത് ബുംറയ്ക്കാണ് സ്ഥാനം. ദക്ഷിണാഫ്രിക്കയില്‍ മികച്ച റെക്കോഡുള്ള താരമാണ് ബുംറ. മുഹമ്മദ് ഷമിയുടെ അഭാവത്തില്‍ ബുംറക്ക് ഉത്തരവാദിത്തം കൂടും. 10ാം നമ്പറില്‍ പ്രസിദ്ധ് കൃഷ്ണയെയാണ് ഇന്ത്യ കളിപ്പിക്കേണ്ടതെന്നാണ് ഗംഭീര്‍ പറയുന്നത്.

മുകേഷ് കുമാറിനെ ഗംഭീര്‍ തഴഞ്ഞു. 11ാമനായി മുഹമ്മദ് സിറാജും കളിക്കും. ഇന്ത്യയുടെ ബൗളിങ് കരുത്ത് ശക്തമാണ്. ബാറ്റിങ് നിര മികവിനൊത്തുയര്‍ന്നാല്‍ ഇന്ത്യക്ക് ചരിത്ര പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയില്‍ സാധ്യമായേക്കും. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ കരുത്തുറ്റ പേസ് നിരയെ നേരിട്ട് വമ്പന്‍ സ്‌കോര്‍ നേടുക കടുപ്പമായിരിക്കും. ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ മഴ പ്രവചിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ പിച്ചിന്റെ സ്വഭാവം മാറുമോയെന്നത് കണ്ടറിയാം.

Story first published: Sunday, December 24, 2023, 21:03 [IST]
Other articles published on Dec 24, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+