
മത്സരത്തിന്റെ ആ സമയത്ത് അത്തരം ഷോട്ടുകള്‍ ഒരിക്കലും കളിക്കാന്‍ പാടില്ലെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്. 'രാഹുല്‍ നേരിട്ട ആദ്യ പന്തില്‍ത്തന്നെ പുറത്തായി. അവിടെ മുതല്‍ ഒന്നും പ്രവചിക്കാന്‍ കഴിയുന്നതായിരുന്നില്ല. രോഹിത്തിനും കോലിക്കും അല്‍പ്പസമയം ഒന്നിച്ച് ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചു. നേരത്തെ കോലിയുടെ മോശം ഫോമിനെക്കുറിച്ച് എല്ലാവരും പറഞ്ഞപ്പോള്‍ ഭാഗ്യക്കേടാണെന്നാണ് ഞാന്‍ പറഞ്ഞത്.
ഇന്ന് കോലിക്ക് വളരെ ഭാഗ്യമുണ്ടായിരുന്നു. ക്യാച്ച് നഷ്ടപ്പെടുത്തി. ഒന്നിലധികം പന്ത് ഇന്‍സൈഡ് എഡ്ജായി. സ്റ്റംപിന് അടുത്തുകൂടി പന്ത് പോയി. അവന് വളരെ ഭാഗ്യമുണ്ടായിരുന്നു. മനോഹരമായ ഷോട്ടുകള്‍ അവന്‍ കളിക്കുകയും ചെയ്തു. കോലിയുടെ മികച്ച തുടക്കം കണ്ടപ്പോള്‍ 60-70 റണ്‍സാണ് പ്രതീക്ഷിച്ചത്. എന്നാല്‍ രോഹിത് പുറത്തായതിന് പിന്നാലെ കോലിയും മടങ്ങി.
ഏകദിന ലോകകപ്പ് കളിച്ചു, ഇപ്പോള്‍ അഡ്രസില്ല!, ഈ മൂന്ന് രാജ്യങ്ങളെ അറിയാമോ?

രണ്ട് പേരും മോശം ഷോട്ട് കളിച്ചാണ് പുറത്തായത്. ആ സമയത്ത് തീര്‍ത്തും അനാവശ്യമായ ഷോട്ടായിരുന്നു അത്. 19 -20 റണ്‍റേറ്റ് ഉള്ളപ്പോള്‍ കളിക്കേണ്ട ഷോട്ടാണ് അവര്‍ കളിച്ചത്. അവര്‍ 70-80 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം അത്തരം വലിയ ഷോട്ടുകള്‍ കളിക്കണമായിരുന്നു. ഈ തെറ്റ് രണ്ട് പേരും മനസിലാക്കണം'-ഗവാസ്‌കര്‍ പറഞ്ഞു.

രോഹിത് ശര്‍മ മുഹമ്മദ് നവാസിനെതിരേ ഒരു സിക്‌സര്‍ നേടിയെങ്കിലും രണ്ടാം സിക്‌സിന് ശ്രമിച്ചാണ് പുറത്തായത്. വിരാട് കോലിയും നവാസിന് വിക്കറ്റ് സമ്മാനിച്ചാണ് മടങ്ങിയത്. ക്രീസില്‍ നിന്ന് കയറിക്കളിച്ച കോലി രോഹിത് പുറത്തായതിന് സമാനമായാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. രണ്ട് ക്യാച്ചും ഇഫ്തിഖര്‍ അഹമ്മദാണ് നേടിയത്. സീനിയര്‍ താരങ്ങളെന്ന നിലയില്‍ രണ്ട് പേരും അല്‍പ്പം കൂടി ഉത്തരവാദിത്തം കാട്ടേണ്ടിയിരുന്നു.
പാകിസ്താനെതിരേ ഒരു ജയം പോലുമില്ല!, ഇങ്ങനെയും ചില ഇന്ത്യന്‍ നായകന്മാരുണ്ട്, അഞ്ച് പേര്‍

രോഹിത്താണ് കൂടുതല്‍ നിരാശപ്പെടുത്തിയത്. റണ്‍സ് കണ്ടെത്താനാവാതെ അദ്ദേഹം ക്രീസില്‍ നിന്ന് വിയര്‍ക്കുകയായിരുന്നു. രണ്ട് പേരും ചെറിയ ഇടവേളയില്‍ പുറത്തായത് ഇന്ത്യയെ സംബന്ധിച്ച് തിരിച്ചടിയായെന്ന് തന്നെ പറയാം. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യയുടെ ഗംഭീര ബാറ്റിങ്ങാണ് ഇന്ത്യക്ക് ജയം നേടിക്കൊടുത്തത്. 17 പന്തില്‍ 4 ഫോറും 1 സിക്‌സുമടക്കം 33 റണ്‍സാണ് ഹര്‍ദിക്കിന് നേടാനായത്.
ടൂര്‍ണമെന്റില്‍ ഒരു തവണ കൂടി ഇന്ത്യ പാക് പോരാട്ടം ഉണ്ടാവും. സൂപ്പര്‍ ഫോറിലാവും ഇത്. ഭാഗ്യമുണ്ടെങ്കിലും ഫൈനലിലും ഇന്ത്യ-പാക് പോരാട്ടം കാണാം. മറ്റ് ടീമുകള്‍ ദുര്‍ബലരായതിനാല്‍ത്തന്നെ ഇന്ത്യ-പാക് ഫൈനലിനാണ് സാധ്യത കൂടുതല്‍. അങ്ങനെ വന്നാല്‍ ആരാധകര്‍ക്കത് ആവേശക്കാഴ്ചയാവുമെന്നുറപ്പ്.


Click it and Unblock the Notifications
