For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: എന്തൊരു ഇന്നിങ്‌സെന്നു വീരു, ഹാപ്പിയെന്നു ബിഷപ്പ്! സഞ്ജുവിനെ വാഴ്ത്തി ഇതിഹാസങ്ങള്‍

പുറത്താവാതെ 86 റണ്‍സാണ് താരം നേടിയത്

സൗത്താഫ്രിക്കയ്‌ക്കെതിരേ ലഖ്‌നൗവില്‍ നടന്ന ആദ്യ ഏകദിനത്തില്‍ സഞ്ജു സാംസണിന്റെ വീരോചിത ഇന്നിങ്‌സിനെ വാഴ്ത്തുകയാണ് മുന്‍ ഇതിഹാസങ്ങളും ആരാധകരും. കഴിഞ്ഞ ദിവസം നടന്ന ത്രില്ലിങ് മല്‍സരത്തില്‍ ഇന്ത്യ ഒമ്പതു റണ്‍സിനു പൊരുതിവീണപ്പോള്‍ പുറത്താവാതെ 86 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ആറാം നമ്പറില്‍ ഇറങ്ങിയായിരുന്നു താരത്തിന്റെ ഉജ്ജ്വല ഇന്നിങ്‌സ്.

63 ബോളില്‍ 86 റണ്‍സ്

63 ബോളില്‍ 86 റണ്‍സ്

63 ബോളുകള്‍ നേരിട്ട സഞ്ജുവിന്റെ ഇന്നിങ്‌സില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലുടെ പല മുന്‍ ഇതിഹാസങ്ങളും അദ്ദേഹത്തിന്റെ ഗംഭീര ഇന്നിങ്‌സിനെ പ്രശംസ കൊണ്ടു മൂടുകയാണ്. ഇന്ത്യ തോറ്റെങ്കിലും സഞ്ജുവിന്റെ പ്രകടനം ഏറെ സന്തോഷം നല്‍കുന്നുവെന്നായിരുന്നു ചിലര്‍ പ്രതികരിച്ചത്.

ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാം

ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാം

വളരെ നന്നായി കളിച്ചു സഞ്ജു സാംസണ്‍. മല്‍സരം ജയിക്കാന്‍ കഴിയാതെ പോയതില്‍ ഹാര്‍ഡ് ലക്കെന്നായിരുന്നു ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററില്‍ കുറിച്ചത്.
ആഗ്രഹിച്ച ഫലമല്ല അവന്റെ ടീമിനു ലഭിച്ചത്. പക്ഷെ സഞ്ജു സാംസണിന്റെ ഇന്നിങ്‌സ് സന്തോഷം നല്‍കുന്നു- 86 നോട്ടൗട്ട്. ഉയര്‍ന്ന ഏകദിന സ്‌കോര്‍ അവന് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവാന്‍ വിശ്വാസം നല്‍കുകയും ചെയ്യുമെന്ന് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം ഇയാന്‍ ബിഷപ്പ് പ്രശംസിച്ചു.

Also Read: T20 World Cup 2022: 35 പ്ലസുകാരുടെ കിടിലന്‍ ടീം, രോഹിത്തടക്കം ഇന്ത്യയുടെ മൂന്നു പേര്‍

ഉയര്‍ന്ന നിലവാരമുള്ള ഇന്നിങ്സ്

ഉയര്‍ന്ന നിലവാരമുള്ള ഇന്നിങ്സ്

സഞ്ജു സാംസണിന്റെ ധീരമായ പരിശ്രമമായിരുന്നു അത്. ഭാഗ്യമില്ലാതെ പോയി, പക്ഷെ വളരെ ഉയര്‍ന്ന നിലവാരമുള്ള ഇന്നിങ്‌സായിരുന്നു ഇതെന്ന് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ കുറിച്ചു.
ടോപ് സ്റ്റഫ് സഞ്ജു സാംസണ്‍, ഏറെക്കുറെ നമുക്ക് അരികിലേക്ക് മല്‍സരത്തെ അടുപ്പിച്ചു. മുന്നോട്ടുള്ള പ്രയാണത്തില്‍ ടീം ഇന്ത്യക്കു ആശംസകള്‍ നേരുകയാണ്, വളരെ നന്നായി കളിച്ചുവെന്നായിരുന്നു ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങിന്റെ പ്രശംസ.

Also Read: T20 World Cup 2022: പാകിസ്താനെതിരേ ടീമില്‍ ആരൊക്കെ? അപ്രതീക്ഷിത നീക്കം, ദ്രാവിഡിന്‍റെ ബുദ്ധി!

അഗ്രസീവ് ഇന്നിങ്സ്

അഗ്രസീവ് ഇന്നിങ്സ്

സഞ്ജു സാംസണില്‍ നിന്നും ടോപ് ക്ലാസ് ഇന്നിങ്‌സാണ് കണ്ടത്. വളരെ അഗ്രസീവായിരുന്നു, ഒപ്പം വളരെ ആകര്‍ഷകവും. നീ കൈയടി അര്‍ഗഹിക്കുന്നുവെന്ന് ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്ററും സൂപ്പര്‍ ഫീല്‍ഡറുമായിരുന്ന മുഹമ്മദ് കൈഫ് അഭിനന്ദിച്ചു.

മികച്ച കൂട്ടുകെട്ടുകള്‍

മികച്ച കൂട്ടുകെട്ടുകള്‍

റണ്‍ചേസില്‍ ഇന്ത്യക്കു വേണ്ടി രണ്ട് അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുകളില്‍ സഞ്ജു സാംസണ്‍ പങ്കാളിയായിരുന്നു. ഇന്ത്യ നാലു വിക്കറ്റിനു 51 റണ്‍സെന്ന നിലയില്‍ പതറവെയാണ് സഞ്ജു ക്രീസിലെത്തിയത്. തുടര്‍ന്ന് ശ്രേയസ് അയ്യര്‍ക്കൊപ്പം 67 റണ്‍സിന്റെ കൂട്ടുകെട്ടുമായി അദ്ദേഹം ടീമിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. ശ്രേയസ് വളരെ അഗ്രസീവായി ബാറ്റ് വീശിയപ്പോള്‍ സഞ്ജു വിക്കറ്റ് കൈവിടാതെ ഇന്ത്യയെ മുന്നോട്ട് കൊണ്ടു പോവാനാണ് ശ്രമിച്ചത്.

ജയത്തിനു അടുത്ത് വരെയെത്തി

ജയത്തിനു അടുത്ത് വരെയെത്തി

ശ്രേയസ് മടങ്ങിയ ശേഷം ശര്‍ദ്ദുല്‍ ടാക്കൂറിനൊപ്പം മറ്റൊരു മികച്ച കൂട്ടുകെട്ടില്‍ അദ്ദേഹം പങ്കാളിയായി. ആറാം വിക്കറ്റില്‍ 65 ബോളില്‍ 93 റണ്‍സ് സഞ്ജു- ശര്‍ദ്ദുല്‍ സഖ്യം ചേര്‍ന്നെടുത്തു. ഇവര്‍ ക്രീസിലുണ്ടായിരുന്നപ്പോള്‍ ഇന്ത്യക്കു വിജയപ്രതീക്ഷയുമുണ്ടായിരുന്നു. പക്ഷെ ശര്‍ദ്ദുല്‍ പുറത്തായത് ഇന്ത്യയുടെ റണ്‍ചേസിനെ ബാധിച്ചു. എങ്കിലും തബ്രെസ് ഷാംസിയെറിഞ്ഞ 40ാം ഓവറില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 20 റണ്‍സ് വാരിക്കൂട്ടിയ സഞ്ജു ഇന്ത്യയെ വിജയത്തിന്റെ പടിവാതില്‍ക്കെ വരെയെത്തിച്ചു.

Story first published: Friday, October 7, 2022, 9:13 [IST]
Other articles published on Oct 7, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+