For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: കിവികളുടെ കാര്യം പോക്കാ, സഞ്ജു 'പഞ്ഞിക്കിടും'!! നെറ്റ്‌സില്‍ സിക്‌സര്‍ മഴ; വീഡിയോ

നാഗ്പൂര്‍: ന്യൂസിലാന്‍ഡുമായുളള ടി20 പരമ്പരയ്ക്കായി ഇന്ത്യക്കായി അടിച്ചുകസറാന്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ കച്ചമുറുക്കി കഴിഞ്ഞു. ഒരു വര്‍ഷത്തോളം നീണ്ട ഇടവേളയ്‌ക്കൊടുവിലാണ് അദ്ദേഹം ഒരു ടി20 പരമ്പയില്‍ മുഴുനീളെ ഓപ്പണര്‍ റോളില്‍ കളിക്കാനൊരുങ്ങുന്നത്.

അവസാനമായി സഞ്ജുവിനെ ഇങ്ങനെ കണ്ടത് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇംഗ്ലണ്ടുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയിലായിരുന്നു. വീണ്ടുമൊരിക്കല്‍ കൂടി ലഭിച്ച ഓപ്പണര്‍ അവസരം ശരിക്കും മുതലാക്കാന്‍ അദ്ദേഹം സജ്ജനായി കഴിഞ്ഞു.

SANJU SAMSON

ആദ്യ ടി20ക്കു മുന്നോടിയായുള്ള ടീമിന്റെ പരിശീലന സെഷനില്‍ ഗംഭീര ഫോമിലാണ് സഞ്ജു കാണപ്പെട്ടത്. ഇതിന്റെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

തകര്‍ത്തടിച്ച് സഞ്ജു

നാഗ്പൂരിലെ ആദ്യ ടി20യില്‍ ന്യൂസിലാന്‍ഡ് ബൗളര്‍മാരെ താന്‍ അടിച്ചു പഞ്ഞിക്കിടുമെന്ന സൂചനയാണ് ഇന്ത്യന്‍ ടീമിന്റെ നെറ്റ് സെഷില്‍ സഞ്ജു സാംസണ്‍ നല്‍കിയത്. ബൗളര്‍ വ്യത്യാസമില്ലാതെ എല്ലാവരും അദ്ദേഹത്തിന്റെ തല്ലുവാങ്ങുകയും ചെയ്തു. ആദ്യം മിഡിയം പേസര്‍ ശിവം ദുബെയെ സഞ്ജു നേരിടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

വളരെ അനായാസം നിന്ന നില്‍പ്പില്‍ തന്നെ അദ്ദേഹം അതു നിലം തൊടീക്കാതെ ഗ്രൗണ്ടിനു പുറത്ത് സിക്‌സറിലെത്തിക്കുകയായിരുന്നു. അതിനു ശേഷം ഒരു ഇടകൈയന്‍ സ്പിന്നറെയാണ് സഞ്ജു നേരിട്ടത്. പക്ഷെ ഇതു ആരാണെന്നു ദൃശ്യങ്ങളില്‍ നിന്നും വ്യക്തമല്ല. അക്ഷര്‍ പട്ടേലായിരിക്കാം ഇതെന്നു സൂചനയുണ്ട്. ഈ ബോളും സഞ്ജു വെറുതെ വിട്ടില്ല. ബൗളറുടെ തലയ്്ക്കു മുകളിൂടെയാണ് പപന്ത് സിക്‌സറിലേക്കു പറന്നത്.

നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്ന സഞ്ജു സാംസണ്‍, വീഡിയോ കാണാം

അതിനു ശേഷം വീണ്ടും മയമില്ലാതെ സഞ്ജു സിക്‌സറുകള്‍ അടിച്ചുകൊണ്ടേിരുന്നു. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തക്കും അദ്ദേഹത്തിന്റെ സിക്‌സറുകള്‍ കാണാം. ഈ വീഡിയോയില്‍ മാത്രം സഞ്ജു വാരിക്കൂട്ടിയത് ഏഴു സിക്‌സറുകളാണ്. ഇനി യഥാര്‍ഥ മല്‍സരത്തില്‍ കിവികള്‍ക്കെതിരേയും ബാറ്റിങില്‍ അഴിഞ്ഞാടാമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് അദ്ദേഹം.

കാരണം ഓപ്പണിങാണ് തനിക്കു ഏറ്റവും ബെസ്റ്റെന്നു 2024ന്റെ അവസാനത്തോടെ സഞ്ജുവിനു ബോധ്യമായതാണ്. ടെസ്റ്റ് മല്‍സരങ്ങളുടെ തിരക്കുകള്‍ കാരണമാണ് യശസ്വി ജയ്‌സ്വാളിനും ശുഭ്മന്‍ ഗില്ലിനും വിശ്രമം നല്‍കി മലയാളി താരത്തെയും അഭിഷേക് ശര്‍മയെയും പുതിയ ഓപ്പണിങ് ജോടികളായി ഗൗതം ഗംഭീര്‍ കൊണ്ടു വന്നത്.

ഈ നീക്കം ഇന്ത്യന്‍ ടി20യിലുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാസ്റ്റര്‍ സ്‌ട്രോക്കായി മാറുകയും ചെയ്തു. ഇത്രയും അഗ്രസീവായ ഓപ്പണിങ് ജോടികള്‍ ടി20യില്‍ ഇന്ത്യക്കു മുമ്പ് ഉണ്ടായിട്ടില്ലെന്നു തന്നെ പറയേണ്ടി വരും.

SANJU SAMSON

തുടര്‍ച്ചയായി രണ്ടു പരമ്പരയ്ക്കിടെ ഓപ്പണറായി സഞ്ജു വാരിക്കൂട്ടിയത് മൂന്നു സെഞ്ച്വറികളാണ്. എല്ലാം ഒരേ വര്‍ഷം തന്നെ. ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവരുമായുള്ള ഹോം, എവേ പരമ്പരകളിലായിരുന്നു ഇത്. പക്ഷെ ഇംഗ്ലണ്ടുമായി അവസാനം കളിച്ച പരമ്പരയില്‍ സഞ്ജു ഫ്‌ളോപ്പായി മാറി. ഒരു ഫിഫ്റ്റി പോലും അഞ്ചു മല്‍സരങ്ങളില്‍ അദ്ദേഹത്തിനു കുറിക്കാനായില്ല.

അതിനു ശേഷം കളിച്ച ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റില്‍ മലയാളി താരത്തിന്റെ ഓപ്പണിങ് സ്ഥാനവും തെറിച്ചു, ഗില്ലിന്റെ മടങ്ങിവരവോടെയാണിത്. പക്ഷെ തുടര്‍ച്ചയായി 15 ടി20കളില്‍ കളിച്ചിട്ടും ഒരു ഫിഫ്റ്റി പോലുമില്ലാതെ അദ്ദേഹം വലഞ്ഞു.

ഇതോടെയാണ് സൗത്താഫ്രിക്കയുമായുള്ള അവസാന പരമ്പരയിലെ അവസാന കളിയില്‍ സഞ്ജുവിനെ ഓപ്പണിങിലേക്കു തിരികെ വിളിച്ചത്. അഗ്രസീവായ 35 പ്ലസ് റണ്‍സുമായി ഈ റോളില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നു അദ്ദേഹം ഗില്ലിനു കാണിച്ചും കൊടുത്തു. പിന്നാലെയാണ് ഗില്ലിനെ ഒഴിവാക്കി സഞ്ജുവിനെ ഓപ്പണറാക്കിയുള്ള ടീമിനെ ന്യൂസിലാന്‍ഡുമായുള്ള പരമ്പരയ്ക്കും ടി20 ലോകപ്പിനുമായി തിരഞ്ഞെടുത്തത്.

Story first published: Wednesday, January 21, 2026, 7:16 [IST]
Other articles published on Jan 21, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+