Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഇന്ത്യന്‍ സ്പിന്‍ കെണിയില്‍ സൗത്താഫ്രിക്ക വീഴില്ല, കാരണം 14കാരന്‍!

സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ആയുധം സ്പിന്‍ ബൗളിങ് ആക്രമണമായിരിക്കും. സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന പിച്ചുകളില്‍ പിടിച്ചുനില്‍ക്കുന്നതിനെ ആശ്രയിച്ചായിരിക്കും ടി20 പരമ്പരയില്‍ ഇന്ത്യയുടെ വിജയസാധ്യത. യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവരുള്‍പ്പെടുന്ന ശക്തമായ സ്പിന്‍ ബൗളര്‍മാരുടെ നിരയുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.

1

ഇന്ത്യയുടെ സ്പിന്‍ ഭീഷണി മറികടക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞിരിക്കുകയാണ് സൗത്താഫ്രിക്കന്‍ ടീം മാനേജ്‌മെന്റ്. നെറ്റ് ബൗളര്‍മാരുടെ സംഘത്തില്‍ ഒരു ഇന്ത്യന്‍ സ്പിന്നറെയും അവര്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. 14 വയസ്സ് മാത്രമുള്ള റോണക് വഗേലയെന്ന സ്പിന്നറാണ് സൗത്താഫ്രിക്കന്‍ താരങ്ങള്‍ക്കെതിരേ നെറ്റ്‌സില്‍ ബൗള്‍ ചെയ്യുന്നത്.

2

ഡല്‍ഹിയില്‍ നിന്നുള്ള താരമാണ് റോണക് വഗേല. വെങ്കടേശ്വര്‍ ക്രിക്കറ്റ് അക്കാദമിയില്‍ ദ്വേദത്ത്- അശോക് കുമാര്‍ എന്നിവര്‍ക്കു കീഴിലാണ് താരം പരിശീലനം നടത്തിവരുന്നത്. ഡല്‍ഹിയടെ അണ്ടര്‍ 16 ടീമിന്റെ ഭാഗമാണ് റോണക്. ഇതിനിടെയാണ് സൗത്താഫ്രിക്കയുടെ നെറ്റ് ബൗളര്‍മാരുടെ സംഘത്തില്‍ താരത്തിനു ഇടം ലഭിച്ചത്.

3

സൗത്താഫ്രിക്കന്‍ ടീമില്‍ ഇടംകൈയന്‍ സ്പിന്നര്‍മാരുടെ അഭാവമുണ്ട്. ഇതേ തുടര്‍ന്നാണ് റോണക്കിനെ നെറ്റ് ബൗളര്‍മാരുടെ സംഘത്തിലേക്കു വിളിച്ചിരിക്കുന്നത്. താരത്തിന്റെ സാന്നിധ്യം ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തെ നേരിടാന്‍ തങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ചില വമ്പന്‍ താരങ്ങള്‍ക്കെതിരേ ബൗള്‍ ചെയ്യാനായത് വലിയ അവസരം തന്നെയാണെന്നു റോണക് വഗേല പ്രതികരിച്ചു. ദീര്‍ഘകാലം ഈ അനുഭവം എന്നോടൊപ്പമുണ്ടാവും. സൗത്താഫ്രിക്കന്‍ ടീം വളരെ പ്രൊഫണല്‍ മാത്രമല്ല ഊഷ്മളമായി പെരുമാറുന്നവരും മഹാമനസ്‌കതയുള്ളവരുമാണെന്നും താരം പറയുന്നു.

4

സൗത്താഫ്രിക്കന്‍ ബാറ്റര്‍മാരുടെ ഷോട്ട് സെലക്ഷന്‍ വളരെ മികച്ചതായിരുന്നു. വളരെ വേഗത്തില്‍ അവര്‍ ബോളിന്റെ ലൈനും ലെങ്ത്തും പിടിച്ചെടുക്കുകയും ചെയ്യുന്നു. ഒരു ബൗളറെന്ന നിലയില്‍ ഞാന്‍ വളരെ പെട്ടെന്നു പഠിച്ചെടുത്ത കാര്യമാണിത്. നിങ്ങള്‍ ഏറ്റവും നന്നായി ബൗള്‍ ചെയ്യുകയും തുടര്‍ച്ചയായി മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയും വേണം. ഈ കുറച്ചു പാഠങ്ങളാണ് ഞാന്‍ പഠിച്ചെടുത്തത്. കാരണം അന്താരാഷ്ട്ര തരതത്തില്‍ കളിച്ചുകൊണ്ടിരിക്കുന്ന ബാറ്റര്‍മാര്‍ വളരെ കഴിവുള്ളവരും എല്ലായ്‌പ്പോഴും നിങ്ങളെ നേരിടാനുള്ള കഴിവുള്ളവരുമായിരിക്കുമെന്നും റോണക് വഗേല കൂട്ടിച്ചേര്‍ത്തു.

5

വ്യാഴാഴ്ച ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മല്‍സരം നടക്കുന്നത്. രാത്രി ഏഴു മണിക്കാണ് കളിയാരംഭിക്കുന്നത്. ബാക്കിയുള്ള നാലു മല്‍സരങ്ങള്‍ കട്ടക്ക്, വിശാഖപട്ടണം, രാജ്‌കോട്ട്, ബെംഗളൂരു എന്നീവിടങ്ങളിലാണ്.
ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗം കൂടിയായിരിക്കും ഇന്ത്യയെ സംബന്ധിച്ച് ഈ പരമ്പരയടക്കം ഇനിയുള്ള പരമ്പകള്‍.

ഇന്ത്യയുടെ ടി20 ടീം

ഇന്ത്യയുടെ ടി20 ടീം

കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

സൗത്താഫ്രിക്കന്‍ ടി20 ടീം

സൗത്താഫ്രിക്കന്‍ ടി20 ടീം

ടെംബ ബവുമ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, റീസ ഹെന്‍ഡ്രിക്‌സ്, ഹെന്റിച്ച് ക്ലാസെന്‍, കേശവ് മഹാരാജ്, എയ്ഡന്‍ മര്‍ക്രാം, ഡേവിഡ് മില്ലര്‍, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ക്കിയ, വെയ്ന്‍ പാര്‍നെല്‍, ഡ്വയ്ന്‍ പ്രിട്ടോറിയസ്, കാഗിസോ റബാഡ, തബ്രൈസ് ഷാംസി, ട്രിസ്റ്റണ്‍ സ്റ്റംബ്‌സ്, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, മാര്‍ക്കോ യാന്‍സെന്‍.

Story first published: Monday, June 6, 2022, 20:17 [IST]
Other articles published on Jun 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+