IND vs NZ: ആരടിക്കും കൂടുതല്‍ റണ്‍സ്? മൂന്നിലൊരാളെ ഉറപ്പിക്കാം!! സഞ്ജുവും ലിസ്റ്റില്‍
ന്യൂസിലാന്‍ഡുമായുള്ള കടുപ്പമേറിയ ടി20 പരവമ്പരയ്ക്കു ടിം ഇന്ത്യ കച്ചമുറുക്കി കഴിഞ്ഞു. അഞ്ചു മല്‍സരങ്ങളുടെ പരമ്പര സ്വന്തമാക്കി ആത്മവിശ്വാസത്തോടെ തന്നെ അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ ഇറങ്ങാനാവും ഇന്ത്യ ആഗ്രഹിക്കു. അതോടൊപ്പം കഴിഞ്ഞ ഏകദിന പരമ്പരയിലേറ്റ 1-2ന്റെ ഞെട്ടിക്കുന്ന തോല്‍വിക്കു കണക്കു ചോദിക്കുകയെന്ന ലക്ഷ്യം കൂടി പരമ്പരയില്‍ ഇന്ത്യക്കുണ്ട്.
പക്ഷെ അതിനായി ബാറ്റിങിലും ബൗളിങിലുമെല്ലം ഏറ്റവും മികച്ച പ്രകടനം തന്നെ സൂര്യകുമാര്‍ യാദവിനും സംഘത്തിനും പുറത്തെടുക്കേണ്ടതായും വരും. അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാവുമന്നു നമുക്കു നോക്കാം.

റണ്‍വേട്ടക്കാരനാവുകയാര്?
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടാന്‍ ഏറ്റവുമധികം സാധ്യതയുള്ള താരം ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയാണ്. ലോക ഒന്നാം നമ്പര്‍ താരമായ അദ്ദേഹം ഏതു ബൗളിങ് ആക്രമണത്തെയും നിര്‍വീര്യമാക്കാന്‍ പ്രഹരശേഷിയുള്ള ബാറ്ററാണ്.
കഴിഞ്ഞ വര്‍ഷം ഗംഭീര ഫോമിലായിരുന്നു അഭിഷേക്. 21 ടി20കളില്‍ നിന്നും 42.95 ശരാശരിയില്‍ 193.46 സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം അടിച്ചെടുത്തത് 859 റണ്‍സാണ്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
ദേശീയ ടീമിനായി മാത്രമല്ല സയ്്ദ മുഷ്താഖ് അലി ട്രോഫിയില്‍ പഞ്ചാബിനു വേണ്ടിയും കഴിഞ്ഞ വര്‍ഷം അഭിഷേക് മിന്നിച്ചു. ആറു കളിയില്‍ 50.66 ശരാശരിയില്‍ 249 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റോടെ സ്‌കോര്‍ ചെയ്തത് 304 റണ്‍സാണ്. ഐപിഎല്ലിലും അഭിഷേക് മോശമാക്കിയില്ല. സണ്‍റേസേഴ്‌സ് ഹൈദരാബാദിനായി 13 ഇന്നിങ്‌സില്‍ സമ്പാദ്യം 439 റണ്‍സായിരുന്നു.
ഇന്ത്യ ചാംപ്യന്‍മാരായ 2025ലെ ഏഷ്യാ പ്പില്‍ ടോപ്‌സ്‌കോററായതും അദ്ദേഹം തന്നെ. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും അഭിഷേകിനെ തേടിയെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നിര്‍ത്തിയ ഇടത്തുനിന്ന് തന്നെ ന്യൂസിലാന്‍ിനെതിരേ തുടങ്ങാനായിരിക്കും അഭിഷേകിന്റെ ശ്രമം.
പരമ്പരയിലെ ടോപ്‌സ്‌കോററായി മാറിയേക്കാവുന്ന രണ്ടാമത്തയാള്‍ ന്യൂസിലാന്‍ഡ് ബാറ്റര്‍ ഡാരില്‍ മിച്ചെലാണ്. ഇന്ത്യക്കെതിരേ എല്ലായ്‌പ്പോഴും മികച്ച പ്രകടനം നടത്തിയിട്ടുള്ള ലോക ക്രിക്കറ്റിലെ ചുരുക്കം താരങ്ങളിലൊരാളാണ് അദ്ദേഹം. സമാപിച്ച ഏകദിന പരമ്പരയില്‍ ഇന്ത്യയെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് മിച്ചെലാണ്.
രണ്ടു സെഞ്ച്വറികളടും ഒരു ഫിഫ്റ്റിയുമടക്കം 352 റണ്‍സാണ് കിവി താരം വാരിക്കൂട്ടിയത്. പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും മിച്ചെലിനെ തേടിയെത്തിയിരുന്നു. സ്പിന്‍ ബൗളിങിനെ വളരെ അനായാസം നേരിടാനുള്ള കഴിവാണ് അദ്ദേഹത്തെ അപകടകാരിയാക്കുന്നത്.
ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിന് മിച്ചെല്‍ ശക്തമായ വെല്ലുവിളിയുയര്‍ത്തുകയും ചെയ്യും. ഇന്ത്യക്കെതിരേ ഇതിനകം ആറു ടി20കളിലാണ് മിച്ചെല്‍ കളിച്ചിട്ടുള്ളത്. 27.60 ശരാശരിയില്‍ 133.98 സ്‌ട്രൈക്ക് റേറ്റില്‍ 138 റണ്‍സ് നേടുകയും ചെയ്തു.

മലയാളി സൂപ്പര്‍ താരും ഇന്ത്യന്‍ ഓപ്പണറുമായ സഞ്ജു സാംസണാണ് ടി20 പരമ്പരയിലെ റണ്‍വേട്ടക്കാരനായി മാറാന്‍ സാധ്യതയുള്ള മൂന്നാമത്തെ താരം. ഒരിടവേളയ്ക്കു ശേഷം ഓപ്പണിങിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കാന്‍ തന്നെയാവും അദ്ദേഹത്തിന്റെ ശ്രമം.
കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി ഓപ്പണര്‍ റോളിലാണ് സഞ്ജു ഇറങ്ങിയത്. ആറു മല്‍സരങ്ങളില്‍ നിന്നും 58.25 ശരാശരിയില്‍ 137 സ്‌ട്രൈക്ക് റേറ്റോടെ 233 റണ്‍സും സ്‌കോര്‍ ചെയ്തു. ഇന്ത്യക്കു വേണ്ടി ഓപ്പണിങില്‍ ഇറങ്ങിയപ്പോഴാണ് സഞ്ജു ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 15 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ഓപ്പണ്‍ ചെയ്തത്. 39.21 ശരാശരിയില്‍ 181.18 എന്ന മികച്ച സ്‌ട്രൈക്ക്‌റേറ്റില്‍ 549 റണ്‍സും അടിച്ചെടുത്തു. മൂന്നു സെഞ്ച്വറിയും ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications