IND vs NZ: അവന്‍ 'മിനി രോഹിത് ശര്‍മ', എന്തൊരു ബാറ്റിങ്- യുവതാരത്തെ പുകഴ്ത്തി പാക് ഇതിഹാസം

ഇന്ത്യന്‍ ഏകദിന ക്രിക്കറ്റിലെ പുതിയ സെന്‍സേഷനായി മാറിയിരിക്കുന്ന യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസവും പിസിബിയുടെ മുന്‍ ചെയര്‍മാനുമായ റമീസ് രാജ. മിനി രോഹിത് ശര്‍മയെന്നാണ് 23കാരനായ ഗില്ലിനെക്കുറിച്ച് രാജ വിശേഷിപ്പിച്ചത്.
ഏകദിനത്തിലെ പുതിയ ഓപ്പണിങ് ജോടികളായ രോഹിത്- ഗില്‍ സഖ്യം പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമായി മാറിയിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ കഴിഞ്ഞ ഏകദിന പരമ്പരയില്‍ ഹിറ്റായ ജോടി ന്യൂസിലാന്‍ഡിനെതിരേയും വന്‍ വിജയായി മാറിയിരിക്കുകയാണ്. ഇതോടെ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലും ഈ സഖ്യം തന്നെ ഓപ്പണ്‍ ചെയ്യുമെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
ഏകദിനത്തില്‍ അഞ്ചു തവണയാണ് രോഹിത്- ഗില്‍ ജോടി ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഇതില്‍ നാലിലും ഇന്ത്യ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ അഞ്ചു മല്‍സരങ്ങളില്‍ 143, 33, 95, 60, 72 എന്നിങ്ങനെ കൂട്ടുകെട്ടുണ്ടാക്കാനും രോഹിത്- ഗില്‍ ജോടിക്കായിട്ടുണ്ട്. സ്വന്തം യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഗില്ലിനെ രോഹിത്തുമായി റമീസ് രാജ താരതമ്യം ചെയ്തിരിക്കുന്നത്.

മിനി രോഹിത് ശര്‍മയെപ്പോലെ
മിനി രോഹിത് ശര്‍മയെപ്പോലെയാണ് ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ് കണ്ടപ്പോള്‍ തോന്നിയത്. രോഹിത്തിനെപ്പോലെ ഷോട്ട് കളിക്കുമ്പോള്‍ അവനും എക്‌സ്ട്രാ ടൈം ലഭിക്കുന്നതായി കാണുന്നു. വളരെ മികച്ച ബാറ്റിങാണ് ഗില്‍ കാഴ്ചവയ്ക്കുന്നത്.
മതിയായ കഴിവുള്ള ക്രിക്കറ്ററാണ് അവന്‍. കാലക്രമേണ ഗില്ലിന്റെ ആക്രമണോത്സുകതയും വളര്‍ന്നുവരും. അവന്‍ സ്വന്തം ബാറ്റിങില്‍ ഒന്നും തന്നെ ചെയ്യേണ്ട ആവശ്യമില്ല. അടുത്തിടെ ഡബിള്‍ സെഞ്ച്വറി ഗില്‍ നേടിയതായും റമീസ് രാജ നിരീക്ഷിച്ചു.

രോഹിത്തിനെ പ്രശംസിച്ചു
രണ്ടാം ഏകദിനത്തില്‍ ഫിഫ്റ്റിയുമായി ഇന്ത്യയുടെ റണ്‍ചേസ് വേഗത്തിലാക്കിയ നായകന്‍ രോഹിത് ശര്‍മയെ റമീസ് രാജ പ്രശംസിച്ചു. 50 ബോളുകളില്‍ ഏഴു ബൗണ്ടറിയും രണ്ട് സിക്‌സറുകളുമടക്കം 51 റണ്‍സ് അടിച്ചെടുത്താണ് ഹിറ്റ്മാന്‍ പുറത്തായത്.
ഇന്ത്യക്കു ബാറ്റിങ് വളരെ എളുപ്പമായിരുന്നു. കാരണം രോഹിത് ശര്‍മയെപ്പോലെ അതിശയിപ്പിക്കുന്ന ബാറ്റര്‍ അവരുടെ നിരയിലുണ്ട്.
വളരെ മികച്ച രീതിയിലാണ് അദ്ദേഹം കളിച്ചത്. ഹുക്ക്, പുള്‍ ഷോട്ടുകള്‍ അദ്ഭുതപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹം കളിക്കുന്നത്. അതുകൊണ്ടു തന്നെ 108 റണ്‍സിന്റെ ചേസ് ഇന്ത്യക്കു എളുപ്പമായി തീര്‍ന്നതായും റമീസ് രാജ വിശദമാക്കി.

മുന്‍നിരയുടെ വീക്ക്‌നെസ്
ഇന്ത്യയുടെ മുന്‍നിര ബാറ്റിങ് നിരയ്ക്കു ഒരു വീക്ക്‌നെസുണ്ടെന്നു റമീസ് രാജ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ബാറ്റര്‍മാര്‍, പ്രത്യേകിച്ചും മുന്‍നിര ബാറ്റര്‍മാര്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. അവരുടെ ഫ്രണ്ട് ഫൂട്ടിലെ ബാറ്റിങ് ദുര്‍ബലമായാണ് കാണപ്പെടുന്നത്.
ബാക്ക് ഫൂട്ടില്‍ കളിക്കുകയെന്നത് എളുപ്പമാണ്. പക്ഷെ ബോള്‍ ടോസ് ചെയ്ത് വരുമ്പോള്‍ ബാറ്റര്‍ക്കു പ്രതിരോധത്തെ ആശ്രയിക്കേണ്ടതായി വരും. അപ്പോഴാണ് ചില പിഴവുകളുണ്ടെന്നും രാജ വിലയിരുത്തി.
ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റുകളില്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്കു പിന്നില്‍ ബൗളര്‍മാരുടെ സ്ഥിരതയാര്‍ന്ന പ്രകടനമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദിനം, ടെസ്റ്റ് എന്നിവയില്‍ ഇന്ത്യക്കു പുനര്‍ജീവന്‍ ലഭിച്ചതിനു പിന്നില്‍ ബൗളര്‍മാരാണ്. കാരണം അവരുടെ ബാറ്റിങ് ചരിത്രപരമായി തന്നെ കരുത്തുറ്റതാണെന്നും രാജ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications