For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവിന് സൂര്യയുടെ അതേ പ്രശ്‌നം!! സ്ഥാനം തെറിക്കുമോ? കോച്ചിന്റെ സര്‍പ്രൈസ് മറുപടി

ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യന്‍ ഓപ്പണര്‍ റോളില്‍ ബാറ്റിങില്‍ പതറുന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് (Sanju Samson) പിന്തുണയുമായി ബൗളിങ് കോച്ച് മോര്‍നെ മോര്‍ക്കല്‍. ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും അദ്ദേഹം ബാറ്റിങില്‍ വന്‍ പരാജയമായി മാറിയിരുന്നു. വെറും 16 റണ്‍സാണ് ഇവയില്‍ സമ്പാദ്യം.

10, 6, 0 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോറുകള്‍. എല്ലാ മല്‍സരങ്ങളിലും പവര്‍പ്ലേയില്‍ തന്നെ അദ്ദഹത്തിനു വിക്കറ്റും നഷ്ടപ്പെട്ടു. അതിനിടെ ടീമിലെ മറ്റൊരു വിക്കറ്റ്കീപ്പറും മുന്‍നിര ബാറ്ററുമായ ഇഷാന്‍ കിഷന്‍ തകര്‍പ്പന്‍ ബാറ്റിങാണ് പരമ്പരയില്‍ കാഴ്ചവയ്ക്കുന്നത്. ഇതോടെ ടി20 ലോകകപ്പില്‍ സഞ്ജുവിന്റെ പ്ലെയിങ് ഇലവനിലെ സ്ഥാനവും സംശയത്തിലായിരിക്കുകയാണ്.

SANJU SAMSON

പക്ഷെ സഞ്ജുവിന്റെ ഇപ്പോഴത്തെ ഫോമിനെ കുറിച്ച് ടീം മാനേജ്‌മെന്റിന് യാതൊരു ആശങ്കയുമില്ലെന്നാണ് മോര്‍ക്കല്‍ തുറന്നു പറഞ്ഞിരിക്കുന്നത്. വിശാഖപട്ടണത്ത് നടക്കാനിരിക്കുന്ന നാലാം ടി20 മല്‍സരത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ മൂന്നു കളിയിലും ജയിച്ച ഇന്ത്യ ശേഷിച്ച രണ്ടു മല്‍സരങ്ങള്‍ കൂടി സ്വന്തമാക്കി പരമ്പര തൂത്തുവാരാനൊരുങ്ങുകയാണ്.

സഞ്ജുവിനെപ്പറ്റി ആശങ്കയില്ല

ടി20യില്‍ ഫേവറിറ്റ് ബാറ്റിങ് പൊസിഷനായ ഓപ്പണിങ് റോള്‍ തിരികെ നല്‍കിയപ്പോള്‍ സഞ്ജു സാംസണ്‍ കത്തിക്കയറുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ന്യൂസിലാന്‍ഡുമായുള്ള പരമ്പരയില്‍ ബാറ്റിങിലെ ഫോംം പൂര്‍ണമായും നഷ്ടമായതു പോലെയാണ് അദ്ദേഹം കണപ്പെടുന്നത്. പക്ഷെ ഇതൊന്നും ഇന്ത്യന്‍ ടീമിനെ അലട്ടുന്നില്ലെന്നാണ് നാലാം ടി20ക്കു മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ മോര്‍നെ മോര്‍ക്കല്‍ വ്യക്തമാക്കിയത്.

പഴയ ആത്മവിശ്വാസവും ഫോമുമെല്ലാം വീണ്ടെടുക്കാന്‍ സഞ്ജു സാംസണിന് മികച്ച ഒരിന്നിങ്‌സ് മാത്രമേ ആവശ്യമുള്ളൂ. ഞങ്ങളെ സംബന്ധിച്ചടത്തോളം ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പും ശരിയാ സമയത്ത് ഏറ്റവും മികച്ച ഫോമിലേക്ക് എത്തുകയെന്നതുമാണ് പ്രധാനം. സഞ്ജു വളരെ നന്നായി പരിശീലനം നടത്തുണ്ട്. ബോളിനെ മികച്ച രീതിയില്‍ പ്രഹരിക്കാനും കഴിയുന്നുണ്ടെന്ന് മോര്‍ക്കല്‍ പറഞ്ഞു.

സൂര്യയുടെ അതേ പ്രശ്‌നം

നേരത്തേ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയും അലട്ടിയതും ഇതേ പ്രശ്‌നം തന്നെയാണ്. നെറ്റ്‌സിലെല്ലാം വളരെ മികച്ച ഫോമില്‍ ബാറ്റ് വീശിയിട്ടും ഇന്ത്യക്കായി കഴിക്കാനിറങ്ങുമ്പോള്‍ ഫ്‌ളോപ്പാവുന്നത് സ്ഥിരം കാഴ്ചയായിരുന്നു.

കഴിഞ്ഞ വര്‍ഷം ദേശീയ ടീമിനു വേണ്ടി ഒരു ഫിഫ്റ്റി പോലും കുറിക്കാന്‍ സ്‌കൈയ്ക്കു സാധിച്ചതുമില്ല. 2024ല്‍ ബംഗ്ലാദേശുമായി നാട്ടില്‍ നടന്ന പരമ്പരയിലായിരുന്നു അദ്ദേഹത്തിന്റെ അവസാന ഫിഫ്റ്റി. ബാറ്റിങില്‍ തുടരെ നിരാശപ്പെടുത്തിയതോടെ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം സൂര്യക്കു നേരിടേണ്ടിയും വന്നു.

പക്ഷെ ഇതൊന്നും അദ്ദേഹത്തെ തളര്‍ത്തിയില്ല. താന്‍ ഫോമിലാണെന്നും പക്ഷെ റണ്‍സ് വരുന്നില്ലെന്നുമായിരുന്നു സൂര്യ ആവര്‍ത്തിച്ച് പറഞ്ഞത്. ഒടുവില്‍ ഇപ്പോഴിതാ ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയിലൂടെ പഴയ സൂര്യ തിരിച്ചെത്തിയിരിക്കുകയാണ്.

SURYAKUMAR YADAV

രണ്ടാം ടി20യില്‍ പുറത്താവാതെ 82 റണ്‍സുമായാണ് അദ്ദേഹം കസറിയത്. വെറും 37 ബോളുകളിലാണിത്. ഒമ്പതു ഫോറുകളും നാലു സിക്‌സറും ഇതിലുള്‍പ്പെടും. ഈയൊരു ഇന്നിങ്‌സോടെ സൂര്യ തന്റെ ആത്മവിശ്വാസം വീണ്ടെടുക്കുകയും പഴയ ട്രാക്കിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരിക്കുകയാണ്.

ഈ ഫിഫ്റ്റിക്കു ശേഷം മൂന്നാം ടി20യിലും അദ്ദേഹം ഫോം ആവര്‍ത്തിച്ചു. പുറത്താവാതെ നേടിയത് 57 റണ്‍സാണ്. വെറും 26 ബോളിലാണിത്. സൂര്യയെപ്പോലെ പഴയ സഞ്ജുവായി മാറാന്‍ ഇപ്പോഴത്തെ സഞ്ജുവിന് മികച്ച ഒരിന്നിങ്‌സ് മാത്രമേ ആവശ്യമുള്ളൂ.

പക്ഷെ മലയാളി താരത്തിന്റെ പക്കല്‍ അധിതം സമയമില്ലെന്നത് മാത്രമാണ് ഏക വെല്ലുവിളി. ന്യൂസിലാന്‍ഡുമായുള്ള ശേഷിച്ച രണ്ടു ടി20കള്‍ മാത്രമേ അദ്ദേഹത്തിനു മുന്നിലുള്ളൂ. ഇതിലും നിരാശപ്പെടുത്തിയാല്‍ ലോകകപ്പ് ഇലവനിന്‍ സ്ഥാനം നിലനിര്‍ത്തുക കടുപ്പമായിരിക്കും.

Story first published: Wednesday, January 28, 2026, 7:13 [IST]
Other articles published on Jan 28, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+