For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: സഞ്ജുവിന് പകരം റിഷഭ്, പുലിവാല് പിടിച്ച് ജാഫര്‍! പഞ്ഞിക്കിട്ട് ഫാന്‍സ്

വെള്ളിയാഴ്ചയാണ് ആദ്യ ഏകദിനം

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പര വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ഇലവനെ തിരഞ്ഞെടുത്ത് പുലിവാല് പിടിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ട്വിറ്ററിലൂടെയായിരുന്നു തന്റെ ബെസ്റ്റ് ഇലവനെ ജാഫര്‍ പുറത്തുവിട്ടത്. എന്നാല്‍ ഈ ഇലവനില്‍ സഞ്ജു സാംസണിനു ഇടമില്ലായിരുന്നു. പകരം മോശം ഫോമിലുള്ള റിഷഭ് പന്ത് ടീമില്‍ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു.

ഇതാണ് ആരാധകരെ ക്ഷുഭിതരാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ ജാഫറിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. നേരത്തേ നടന്ന ടി20 പരമ്പരയിലും സഞ്ജുവിനു പ്ലെയിങ് ഇലവനില്‍ ഇടമില്ലായിരുന്നു. രണ്ടു കളിയിലും റിഷഭിനെയായിരുന്നു ഇന്ത്യ പരീക്ഷിച്ചത്. താരം ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പാവുകയും ചെയ്തു.

ശ്രേയസും ഹൂഡയും ടീമില്‍

ശ്രേയസും ഹൂഡയും ടീമില്‍

നായകന്‍ ശിഖര്‍ ധവാനെയും ശുഭ്മാന്‍ ഗില്ലിനെയുമണ് വസീം ജാഫര്‍ ഓപ്പണര്‍മാരായി തിരഞ്ഞെടുത്തത്. മൂന്നാം നമ്പറിലുള്ളത് ശ്രേയസ് അയ്യരാണ്. നാലാമനായി റിഷഭ് പന്തും അഞ്ചാം നമ്പറില്‍ സൂര്യകുമാര്‍ യാദവുമാണുള്ളത്.
ഓക്ക്‌ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കിലേത് ചെറിയ ബൗണ്ടറികളാണ്. അതുകൊണ്ടു തന്നെ റിസ്റ്റ് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയില്ല. ന്യൂസിലാന്‍ഡിന്റെ നാല് ഇടംകൈയന്‍മാര്‍ക്കെതിരേ വാഷിങ്ടണ്‍ സുന്ദറിനെയും ദീപക് ഹൂഡയെയുമാണ് പിന്തുണയ്ക്കുന്നത്. ഒമ്പതാം നമ്പറില്‍ ചഹറുണ്ടെങ്കില്‍ ബാറ്റിങിനു ആഴം കൂടുമെന്നും ജാഫര്‍ ട്വീറ്റ് ചെയ്തു.

ജാഫറുടെ പ്ലെയിങ് ഇലവന്‍

ജാഫറുടെ പ്ലെയിങ് ഇലവന്‍

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, റിഷഭ പന്ത് (വികക്കറ്റ് കീപ്പര്‍, വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്.

Also Read: നാലു പേര്‍ക്ക് സഞ്ജുവിന്റെ പകുതി പോലും റണ്‍സില്ല, എന്നിട്ടും ടീമില്‍! ഇന്ത്യ 'നന്നാവില്ല'

സഞ്ജു എവിടെ?

സഞ്ജു എവിടെ?

റിഷഭ് പന്ത് എന്തുകൊണ്ടാണ് ടീമില്‍? സഞ്ജു സാംസണ്‍ എവിടെയെന്നായിരുന്നു വസീം ജാഫറുടെ ട്വീറ്റിനു താഴെ ഒരു യൂസറുടെ ചോദ്യം.
മധ്യനിരയില്‍ ഒരു ഇടംകൈയന്‍ വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാവും. പക്ഷെ കഴിഞ്ഞത് കഴിഞ്ഞു. റിഷഭ് ഇനി ടീമില്‍ ആവശ്യമില്ലെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

ബിസിസിഐയെ ഭയം

ബിസിസിഐയെ ഭയം

സഞ്ജു സാംസണിനു പ്ലെയിങ് ഇലവനില്‍ ഇടമില്ലേ? റിഷഭ് പന്തിനോടുള്ള ചായ്‌വ് വളരെ വ്യക്തമാണ്. ഇക്കാര്യം ചൂണ്ടിക്കാണിക്കേണ്ടവര്‍ അതു ചെയ്യാതിരിക്കുന്നത് നിരാശാജനകമാണ്. ബിസിസിഐയെ അവര്‍ക്കു ഭയമാണെന്നതാണ് ഇതിനു കാരണമെന്നും ഒരു യൂസര്‍ വസീം ജാഫറിനെ വിമര്‍ശിച്ചു.

Also Read: IND vs NZ Odi: ഇന്ത്യക്ക് മുന്നില്‍ അഞ്ച് ചോദ്യങ്ങള്‍, ധവാന്‍ വിയര്‍ക്കും! സഞ്ജു എന്ത് ചെയ്യും?

നിങ്ങള്‍ കണ്ണടയ്ക്കുകയാണോ?

നിങ്ങള്‍ കണ്ണടയ്ക്കുകയാണോ?

നിങ്ങള്‍ എന്ത് അന്താരാഷ്ട്ര ക്രിക്കറ്റാണ് കളിച്ചതെന്നു എനിക്ക് മനസ്സിലാവുന്നില്ല. അവസാന പരമ്പരയിലുടനീളം നോട്ടൗട്ടായി നില്‍ക്കുകയും, എക്കാലത്തെയും മികച്ച ഇന്നിങ്‌സുകളിലൊന്ന് കളിക്കുകയും ചെയ്ത സഞ്ജു സാംസണിനെ എങ്ങനെയാണ് നിങ്ങള്‍ക്കു ഒഴിവാക്കാന്‍ കഴിയുക? ചില കളിക്കാര്‍ക്കു നേരെ നിങ്ങള്‍ മനപ്പൂര്‍വ്വം കണ്ണടയ്ക്കുകയാണോ? എന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.

എന്തിന് ഈ വേര്‍തിരിവ്?

എന്തിന് ഈ വേര്‍തിരിവ്?

ടി20യില്‍ സഞ്ജു സാംസണിനു പകരം തുടരെ ഫ്‌ളോപ്പായവരെ നിങ്ങള്‍ തിരഞ്ഞെടുത്തു. ഇപ്പോള്‍ ഏകദിനത്തിലും നിങ്ങള്‍ സഞ്ജുവിനെ തഴയുകയാണ്. ഈ ഫോര്‍മാറ്റില്‍ മറ്റാരേക്കാളും നന്നായി സമീപകാലത്തു പെര്‍ഫോം ചെയ്തിട്ടും അദ്ദേഹത്തെ മാറ്റിനിര്‍ത്തി. എന്തിനാണ് ഈ വേര്‍തിരിവെന്നു ഒരു യൂസര്‍ ചോദിക്കുന്നു.
സഞ്ജു സാംസണിനു ഏകദിനത്തിലും അവസരം കൊടുക്കരുതെന്നാണോ നിങ്ങള്‍ പറയുന്നത്? സമീപകാലത്തു ഏകദിനത്തില്‍ നന്നായി പെര്‍ഫോം ചെയ്ത സഞ്ജുവിനു പകരം മോശം പ്രകടനം നടത്തി സൂര്യയെയും ദീപക് ഹൂഡയെയും കളിപ്പിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത് എന്നായിരുന്നു ഒരു ട്വീറ്റ്.

Story first published: Thursday, November 24, 2022, 19:16 [IST]
Other articles published on Nov 24, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+