Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: 248 റണ്‍സ്, സ്‌ട്രൈക്ക് റേറ്റ് 183! റിങ്കു ടി20 ലോകകപ്പിന്, ടിക്കറ്റ് ഉറപ്പാക്കി

ഇന്ത്യന്‍ കുപ്പായത്തില്‍ വീണ്ടുമൊരു മിന്നുന്ന പ്രകടനം നടത്തിയ യുവതാരം റിങ്കു സിങ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ടീമില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ പിച്ചുകളില്‍ കസറിയ അദ്ദേഹത്തിനു സൗത്താഫ്രിക്കയിലെ പേസും ബൗണ്‍സുമുള്ള പിച്ചില്‍ തിളങ്ങാന്‍ സാധിക്കുമോയെന്നതായിരുന്നു പ്രധാന ചോദ്യം. എന്നാല്‍ സൗത്താഫ്രിക്കയുമായുള്ള രണ്ടാം ടി20യിലെ ഉജ്ജ്വല ഇന്നിങ്‌സോടെ തനിക്കു ഇതും വഴങ്ങുമെന്നു റിങ്കു തെളിയിച്ചിരിക്കുകയാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഗംഭീര തുടക്കമാണ് റിങ്കുവിനു ലഭിച്ചിരിക്കുന്നത്. ഇതുവരെ കളിച്ച ഏഴു ടി20 ഇന്നിങ്‌സുകളില്‍ നിന്നും 183.70 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റോടെ 248 റണ്‍സാണ് താരം അടിച്ചെടുത്തത്. ടി20യില്‍ അഞ്ച്, ആറ് പൊസിഷനുകളില്‍ കളിക്കാന്‍ ഇന്ത്യ ഇനി മറ്റൊരാളെ തിരയേണ്ടതില്ലെന്നും റിങ്കു ഇതോടെ കാണിച്ചുതന്നു. ഇന്ത്യന്‍ ജഴ്‌സിയില്‍ ഒരു ഫിഫ്റ്റിയില്ലെന്നതായിരുന്നു നേരത്തേ അദ്ദേഹത്തിന്റെ ഒരേയൊരു കുറവ്. സൗത്താഫ്രിക്കയ്‌ക്കെതിരേ അതും താരം തീര്‍ത്തിരിക്കുകാണ്.

RINKU SINGH

ടി20യില്‍ ഇതുവരെ കളിച്ച ഏഴു ഇന്നിങ്‌സുകളെടുത്താല്‍ ഒന്നില്‍ മാത്രമേ റിങ്കുവിന്റെ സ്‌ട്രൈക്ക് റേറ്റ് 150ല്‍ താഴെ പോയിട്ടുള്ളൂവെന്നതു ശ്രദ്ധേയമാണ്. ഈ വര്‍ഷം ഏഷ്യാ കപ്പിനു തൊട്ടുമുമ്പുള്ള അയര്‍ലാന്‍ഡ് പര്യടനത്തിലൂടെയായിരുന്നു റിങ്കുവിന്റെ അരങ്ങേറ്റം. 21 ബോളില്‍ നിന്നും 180.95 സ്‌ട്രൈക്ക് റേറ്റോടെ 38 റണ്‍സുമായി കന്നി മല്‍സരത്തില്‍ താരം വരവറിയിരിക്കുകയും ചെയ്തു.

അതിനു ശേഷം ഏഷ്യന്‍ ഗെയിംസില്‍ നേപ്പാളിനെതിരേ 15 ബോളില്‍ 246.66 സ്‌ട്രൈക്ക് റേറ്റില്‍ റിങ്കു പുറത്താവാതെ അടിച്ചെടുത്തത് 37 റണ്‍സായിരുന്നു. അതിനു ശേഷം അദ്ദേഹം കളിച്ചത് ഓസ്‌ട്രേലിയക്കെതിരേ അടുത്തിടെ നടന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലായിരുന്നു. ഇന്ത്യന്‍ ടീമില്‍ അദ്ദേഹം തന്റെ സ്ഥാനമുറപ്പാക്കിയത് ഈ പരമ്പരയിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെയാണ്.

RINKU SINGH

ഓസ്‌ട്രേലിയയുമായുള്ള ആദ്യത്തെ ടി20യില്‍ 14 ബോളില്‍ 157.14 സ്‌ട്രൈക്ക് റേറ്റില്‍ റിങ്കു പുറത്താവാതെ നേടിയത് 22 റണ്‍സാണ്. രണ്ടാമത്തെ ടി20യില്‍ 344.44 എന്ന ഞെട്ടിക്കുന്ന ശരാശിയില്‍ വെറും ഒമ്പതു ബോളില്‍ പുറത്താവാതെ അദ്ദേഹം 31 റണ്‍സ് സ്‌കോര്‍ ചെയ്തു.

അടുത്ത മല്‍സരത്തില്‍ കന്നി ഫിഫ്റ്റിക്കു തൊട്ടരികില്‍ വരെ റിങ്കുവെത്തി. 158.62 സ്‌ട്രൈക്ക് റേറ്റില്‍ 29 ബോളില്‍ 46 റണ്‍സെടുത്ത് റിങ്കു മടങ്ങുകയായിരുന്നു. അവസാന ടി20യില്‍ പക്ഷെ അദ്ദേഹം നിരാശപ്പെടുത്തി. റിങ്കു ഫ്‌ളോപ്പായ ഏക മല്‍സരവും ഇതു മാത്രമാണ്. എട്ടു ബോളില്‍ 75 സ്‌ട്രൈക്ക് റേറ്റോടെ ആറു റണ്‍സെടുത്ത് അദ്ദേഹം മടങ്ങുകയായിരുന്നു.

സൗത്താഫ്രിക്കയ്‌ക്കെതിരേ കഴിഞ്ഞ ദിവസം നടന്ന രണ്ടാം ടി20യിലേക്കു വന്നാല്‍ അഞ്ചാമനായി ഇറങ്ങിയ റിങ്കു 39 ബോളില്‍ പുറത്താവാതെ നേടിയത് 68 റണ്‍സാണ്. ഒമ്പതു ഫോറുകളും രണ്ടു സിക്‌സറുമടക്കമാണിത്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ റിങ്കു റണ്ണെടുക്കാന്‍ ശരിക്കും വിഷമിച്ചിരുന്നു. രണ്ടു തവണ പുറത്താവലില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തിരുന്നു. ഒരു തവണ സ്റ്റംപിങില്‍ നിന്നും കൂടാതെ എല്‍ബിഡബ്ല്യുവില്‍ നിന്നുമാണ് റിങ്കു കരകയറിയത്.

അംപയര്‍ ഔട്ട് വിധിച്ചെങ്കിലും അദ്ദേഹം ഇതിനെതിരേ റിവ്യു എടുക്കുകയായിരുന്നു. പാഡില്‍ പതിക്കും മുമ്പ് ബോള്‍ ഗ്ലൗസില്‍ തട്ടിയതായി റീപ്ലേയില്‍ തെളിഞ്ഞതോടെ തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിളിക്കുകയും ചെയ്തു. കളിയില്‍ ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം റിങ്കുവിനെ തേടിയെത്തിയേനെ. പക്ഷെ ഇന്ത്യ പരാജയപ്പെട്ടതിനാല്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സിനു അര്‍ഹിച്ച അംഗീകാരം ലഭിച്ചില്ല.

Story first published: Wednesday, December 13, 2023, 9:15 [IST]
Other articles published on Dec 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+