For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഇടിവെട്ട് ഇഷാന്‍!! കത്തിച്ച് സൂര്യയും; രണ്ടാമങ്കവും ഇന്ത്യക്കു തന്നെ

റായ്പൂര്‍: ഇഷാന്‍ കിഷന്‍ ബാറ്റിങില്‍ കൊടുങ്കാറ്റാവുകയും പഴയ സൂര്യകുമാര്‍ യാദവ് തിരിച്ചെത്തുകയും ചെയ്തപ്പോള്‍ രണ്ടാമങ്കത്തില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ കുതിപ്പ്. രണ്ടാം ടി20യില്‍ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് സൂര്യകുമാര്‍ യാദവും സംഘവും ആഘോഷിച്ചത്. കിവികള്‍ നല്‍കിയ 209 റണ്‍സിന്റെ വലിയ വിജയലക്ഷ്യം 28 ബോള്‍ (15.2 ഓവര്‍) ബാക്കിനില്‍ക്കെ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറിടക്കുകയായിരുന്നു.

ഇഷാന്റെ തീപ്പൊരി ബാറ്റിങാണ് തുടക്കം പാളിയിട്ടും ഇന്ത്യയെ അനായാസം ജയിച്ചുകയറാന്‍ സഹായിച്ചത്. വെറും 32 ബോളിലാണ് അദ്ദേഹം 76 റണ്‍സ് വാരിക്കൂട്ടിയത്. 11 ഫോറും രണ്ടു സിക്‌സറുമടക്കമാണ്. 23 ഇന്നിങ്‌സുകള്‍ക്കു ശേഷം ആദ്യ ഫിഫ്റ്റി കണ്ടെത്തിയ നായകന്‍ സൂര്യകുമാര്‍ യാദവും ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 37 ബോളില്‍ ഒമ്പതു ഫോറും നാലു സിക്‌സറുമടക്കം 82 റണ്‍സോടെ അദ്ദേഹം പുറത്താനാതെ നിന്നു.

ISHAN KISHAN

വന്‍ തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. സഞ്ജു സാംസണ്‍ (6), അഭിഷേക് ശര്‍മ (0) എന്നിവരെ ദ്യ ഏഴു ബോളിനിടെ നഷ്ടമായതോടെ ഇന്ത്യ രണ്ടു വിക്കറ്റിന് ആറു റണ്‍സിലേക്കു കൂപ്പുകുത്തി. തുടര്‍ന്നായിരുന്നു മല്‍സരഗതി മാറ്റിയ ഇഷാന്‍- സൂര്യ കൂട്ടുകെട്ട്.

വെറും 48 ബോളില്‍ 122 റണ്‍സാണ് ഈ ജോടി വാരിക്കൂട്ടിയത്. ഇതില്‍ 76 റണ്‍സും ഇഷാന്റെ ബാറ്റില്‍ നിന്നായിരുന്നു. 10ാം ഓവറില്‍ ഇഷാന്‍ മടങ്ങുമ്പോഴേക്കും ഇന്ത്യ 128 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തിയിരുന്നു. അതിനു ശേഷം സൂര്യയും ശിവം ദുബെയും (18 ബോളില്‍ 36*) ചേര്‍ന്ന് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി. ഈ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. ഞായറഴ്ച രാത്രി ഗുവാഹത്തിയിലാണ് പരമ്പരയിലെ അടുത്ത മല്‍സരം.

സാന്റ്‌നറിലേറി കിവികള്‍

ടോസിനു ശേഷം ബാറ്റിങിന് അയക്കപ്പെട്ട ന്യൂ,സിലാന്‍ഡ് ആറു വിക്കറ്റ് നഷ്ടത്തിലാണ് 208 റണ്‍സ് അടിച്ചെടുത്തത്. കിവി നിരയില്‍ ഒരാള്‍ പോളും ഫിഫ്‌ററ്റി നേടിയില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. ക്യാപ്റ്റന്‍ മിച്ചെല്‍ സാന്റ്‌നറും (47*) രചിന്‍ രവീന്ദ്രയുമാണ് (44) അവരുടെ പ്രധാന സ്്‌കോറര്‍മാര്‍.

27 ബോളില്‍ ആറു ഫോറും ഒരു സിക്‌സറുമടക്കമാണ് 47 റണ്‍സുമായി സാന്റ്‌നര്‍ കിവികളുടെ അമരക്കാരനായത്. രചിന്‍ 26 ബോളില്‍ നാലു സിക്‌സറും രണ്ടു ഫോറുമടിച്ചു. മറ്റാരെയും 25 റണ്‍സ് പോലും തികയ്ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. ആദ്യ 10 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 111 റണ്‍സ് കിവികള്‍ അടിച്ചെടുത്തിരുന്നു. എന്നാല്‍ അടുത്ത 10 ഓവറില്‍ 97 റണ്‍സെടുക്കാനേ ഇന്ത്യ അനുവദിച്ചുള്ളൂ.

ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമുകളും കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്കു പകരം ഹര്‍ഷിത് റാണയും കുല്‍ദീപ് യാദവുമാണ് ടീമിലേക്കു വന്നത്. മറുഭാഗത്ത് ന്യൂസിലാന്‍ഡാവട്ടെ മൂന്നു മാറ്റങ്ങളും വരുത്തി.

അതേസമയം, ആദ്യ ടി20യിലേക്കു വന്നാല്‍ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ മികച്ച വിജയം പിടിച്ചെടുത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിങിന് അയക്കപ്പെട്ട ശേഷം ന്യൂസിലാന്‍ഡിന് അപ്രാപ്യമായ ടോട്ടലാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്.

ഏഴു വിക്കറ്റിന് 238 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ ഇന്ത്യ അടിച്ചെടുത്തു. അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് (35 ബോളില്‍ 84) ഫിഫ്റ്റിയും റിങ്കു സിങിന്റെ (20 ബോളില്‍ 44*) തകര്‍പ്പന്‍ ഫിനിഷിങും ഇന്ത്യക്കു കരുത്തായി.

റണ്‍ചേസില്‍ ന്യൂസിലാന്‍ഡ് ഏഴു വിക്കറ്റിനു 190 റണ്‍സുമായി പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. ഗ്ലെന്‍ ഫിലിപ്‌സിന്റെ (40 ബോളില്‍ 78) കടന്നാക്രമാണ് അവരെ 200നു തൊട്ടരികെ വരെയെത്തിച്ചത്. 39 റണ്‍സെടുത്ത മാര്‍ക്ക് ചാപ്മാനാണ് മറ്റൊരു പ്രധാന സ്‌കോറര്‍. വേറെയാരെയും 30 റണ്‍സ് തികയ്ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല.

ഇന്നത്തെ കളിയിലെ പ്ലെയിങ് 11

ഇന്ത്യ- അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി.

ന്യൂസിലാന്‍ഡ്- ഡെവണ്‍ കോണ്‍വേ, ടിം സെയ്‌ഫേര്‍ട്ട് (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചെല്‍, മിച്ചെല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), മാറ്റ് ഹെന്‍ട്രി, സക്കാരി ഫോക്‌സ്, ഇഷ് സോധി, ജേക്കബ് ഡഫി.

Story first published: Friday, January 23, 2026, 10:03 [IST]
Other articles published on Jan 23, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+