For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇന്ത്യയുടെ ഉറക്കം കെടുത്തുക 3 പേര്‍! ആരൊക്കെയെന്നറിയാം

അഞ്ചു മല്‍സരങ്ങളാണ് പരമ്പരയിലുള്ളത്

ഐപിഎല്ലിനു ശേഷം ഇന്ത്യന്‍ താരങ്ങള്‍ വീണ്ടും അന്താരാഷ്ട്ര മല്‍സരങ്ങളുടെ തിരക്കിലേക്കു നീങ്ങുകയാണ്. സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയോടയാണ് ടീം ഇന്ത്യ അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിക്കുന്നത്. വ്യാഴാഴ്ച രാത്രി ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ആദ്യ പോരാട്ടം. അഞ്ചു മല്‍സരങ്ങളുള്‍പ്പെട്ടതാണ് പരമ്പര.

1

ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച ടീമിനെയല്ല പരമ്പരയില്‍ അണിനിരത്തുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കു ഇന്ത്യ വിശ്രം നല്‍കിയിരിക്കുകയാണ്. മറുഭാഗത്തു സൗത്താഫ്രിക്ക ഏറ്റവും കരുത്തുറ്റ ടീമിനെയാണ് ഇറക്കുക. ടെംബ ബവുമയാണ് സന്ദര്‍ശകരെ നയിക്കുന്നത്. പരമ്പരയില്‍ ചില താരങ്ങളില്‍ നിന്നായിരിക്കും ഇന്ത്യന്‍ ടീമിനു ഏറ്റവുമധികം വെല്ലുവിളി നേരിടേണ്ടി വരിക. ഇവര്‍ ആരൊക്കെയായിരിക്കുമെന്നു നോക്കാം.

എയ്ഡന്‍ മര്‍ക്രാം

എയ്ഡന്‍ മര്‍ക്രാം

സൗത്താഫ്രിക്കന്‍ ടീമിലെ സ്റ്റാര്‍ ബാറ്റര്‍മാരില്‍ ഒരാളാണ് എയ്ഡന്‍ മര്‍ക്രാം. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റ ഭാഗമായിരുന്നു അദ്ദേഹം. ഓറഞ്ചു കുപ്പായത്തില്‍ മികച്ച പ്രകടനം നടത്താനും മര്‍ക്രാമിനായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 47.63 ശരാശരിയില്‍ 381 റണ്‍സാണ് താരം നേടിയത്. സീസണില്‍ ഹൈദരാബാദ് അഞ്ചു മല്‍സരങ്ങളില്‍ തുടര്‍ച്ചയായി ജയിച്ചപ്പോള്‍ മര്‍ക്രാം ഇവയില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

3

ക്രിക്കറ്റിലെ ക്ലീന്‍ സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണ് 27 കാരനായ മര്‍ക്രാം. താളത്തിലേക്ക് എത്തിയാല്‍ ലോകത്തിലെ ഏതു ശക്തമായ ബൗളിങ് ആക്രമണത്തെയും അദ്ദേഹം തകര്‍ക്കും. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലും മര്‍ക്രാം ശ്രദ്ധേയമായ ബാറ്റിങ് കാഴ്ചവച്ചിരുന്നു. സൗത്താഫ്രിക്കയ്ക്കു വേണ്ടി മധ്യനിരയിലാണ് നിലവില്‍ കളിക്കുന്നതെങ്കിലും മുന്‍നിരയിലും ഇറങ്ങാന്‍ അദ്ദേഹത്തിനു കഴിയും. മികച്ച ബാറ്റര്‍ മാത്രമല്ല പാര്‍ട്ട് ടൈം ഓഫ് സ്പിന്നറും കൂടിയാണ് അദ്ദേഹം. കൂടാതെ തകര്‍പ്പന്‍ ഫീ്ല്‍ഡറുമാണ്.

കാഗിസോ റബാഡ

കാഗിസോ റബാഡ

സൗത്താഫ്രിക്കയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുന്ന കാഗിസോ റബാഡയെ ഇന്ത്യ തീര്‍ച്ചയായും ഭയപ്പെടണം. കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി 13 മല്‍സരങ്ങളില്‍ നിന്നും 23 വിക്കറ്റുകളെടുത്തിരുന്നു. ഏതു തരത്തിലുള്ള പിച്ചിലും അപകടം വിതയ്ക്കാന്‍ കഴിയുമെന്നതാണ് റബാഡയെ കൂടുതല്‍ അപകടകാരിയാക്കി മാറ്റുന്നത്.

5

ഡല്‍ഹി ക്യാപ്പിറ്റല്‍സ് വിട്ട് ഈ സീസണിലെ ഐപിഎല്ലില്‍ പഞ്ചാബിലേക്കു വന്ന റബാഡ ടീമിന്റെ ബൗളിങിലെ കുന്തമുനയായി മാറിയിരുന്നു. അദ്ദേഹത്തിന്റെ യോര്‍ക്കറുകളും ഷോര്‍ട്ട് ബോളുകളും വലിയ ഇംപാക്ടുണ്ടാക്കുകയും ചെയ്തിരുന്നു. റബാഡയ്ക്കു മികച്ച പിന്തുണ നല്‍കാന്‍ ശേഷിയുള്ള ഒരു പേസറുടെ അഭാവമാണ് പഞ്ചാബിനു ക്ഷീണമായത്. ടി20 പരമ്പരയില്‍ ഇന്ത്യക്കു മേല്‍ മാനസികമായ മുന്‍തൂക്കം തീര്‍ച്ചയായും റബാഡയ്ക്കുണ്ടാവും. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ ടീം സൗത്താഫ്രിക്കയില്‍ മൂന്നു ടെസ്റ്റുകളുടെ പരമ്പര കളിച്ചപ്പോള്‍ കൂടുതല്‍ വിക്കറ്റെടുത്തത് അദ്ദേഹമായിരുന്നു. 20 വിക്കറ്റുകളാണ് റബാഡ പരമ്പരയില്‍ വീഴ്ത്തിയത്.

ഡേവിഡ് മില്ലര്‍

ഡേവിഡ് മില്ലര്‍

കഴിഞ്ഞ 10 വര്‍ഷത്തോളമായി അന്താരാഷ്ട്ര ക്രിക്കറ്റിലുള്ള താരമാണ് സൗത്താഫ്രിക്കയുടെ വമ്പനടിക്കാരനായ ഡേവിഡ് മില്ലര്‍. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാണ് അദ്ദേഹം. പക്ഷെ പ്രകടനത്തില്‍ സ്ഥിരത പുലര്‍ത്താന്‍ കഴിയാത്ത കാരണത്താല്‍ സൗത്താഫ്രിക്കന്‍ ടീമിലെ സ്ഥിരാംഗമാവാന്‍ സാധിച്ചില്ല. എന്നാല്‍ കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി നടത്തിയ മിന്നുന്ന പ്രകടനത്തിലൂടെ മില്ലര്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

7

ടൈറ്റന്‍സിന്റെ കന്നി കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. 16 മല്‍സരങ്ങളില്‍ നിന്നും 68.71 ശരാശറിയില്‍ 142.72 സ്‌ട്രൈക്ക് റേറ്റോടെ 481 റണ്‍സ് മില്ലര്‍ നേടിയിരുന്നു. സമ്മര്‍ദ്ദഘട്ടങ്ങളില്‍ ബാറ്റ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ മിടുക്കിനാണ് ഏറ്റവുമധികം കൈയടി ലഭിച്ചത്. ടൈറ്റന്‍സിലെ പ്രകടനം സൗത്താഫ്രിക്കന്‍ ജഴ്‌സിയിലും ആവര്‍ത്തിക്കാനായാല്‍ ഇന്ത്യക്കു വിജയം ദുഷ്‌കരമായി മാറും.

Story first published: Wednesday, June 8, 2022, 16:28 [IST]
Other articles published on Jun 8, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+