For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇന്ത്യക്ക് ജയിക്കണം, മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നടക്കും! എന്തൊക്കെയെന്ന് അറിയാം

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന്റെ ജയം നേടി. ഇതോടെ മൂന്നാം മത്സരം നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്ക പരമ്പര കൈവിടില്ലെന്ന് ഉറപ്പായിരിക്കുകയാണ്. മൂന്നാം മത്സരം ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര നേടാന്‍ തയ്യാറെടുക്കുമ്പോള്‍ ജയത്തോടെ പരമ്പര സമനിലയിലാക്കാനാവും ഇന്ത്യ ശ്രമിക്കുക.

ഇന്ത്യ യുവതാരങ്ങളുമായി ഇറങ്ങുമ്പോള്‍ ജയം എളുപ്പമാവില്ല. ശക്തമായ താരനിരയുള്ള ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ ഇന്ത്യക്ക് കാഴ്ചവെക്കേണ്ടതായുണ്ട്. രണ്ടാം ടി20യിലെ പ്രകടനം ഇന്ത്യക്ക് വലിയ സംതൃപ്തി നല്‍കുന്നതല്ല. പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യക്ക് ജയിക്കേണ്ടതും അത്യാവശ്യമാണ്. മൂന്നാം ടി20യില്‍ ജയിക്കാന്‍ ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ കാര്യം പേസ് ബൗളിങ്ങാണ്. ദക്ഷിണാഫ്രിക്കയിലെ പേസ് പിച്ചില്‍ ബൗളര്‍മാര്‍ക്ക് നിര്‍ണ്ണായക റോളുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പേസര്‍മാരുടെ പ്രകടനം മത്സര ഫലത്തില്‍ നിര്‍ണ്ണായകമായി മാറും. രണ്ടാം ടി20യില്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ പവര്‍പ്ലേയില്‍ നന്നായി തല്ലുവാങ്ങി. അതുകൊണ്ടുതന്നെ മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ പവര്‍പ്ലേയിലെ പേസ് ബൗളിങ്ങാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കൂടുതല്‍ യോര്‍ക്കറുകള്‍ എറിഞ്ഞ് റണ്ണൊഴുക്ക് തടയേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്.

അല്ലാത്തപക്ഷം ഇന്ത്യക്ക് ജയം പ്രയാസം. പേസര്‍മാരുടെ പ്രകടനമാണ് നിര്‍ണ്ണായകമെന്നതില്‍ തര്‍ക്കമില്ല. രണ്ടാമത് ഇന്ത്യ ശ്രദ്ധിക്കേണ്ടത് ടോപ് ഓഡര്‍ ബാറ്റിങ്ങിലേക്കാണ്. മികച്ച തുടക്കം ലഭിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രണ്ടാം ടി20യില്‍ ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരും ഡെക്കിനാണ് പുറത്തായത്. ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ മൂന്നാം ടി20യില്‍ ഇന്ത്യ പവര്‍പ്ലേയിലെ ബാറ്റിങ് ശ്രദ്ധിക്കണം.

india, cricket

ശുബ്മാന്‍ ഗില്ലിന്റെ സമീപകാല ടി20യിലെ പ്രകടനങ്ങള്‍ മോശമാണ്. അവസാന ആറ് ടി20യില്‍ ഒരു ഫിഫ്റ്റിയാണ് താരം നേടിയത്. ബാക്കിയുള്ള അഞ്ച് മത്സരത്തിലും രണ്ടക്കം കാണാതെയാണ് ശുബ്മാന്‍ പുറത്തായത്. ഇത് പരിഗണിക്കുമ്പോള്‍ അദ്ദേഹത്തെ പുറത്തിരുത്തി ഇന്ത്യ റുതുരാജ് ഗെയക് വാദിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരേണ്ടത്. ഓസീസ് പരമ്പരയില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമനായത് റുതുരാജ് ഗെയ്ക്‌വാദായിരുന്നു.

വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ജിതേഷ് ശര്‍മയെ കളിപ്പിക്കേണ്ട. ഇഷാന്‍ കിഷന്‍ നിര്‍ണ്ണായക മത്സരം കളിക്കേണ്ടതായുണ്ട്. കാരണം ജിതേഷിനെക്കാളും അനുഭവസമ്പന്നനായ താരമാണ് ഇഷാന്‍. വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാന്‍ ജിതേഷിനെക്കാള്‍ മിടുക്ക് ഇഷാനുണ്ട്. ഫോമിലേക്കെത്തിയാല്‍ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ മിടുക്കനായ താരമാണ് ഇഷാന്‍ കിഷന്‍. അതുകൊണ്ടുതന്നെ നിര്‍ണ്ണായക മത്സരത്തില്‍ ഇഷാന്‍ കളിക്കേണ്ടതായുണ്ട്.

മറ്റൊരു കാര്യം ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കേണ്ട. പേസ് നിരക്ക് മുന്‍തൂക്കം നല്‍കുന്ന തരത്തില്‍ നാല് പേസര്‍മാരെ കളിപ്പിക്കണം. രണ്ടാം ടി20യില്‍ രവീന്ദ്ര ജഡേജയേയും കുല്‍ദീപ് യാദവിനെയുമാണ് ഇന്ത്യ കളിപ്പിച്ചത്. ഒന്നാം നമ്പര്‍ സ്പിന്നറായ രവി ബിഷ്‌നോയ്ക്ക് അവസരം നല്‍കിയുമില്ല. ഇന്ത്യ മൂന്നാം ടി20യില്‍ ഒരു സ്പിന്നറേയും നാല് പേസര്‍മാരെയും കളിപ്പിക്കുന്നതാണ് നല്ലത്.

രണ്ടാം ടി20യിലെ സൂര്യകുമാര്‍ യാദവിന്റേയും റിങ്കു സിങ്ങിന്റെയും ബാറ്റിങ് പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു. ഈ മികവ് മൂന്നാം ടി20യിലും ആവര്‍ത്തിക്കേണ്ടതായുണ്ട്. 200ന് മുകളില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യമുയര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കണം. അല്ലാത്ത പക്ഷം മൂന്നാം ടി20യിലും ജയിക്കുക പ്രയാസമായിരിക്കും. ടി20 ലോകകപ്പ് വരാനിരിക്കെ ദക്ഷിണാഫ്രിക്കയില്‍ ഒരു മത്സരമെങ്കിലും ജയിച്ച് ഇന്ത്യ കരുത്തുകാട്ടേണ്ടതായുണ്ട്. ജയിക്കാത്ത പക്ഷം ഇന്ത്യ സീനിയേഴ്‌സിനെ തിരിച്ചുവിളിക്കാന്‍ നിര്‍ബന്ധിതരായേക്കും.

Story first published: Wednesday, December 13, 2023, 15:54 [IST]
Other articles published on Dec 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+