IND vs NZ: ഏകദിന ടീമിലേക്ക് കോള്‍ മറന്നേക്കൂ!! സഞ്ജുവടക്കം 5 പേര്‍, കാരണമിങ്ങനെ
ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ഈയാഴ്ച പ്രഖ്യാപിക്കാനിരിക്കുകയാണ്. കിവികളുമായി മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇന്ത്യ കൊമ്പുകോര്‍ക്കുക. അടുത്ത മാസം 11നാണ് പരമ്പരയ്ക്കു തുടക്കമാവുന്നത്. സൗത്താഫ്രിക്കയുമായി അവസാനം കളിച്ച പരമ്പരയിലെ ടീമില്‍ ചില മാറ്റങ്ങള്‍ ഉറപ്പായും പ്രതീക്ഷിക്കാം.
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ക്യാപ്റ്റാനായി ശുഭ്മന്‍ ഗില്‍ മടങ്ങിയെത്തുമെന്നതാണ്. പരിക്കു കാരണം സൗത്താഫ്രിക്കയ്‌ക്കെതിരേ അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്നിരുന്നു. പകരം കെഎല്‍ രാഹുലാണ് ടീമിനെ നയിച്ചത്.

അദ്ദേഹത്തിനു കീഴില്‍ ടീം പരമ്പരയും സ്വന്തമാക്കിയിരുന്നു. ന്യൂസിലാന്‍ഡുമായി നടക്കാനിരിക്കുന്ന പരമ്പരയില്‍ ഇന്ത്യന്‍ ഇടം ലഭിക്കാനിടയില്ലാത്ത താരങ്ങള്‍ ആരൊക്കെയാവുമെന്നു നമുക്കു നോക്കാം.
ആരെല്ലാം ഒഴിവാക്കപ്പെടും?
ഇന്ത്യന്‍ ഏകദിന ടീമില്‍ നിന്നും ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ള ആദ്യത്തെയാള്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്താണ്. സൗത്താഫ്രിക്കയ്‌ക്കെതിരേ ബാക്കപ്പ് കീപ്പറായി അദ്ദേഹം ടീമിലുണ്ടായിരുന്നു. പക്ഷെ പരമ്പരയിലെ മൂന്നു കളിയിലും ബെഞ്ചിലായിരുന്നു സ്ഥാനം. ഇനി കിവിള്‍ക്കെതിരേ പ്രധാന സ്‌ക്വാഡില്‍ പോലും റിഷഭിനെ കണ്ടേക്കില്ല.
ഏകദിനത്തില്‍ ഫസ്റ്റ് ചോയ്‌സ് കീപ്പറായി കെഎല്‍ രാഹുല്‍ സ്ഥാനം ഭദ്രമാക്കി കഴിഞ്ഞു. റിഷഭിനെ ഒഴിവാക്കി പകരം ഇഷാന്‍ കിഷനെ ന്യൂസിലാന്‍ഡുമായുള്ള പരമ്പരയില്‍ ബാക്കപ്പായി ടീമിലെടുത്തേക്കുമെന്നാണ് സൂചനകള്‍. കാരണം ആഭ്യന്തര ക്രിക്കറ്റില്‍ കരിയര്‍ ബെസ്റ്റ് ഫോമിലാണ് ന്യൂസിലാന്‍ഡിനായി ഇഷാന്‍ കളിക്കുന്നത്.
അടുത്തിടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും അദ്ദേഹത്തു വിളിയെത്തിയിരുന്നു. ഇനി ഏകദിനത്തിലും ഇഷാന്റെ സമയം തെളിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞയാഴ്ച ജാര്‍ഖണ്ഡിനായി വെറും 33 ബോളില്‍ സെഞ്ച്വറിയോടെ മിന്നിക്കനായതും അദ്ദേഹത്തിനു പ്ലസ് പോയിന്റാവുന്നുണ്ട്.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ഏകദിന ടീമില്‍ സ്ഥാനം ലഭിക്കാനിടയില്ലാത്ത രണ്ടാമത്തെയാള്‍. അദ്ദേ്ഹത്തെ ഒഴിവാക്കുകയല്ല മറിച്ച് വിശ്രമം നല്‍കാനാണ് ബിസിസിഐയുടെ പ്ലാന്‍. കാരണം ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പര കഴിഞ്ഞാല്‍ അഞ്ചു ട20കളുടെ പരമ്പരയും പിന്നാലെ ടി20 ലോകകപ്പുമെല്ലാം നടക്കാനിരിക്കുകയാണ്.
ലോകകപ്പില്‍ ടീമിനെ സംബന്ധിച്ച് പകരക്കാരനില്ലാത്തയാളാണ് ഹാര്‍ദിക്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു പരിക്കുകളേല്‍ക്കാതെ നോക്കേണ്ടതും പ്രധാനം തന്നെ. ഇതു കണക്കിലെടുത്താണ് ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കാനൊരുങ്ങുന്നത്.
സൂപ്പര്‍ പേസറായ ജസ്പ്രീത് ബുംറയാണ് ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയില്‍ കാണാനിടയില്ലാത്ത മൂന്നമത്തെ താരം. ഹാര്‍ദിക്കിനെ പോലെ തന്നെ ബുംറയ്ക്കും പകരക്കാരനില്ല. ലോകകപ്പില്‍ ടീമിന്റെ തുറുപ്പുചീട്ടുകളിലൊന്നായ അദ്ദേഹത്തിന്റെ ഫോമും ഫിറ്റ്‌സുമെല്ലാം ഇന്ത്യക്കു ഏറെ പ്രധാനമാണ്.
അപ്രസക്തമായ ഏകദിന പരമ്പരയില്‍ കളിപ്പിച്ച് ബുംറയ്ക്കു പരിക്കേറ്റാല്‍ അതു ഇന്ത്യക്കു തിരിച്ചടിയാവും. അത്തരം റിസ്‌കുകളൊന്നുമെടുക്കാന്‍ ഇന്ത്യ ആഗ്രഹിക്കുകയും ചെയ്യില്ല. ബുംറയുടെ അഭാവത്തില്‍ അര്‍ഷ്ദീപ് സിങായിരിക്കും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക.

യുവ ഓള്‍റൗണ്ടറും ടി20 സ്‌പെഷ്യലിസ്റ്റുമായ തിലക് വര്‍മയാണ് ഏകദിന ടീമില്‍ ഇടം ലഭിക്കാനിടയില്ലാത്ത നാലാമന്‍. സൗത്താഫ്രിക്കയുമായുള്ള അവസാന മല്‍സരത്തില്‍ അദ്ദേഹം ടീമിലുണ്ടായിരുന്നെങ്കിലു ം ഒരു മല്‍സരം പോലും കളിപ്പിച്ചില്ല. പകരം റുുതുാരാജ് ഗെയ്ക്വാദിനാണ് ടീമിലേക്കു നറുക്കുവീണത്.
ഏകദിനത്തില്‍ നേരത്തേ കുറച്ച് അവസരങ്ങള്‍ ലഭിച്ചപ്പോള്‍ അതു മുതലാക്കാനും തിലകിനായിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു അടുത്ത പരമ്പരയില്‍ ഇടവും ലഭിച്ചേക്കില്ല. പകരം ടി20 പരമ്പരയിലാവുംതിലകിനെ കണ്ടേക്കുക.
മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ് ഇന്ത്യന്‍ ഏകദിന ടീമില്‍ കാണാനിടയില്ലാത്ത അഞ്ചാമത്തെ താരം. ടി20യില്‍ വീണ്ടും ഫസ്റ്റ് ചോയ്‌സ് കീപ്പര്‍ റോളിലക്കു അദ്ദേഹത്തിനു പ്രൊമോഷന്‍ ലഭിച്ചു കഴിഞ്ഞു. ടി20 ലോകകപ്പിലും സഞ്ജുവാണ് ടീമിനായി വിക്കറ്റ് കാക്കുക.
പക്ഷെ രണ്ടു വര്‍ഷത്തിലേറെയായി ഏകദിന പ്ലാനുകളുടെ ഭാഗമല്ല അദ്ദേഹം,. ഇതിന്റെ കാരണം ഇപ്പോഴും അവ്യക്താണ്. 2023ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ അവസാനം കളിച്ച മല്‍സരത്തില്‍ സെഞ്ച്വറിയോടെ പ്ലെയര്‍ ഓഫ് ദി മാച്ചായിരുന്നു സഞ്ജു. എന്നാല്‍ അതിനുശേഷം ഒരിക്കല്‍പ്പോലും അദ്ദേഹം ടീമിലേക്കു പരിഗണിക്കപ്പെട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications