IND vs PAK: രോഹിത് എന്തുകൊണ്ട് ഫ്‌ളോപ്പായി, കാരണം കോലിയോ?, ചൂണ്ടിക്കാട്ടി പാര്‍ഥിവ് പട്ടേല്‍

ദുബായ്: ഏഷ്യാ കപ്പിലെ ആരാധകര്‍ കാത്തിരുന്ന ഇന്ത്യ-പാക് പോരാട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യ ജയം നേടിയിരിക്കുകയാണ്. അഞ്ച് വിക്കറ്റിനാണ് രോഹിത് ശര്‍മയും സംഘവും വിജയം നേടിയെടുത്തത്. പാകിസ്താന്‍ മുന്നോട്ടുവെച്ച 148 റണ്‍സ് വിജയലക്ഷ്യം 2 പന്ത് ബാക്കിനിര്‍ത്തിയാണ് ഇന്ത്യ മറികടന്നത്. ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.
ആവേശ മത്സരം ഇന്ത്യ ജയിച്ചെങ്കിലും ബാറ്റിങ്ങില്‍ പല സൂപ്പര്‍ താരങ്ങളും നിരാശപ്പെടുത്തി. അതില്‍ എടുത്തു പറയേണ്ടത് ഇന്ത്യയുടെ രോഹിത് ശര്‍മയുടെ പ്രകടനമാണ്. ഇന്ത്യന്‍ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ 18 പന്തില്‍ 12 റണ്‍സാണ് നേടിയത്. 1 സിക്‌സര്‍ നേടിയെങ്കിലും സ്‌ട്രൈക്കറേറ്റ് 66.66 ആണ്. രോഹിത്തിന്റെ മോശം പ്രകടനം ആരാധകെ വളരെയധികം നിരാശപ്പെടുത്തി.

ഇപ്പോഴിതാ രോഹിത് ശര്‍മക്ക് എന്തുകൊണ്ടാണ് നിര്‍ണ്ണായക മത്സരത്തില്‍ തിളങ്ങാന്‍ സാധിക്കാതെ പോയതെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍. പവര്‍പ്ലേയില്‍ ആവിശ്യത്തിന് പന്ത് നേരിടാന്‍ ലഭിക്കാത്തതാണ് മോശം പ്രകടനത്തിന് കാരണമായതെന്നാണ് പാര്‍ഥിവ് അഭിപ്രായപ്പെട്ടത്. നേരത്തെ കോലി പവര്‍പ്ലേയില്‍ രോഹിത്തിന് വേണ്ടത്ര സ്‌ട്രൈക്ക് കൈമാറിയില്ലെന്ന ആക്ഷേപവും ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു.
'ആദ്യ ആറ് ഓവറില്‍ അധികം പന്ത് നേരിടാന്‍ രോഹിത്തിന് സാധിച്ചിരുന്നില്ല. കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞ പാകിസ്താന്‍ ബൗളര്‍മാര്‍ സ്‌ട്രൈക്ക് കൈമാറാന്‍ അനുവദിക്കാതെ പ്രയാസപ്പെടുത്തി. എന്നാല്‍ ഒരുവശത്ത് വിരാട് കോലി മനോഹരമായ ബൗണ്ടറികള്‍ നേടി. രോഹിത്തിന് ആവിശ്യത്തിന് സ്‌ട്രൈക്ക് ലഭിച്ചില്ല. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ ഇത് സംഭവിക്കുന്നതാണ്'-പാര്‍ഥിവ് പറഞ്ഞു.
ഏകദിന ലോകകപ്പ് കളിച്ചു, ഇപ്പോള്‍ അഡ്രസില്ല!, ഈ മൂന്ന് രാജ്യങ്ങളെ അറിയാമോ?

രണ്ടാം പന്തില്‍ത്തന്നെ കെ എല്‍ രാഹുല്‍ ഗോള്‍ഡന്‍ ഡെക്കായി മടങ്ങിയത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. രോഹിത്തിനെ ക്യാപ്റ്റന് നിലയില്‍ ഇത് കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു. വലിയ ഷോട്ടിന് രോഹിത് ശ്രമിച്ചെങ്കിലും കൃത്യമായി കണക്ട് ചെയ്യാന്‍ അദ്ദേഹത്തിനായി. മികച്ച ടൈമിങ് രോഹിത്തിന് ലഭിച്ചില്ല. മുഹമ്മദ് നവാസിനെ സിക്‌സറിന് ശ്രമിച്ചാണ് രോഹിത് പുറത്തായതും.
ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യയുടെ ടോപ് ത്രീയുടെ പ്രകടനം ഇതിനോടകം ചോദ്യമുയര്‍ത്തുന്നു. മാറ്റം വേണമെന്ന അഭിപ്രായം പല പ്രമുഖരും ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍ ഇന്ത്യ ഇതേ ടോപ് ത്രീയില്‍ മുന്നോട്ട് പോകണമെന്നും മൂന്ന് നാല് മത്സരങ്ങള്‍ തുടര്‍ച്ചയായി കളിക്കുമ്പോള്‍ ഇവര്‍ ഫോമിലേക്കെത്തുമെന്നാണ് പാര്‍ഥിവ് പറയുന്നത്.

'ഇന്ത്യയുടെ ടോപ് ത്രീയെ ഇപ്പോഴേ വിമര്‍ശിക്കുന്നതില്‍ കാര്യമില്ല. ഇത് ആദ്യ മത്സരം മാത്രമാണ്. അതുകൊണ്ട് തന്നെ ഒറ്റ മത്സരം കൊണ്ട് മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കരുത്. രോഹിത് പാകിസ്താനെതിരേ പ്രയാസപ്പെട്ടെങ്കിലും വിന്‍ഡീസിനെതിരേ മികച്ച ഫോമിലാണ് കാണപ്പെട്ടത്. വിരാടിനും രാഹുലിനും സമീപകാലത്തായി അധികം ടി20 മത്സരങ്ങള്‍ ലഭിച്ചിട്ടില്ലെന്നതും ഓര്‍ക്കണം.
പാകിസ്താനെതിരേ ഒരു ജയം പോലുമില്ല!, ഇങ്ങനെയും ചില ഇന്ത്യന്‍ നായകന്മാരുണ്ട്, അഞ്ച് പേര്‍

അവര്‍ക്ക് കൂടുതല്‍ അവസരം നല്‍കി ഫോമിലേക്കെത്തിക്കുകയാണ് വേണ്ടത്. അവര്‍ വളരെ പ്രതിഭയുള്ള ബാറ്റ്‌സ്മാന്‍മാരാണ്. നാല് -അഞ്ച് മത്സരങ്ങള്‍ ഒന്നിച്ച് കളിച്ചാല്‍ അവര്‍ക്ക് പഴയ ഫോമിലേക്കെത്താനാവുമെന്ന് എനിക്കുറപ്പുണ്ട്'-പാര്‍ഥിവ് കൂട്ടിച്ചേര്‍ത്തു. ഹോങ്കോങ്ങിനെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. ആദ്യ മത്സരത്തിലെ പ്ലേയിങ് 11 നിലനിര്‍ത്തിത്തന്നെ ഇന്ത്യ രണ്ടാം മത്സരത്തിനും ഇറങ്ങാനാണ് സാധ്യത. മാറ്റങ്ങള്‍ക്ക് തയ്യാറായേക്കില്ല.

ഹോങ്കോങ്ങിനെതിരായ മത്സരം രോഹിത്തിനും രാഹുലിനും കോലിക്കും വളരെ പ്രധാനപ്പെട്ടതാണ്. താരതമ്യേനെ ദുര്‍ബലരായ ഹോങ്കോങ്ങിനെതിരേ വമ്പന്‍ റണ്‍സ് നേടേണ്ടതായുണ്ട്. ഹോങ്കോങ്ങിനെതിരേ കളിച്ച് ഫോമിലേക്കെത്താനാവാത്ത പക്ഷം രാഹുലിന്റെ സീറ്റ് തെറിക്കാനാണ് സാധ്യത. രണ്ടാം മത്സരം രാഹുലിന് വളരെ നിര്‍ണ്ണായകമാണെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications