Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ക്യാച്ച് കൈവിട്ടതിന് നന്ദി ബോള്‍ട്ട്! ഇതു ഭാര്യക്കുള്ള പിറന്നാള്‍ സമ്മാനമെന്നു സൂര്യ

1

ജയ്പൂര്‍: ആദ്യ ടി20 മല്‍സരത്തില്‍ തന്റെ ക്യാച്ച് കൈവിട്ട ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിനോടു തമാശരൂപേണ നന്ദി പറഞ്ഞ് ഇന്ത്യയുടെ വിജയശില്‍പ്പിയായ സൂര്യകുമാര്‍ യാദവ്. ത്രസിപ്പിക്കുന്ന റണ്‍ചേസിനൊടുവില്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു ജയിച്ചപ്പോള്‍ പ്ലെര്‍ ഓഫ് ദി മാച്ചായത് സൂര്യയായിരുന്നു. അവാര്‍ഡ് ഏറ്റുവാങ്ങവെയായിരുന്നു ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലെ തന്റെ സഹതാരം കൂടിയായ ബോള്‍ട്ടിനോടു സൂര്യ നന്ദി അറിയിച്ചത്.

മല്‍സരത്തില്‍ 40 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 62 റണ്‍സായിരുന്നു അദ്ദേഹം നേടിയത്. അനായാസ ക്യാച്ച് കൈവിട്ടെങ്കിലും പിന്നീട് സൂര്യയുടെ വിക്കറ്റ് ബോള്‍ട്ട് തന്നെ സ്വന്തമാക്കുകയും ചെയ്തു. ക്ലീന്‍ ബൗള്‍ഡായിട്ടായിരുന്നു സൂര്യയുടെ മടക്കം.

ഈ മല്‍സരത്തില്‍ വ്യത്യസ്തമായി ഒന്നും ചെയ്യാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നു സൂര്യ വ്യക്തമാക്കി. കഴിഞ്ഞ 3-4 വര്‍ഷമായി ഞാന്‍ ചെയ്തു കൊണ്ടിരുന്നത് തന്നെയാണ് ഈ കളിയിലും ആവര്‍ത്തിച്ചത്. നെറ്റ്‌സിലും ഞാന്‍ ഇതേ രീതിയിലാണ് ബാറ്റ് ചെയ്യാറുള്ളത്. ഗ്രൗണ്ടിലും ഇതു തന്നെ പിന്തുടരുന്നു. നെറ്റ്‌സില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഞാന്‍ സ്വയം സമ്മര്‍ദ്ദമുണ്ടാക്കാനും അതിനന അതിജീവിക്കാനും ശ്രമിക്കാറുണ്ട്. ഉദാഹരണം പറയുകയാണെങ്കില്‍ നെറ്റ്‌സില്‍ ഔട്ടായാല്‍ പുറത്തു വന്ന ശേഷം കൂടുതല്‍ മെച്ചപ്പെട്ട് എങ്ങനെ കളിക്കാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിക്കുകയും അതിനു ശ്രമിക്കുകയും ചെയ്യാറുണ്ട്. ഇതു മല്‍സരത്തില്‍ സഹായിക്കുകയും ചെയ്യാറുണ്ട്.

2

മഞ്ഞുവീഴ്ചയുണ്ടായിരുന്നതിനാല്‍ ബോള്‍ നന്നായി ബാറ്റിലേക്കു ഇന്നു വരുന്നുണ്ടായിരുന്നു. പക്ഷെ ഇന്നിങ്‌സിന്റെ അവസാനത്തിലേക്കു പിച്ചിന്റെ വേഗം കുറയുകയും ചെയ്തു. അവസാനം വിജയിച്ച ടീമിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. മല്‍സരം ഫിനിഷ് ചെയ്യാനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. പക്ഷെ ഇത്തരം സന്ദര്‍ഭങ്ങളാണ് കൂടുതല്‍ പഠിക്കാനും മുന്നേറാനും നമ്മളെ സഹായിക്കുക. എന്റെ ക്യാച്ച് കൈവിട്ട ട്രെന്റ് ബോള്‍ട്ടിനോടു നന്ദിയുണ്ട്. ഇന്നു ഭാര്യയുടെ പിറന്നാള്‍ ദിനം കൂടിയായിരുന്നു, ഇത് അവള്‍ക്കുള്ള ഏറ്റവും മികച്ച സമ്മാനം കൂടിയാണെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.

പക്ഷെ സൂര്യയുടെ ക്യാച്ച് ബോള്‍ട്ട് കൈവിട്ടത് ഇന്നിങ്‌സിന്റെ തുടക്കത്തിലായിരുന്നില്ല. പുറത്തായ ഓവറിനു തൊട്ടുമുമ്പത്തെ ഓവറിലായിരുന്നു അത്. 57 റണ്‍സെടുത്തു നില്‍ക്കവെയായിരുന്നു ഇത്. ക്യാപ്റ്റന്‍ ടിം സൗത്തിയെറിഞ്ഞ 16ാമത്തെ ഓവറിലായിരുന്നു നാടകീയ നിമിഷങ്ങള്‍. മൂന്നാമത്തെ ബോള്‍ ബാക്ക്‌വേര്‍ഡ് പോയിന്റിനും ഷോര്‍ട്ട് തേര്‍ഡിനും ഇടയിലൂടെ സൂര്യ ബൗണ്ടറിയിലേക്കു പായിച്ചു.

തൊട്ടടുത്ത ബോളില്‍ തന്റെ സ്വതസിദ്ധമായ സ്‌കൂപ്പ് ഫ്‌ളിക്കാണ് അദ്ദേഹം കളിച്ചത്. പക്ഷെ ഫൈന്‍ ലെഗില്‍ ഫീല്‍ഡ് ചെയ്ത ബോള്‍ട്ടിന്റെ കൈകളിലേക്കായിരുന്നു പന്ത് വന്നത്. സാധാരണയായി ഫീല്‍ഡില്‍ അവിശ്വസനീയ ക്യാച്ചുകളെടുക്കാറുള്ള ബോള്‍ട്ടിന്റെ കൈകളില്‍ നിന്നും ബോള്‍ വഴുതിപ്പോയി. അദ്ദേഹം ഒരുനിമിഷം അമ്പരന്നു നിന്നപ്പോള്‍ ഇതു ബൗണ്ടറിയില്‍ കലാശിക്കുകയും ചെയ്തു. പക്ഷെ തൊട്ടടുതത്ത ഓവറില്‍ തന്നെ ബോള്‍ട്ടിന് ഇതിനു പ്രായശ്ചിത്തം ചെയ്യുന്നതും കണ്ടു. സ്‌കൂപ്പ് ഷോട്ടിനു ശ്രമിച്ച സൂര്യക്കു ടൈമിങ് അമ്പെ പാളിയപ്പോള്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

ഇന്ത്യക്കു ത്രസിപ്പിക്കുന്ന ജയം

അഞ്ചു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ജയ്പൂര്‍ ടി20യില്‍ ഇന്ത്യ സ്വന്തമാക്കിയത്. 165 റണ്‍സിന്റെ വിജയലക്ഷ്യം രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിനു ഇന്ത്യ മറികടക്കുകയായിരുന്നു. സൂര്യയെക്കൂടാതെ നായകന്‍ രോഹിത് ശര്‍മയും (48) വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 36 ബോളില്‍ അഞ്ചു ബൗണ്ടറിയും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഹിറ്റ്മാന്റെ ഇന്നിങ്‌സ്.
നേരത്തേ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (70), മാര്‍ക്ക് ചാപ്മാന്‍ (63) എന്നിവരുടെ ഫിഫ്റ്റികളായിരുന്നു ന്യൂസിലാന്‍ഡിന്റെ ഇന്നിങ്‌സിനു കരുത്തേകിയത്.

Story first published: Thursday, November 18, 2021, 8:26 [IST]
Other articles published on Nov 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+