Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: രണ്ടാം ടി20 ജയിക്കണോ? ഇന്ത്യ മൂന്ന് മാറ്റം വരുത്തണം! എന്തൊക്കെയെന്നറിയാം

1

ലഖ്‌നൗ: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ 21 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയത് ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേടായിരിക്കുകയാണ്. ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യക്ക് ആദ്യ ടി20യില്‍ ശക്തമായ തിരിച്ചടിയാണ് ലഭിച്ചത്. ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര റാഞ്ചിയില്‍ തകര്‍ന്നടിഞ്ഞതാണ് ടീമിന്റെ തോല്‍വിക്ക് കാരണമായി മാറിയത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. മൂന്ന് മത്സര ടി20 പരമ്പരയില്‍ ന്യൂസീലന്‍ഡ് 1-0ന്റെ ലീഡ് നേടുകയും ചെയ്തു.

ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര പിടിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന കിവീസിനോട് സ്വന്തം മണ്ണില്‍ ടി20 പരമ്പര തോറ്റാല്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയാവുമെന്നതില്‍ സംശയമില്ല.

എന്നാല്‍ നിലവിലെ ടീം കരുത്തില്‍ ഇന്ത്യക്ക് വിജയം തിരിച്ചുപിടിക്കുക പ്രയാസമായിരിക്കുമെന്ന് പറയാം. ഇന്ത്യന്‍ ടീമില്‍ മാറ്റം വരാത്തെ പക്ഷം ജയിക്കുക കടുപ്പം. ഇന്ത്യക്ക് വിജയ വഴിയില്‍ തിരിച്ചെത്താന്‍ ടീമില്‍ മൂന്ന് മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഇഷാന്‍ കിഷന് പകരം ജിതേഷ് ശര്‍മ

ഇഷാന്‍ കിഷന് പകരം ജിതേഷ് ശര്‍മ

ഇന്ത്യ ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പറായി ടീമിലേക്ക് പരിഗണിക്കുന്നതുകൊണ്ട് വലിയ കാര്യമില്ലെന്ന് പറയാം. കീപ്പറെന്ന നിലയില്‍ മോശമില്ലാത്ത പ്രകടനം നടത്തുമ്പോഴും ഓപ്പണിങ് ബാറ്റ്‌സ്മാനെന്ന നിലയിലെ ഇഷാന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്.

അവസാന 12 ടി20 ഇന്നിങ്‌സിലും നിരാശപ്പെടുത്തുന്ന ബാറ്റിങ്ങാണ് ഇഷാന്‍ കാഴ്ചവെച്ചത്. 15 ശരാശരിയും 120ല്‍ താഴെ സ്‌ട്രൈക്കറേറ്റുമാണ് അവസാന 12 ടി20യില്‍ നിന്ന് ഇഷാനുള്ളത്. അതുകൊണ്ട് തന്നെ ഇനിയും ഇഷാനെ പിന്തുണക്കുന്നതില്‍ വലിയ കഥയില്ല.

താരത്തിന് വിശ്രമം നല്‍കി ഇന്ത്യ യുവ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മക്ക് പ്ലേയിങ് 11 അവസരം നല്‍കാവുന്നതാണ്. രാഹുല്‍ ത്രിപാഠിയെ ഓപ്പണിങ് റോളിലേക്കെത്തിച്ച് മധ്യനിരയില്‍ ജിതേഷിനെ കളിപ്പിക്കാവുന്നതാണ്.

പവര്‍ഹിറ്ററായ ബാറ്റ്‌സ്മാനാണ് ജിതേഷ്. പഞ്ചാബ് കിങ്‌സിനൊപ്പം വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച് എല്ലാവരുടെയും ശ്രദ്ധ നേടാന്‍ ജിതേഷിന് സാധിച്ചിട്ടുണ്ട്. 2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ ജിതേഷിനെ പിന്തുണക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ജിതേഷ് രണ്ടാം മത്സരത്തില്‍ പ്ലേയിങ് 11ലേക്കെത്തേണ്ടതാണ്.

Also Read: IND vs NZ: ഇഷാനും ഗില്ലും ഫ്‌ളോപ്പ്! പൃഥ്വിയെ തഴഞ്ഞതിന്റെ ശാപം? ടി20യില്‍ വേണ്ട

ശുബ്മാന് പകരം പൃഥ്വി ഷാ

ശുബ്മാന് പകരം പൃഥ്വി ഷാ

ഇന്ത്യയുടെ യുവ ഓപ്പണര്‍മാരിലെ ശ്രദ്ധേയനായ താരമാണ് ശുബ്മാന്‍ ഗില്‍. വലം കൈയന്‍ ഓപ്പണര്‍ ഏകദിനത്തിലും ടി20യിലും ഇന്ത്യക്കായി തിളങ്ങുമ്പോഴും ടി20യിലെ പ്രകടന കണക്കുകള്‍ മോശമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശുബ്മാന് സാധിക്കുന്നില്ല.

ടി20 പര്‍പ്ലേ മുതലാക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ നിലവിലെ ശുബ്മാന്റെ ബാറ്റിങ്ങില്‍ ഇതിന് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ താരത്തെ ടി20യില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടത് അത്യാവശ്യം. നാല് ടി20 ഇന്നിങ്‌സിലും ശുബ്മാന്‍ ഫ്‌ളോപ്പായിരുന്നു.

ഈ സാഹചര്യത്തില്‍ ഇന്ത്യ ശുബ്മാനെ പുറത്തിരുത്തി ടി20 സ്‌പെഷ്യലിസ്റ്റ് ഓപ്പണറായ പൃഥ്വി ഷായെ പരിഗണിക്കേണ്ടതാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നല്‍ ഫോമില്‍ കളിച്ച പൃഥ്വി ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

ഭയമില്ലാതെ ബാറ്റ് ചെയ്യാന്‍ കഴിവുള്ളവനാണ് പൃഥ്വി. പവര്‍പ്ലേ മുതലാക്കാന്‍ പൃഥ്വിയെപ്പോലെ കഴിവുള്ളവര്‍ കുറവാണെന്ന് പറയാം. അതുകൊണ്ട് തന്നെ ശുബ്മാന്‍ ഗില്ലിനെ പുറത്തിരുത്തി ഇന്ത്യ പൃഥ്വി ഷായെ പ്ലേയിങ് 11ലേക്കെത്തിക്കേണ്ടതായുണ്ട്.

Also Read: IND vs NZ: ഹര്‍ദിക് ഒത്തുകളിക്കുന്നു! പൃഥ്വിയെ തഴഞ്ഞത് മനപ്പൂര്‍വ്വം-വിമര്‍ശിച്ച് ഫാന്‍സ്

ഉമ്രാന് പകരം മുകേഷ് കുമാര്‍

ഉമ്രാന് പകരം മുകേഷ് കുമാര്‍

ഇന്ത്യയുടെ അതിവേഗ പേസറെന്ന നിലയില്‍ വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് ഉമ്രാന്‍ മാലിക്. 150ന് മുകളില്‍ വേഗത്തില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ ഉമ്രാന് കഴിവുണ്ട്. എന്നാല്‍ താരത്തിന്റെ ഇക്കോണമിയിലേക്ക് വരുമ്പോള്‍ നിരാശയാണ് ഫലം.

റാഞ്ചി ടി20യില്‍ ഒരോവറില്‍ 16 റണ്‍സാണ് ഉമ്രാന്‍ വിട്ടുകൊടുത്തത്. അതിവേഗ പേസുണ്ടെങ്കിലും മികച്ച ലൈനും ലെങ്തും ഉമ്രാനില്ല. അതുകൊണ്ട് തന്നെ നന്നായി റണ്‍സ് വഴങ്ങുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ ഉമ്രാനെ പുറത്തിരുത്തി മുകേഷ് കുമാറിനെ പരിഗണിക്കാവുന്നതാണ്.

അര്‍ഷദീപ് സിങ് സമീപകാലത്തായി മോശം ഫോമിലാണെങ്കിലും ഇന്ത്യയുടെ ഏക ഇടം കൈയന്‍ പേസറെന്ന നിലയില്‍ താരത്തിന് ഇനിയും അവസരം ലഭിച്ചേക്കും. ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്ന അര്‍ഷദീപിനെ ഇന്ത്യ പെട്ടെന്ന് തഴയാന്‍ സാധ്യതയില്ല.

Story first published: Saturday, January 28, 2023, 8:39 [IST]
Other articles published on Jan 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+