
ഇന്ത്യക്ക് കണക്കുകളേറെ വീട്ടാനുള്ള ടീമാണ് ന്യൂസീലന്‍ഡ്. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ തോല്‍പ്പിച്ചതിനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോല്‍പ്പിച്ചതിനും 2021ലെ ടി20 ലോകകപ്പില്‍ തോല്‍പ്പിച്ചതിനുമെല്ലാം ഇന്ത്യക്ക് കണക്കുതീര്‍ക്കാന്‍ പരമ്പര തൂത്തുവാരേണ്ടതായുണ്ട്. അടിമുടി മാറ്റങ്ങളുമായി ഇറങ്ങുന്ന ഇന്ത്യക്ക് അതിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ന്യൂസീലന്‍ഡിനെതിരായ ടി20യില്‍ നിരവധി റെക്കോഡുകളും നാഴികക്കല്ലുകളും കാത്തിരിക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഇതുവരെ 18 മത്സരങ്ങളിലാണ് നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ ഒമ്പത് തവണയും ജയം ന്യൂസീലന്‍ഡിനായിരുന്നു. എട്ട് തവണ ഇന്ത്യ ജയിച്ചു. ഒരു മത്സരം ഫലം കാണാതെയാണ് അവസാനിച്ചത്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന ടീമുകളിലൊന്നാണ് ന്യൂസീലന്‍ഡ്. ഇന്ത്യയുടെ പുതിയ ടി20 നായകന്‍ രോഹിത് ശര്‍മയെ കാത്ത് നിരവധി റെക്കോഡുകളാണുള്ളത്. മൂന്ന് സിക്‌സുകള്‍ കൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 450 സിക്‌സുകളെന്ന നേട്ടത്തിലേക്കെത്താന്‍ രോഹിത് ശര്‍മക്കാവും. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ താരമെന്ന റെക്കോഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്.
Also Read: T20 World Cup 2021: ടീമുകളുടെ റേറ്റിങ് അറിയാം, ഇന്ത്യ വളരെ പിന്നില്‍, ഓസീസ് തലപ്പത്ത്

10 സിക്‌സുകള്‍ നേടിയാല്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന് ശേഷം ടി20യില്‍ 150 സിക്‌സുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്താന്‍ രോഹിത്തിനാവും. യുവതാരം ഇഷാന്‍ കിഷനാവും വിക്കറ്റ് കീപ്പറായി ഉണ്ടാവുക. ഒരു ക്യാച്ച് കൂടി നേടിയാല്‍ ടി20യില്‍ 50 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കാന്‍ ഇഷാന് സാധിക്കും. ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ പരമ്പരയില്‍ 249 റണ്‍സ് നേടിയാല്‍ വിരാട് കോലിക്കും രോഹിത് ശര്‍മക്കും ശേഷം ടി20യില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്താനാവും. റിഷഭ് പന്ത് 19 സിക്‌സുകള്‍ നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സിക്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനാവും.
Also Read: T20 World Cup 2021: ആരാധകര്‍ക്ക് മറക്കാനാവാത്ത മൂന്ന് ബാറ്റിങ് പ്രകടനങ്ങളിതാ

കെകെആറിനായി ഏഴ് മത്സരം കളിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയ താരമാണ് വെങ്കടേഷ് അയ്യര്‍. അഞ്ച് സിക്‌സുകള്‍ നേടിയാല്‍ വെങ്കടേഷ് അയ്യറിന് ടി20യില്‍ 50 സിക്‌സുകള്‍ പൂര്‍ത്തിയാക്കാനാവും. ടി20 ടീമിലേക്ക് തിരിച്ചെത്തിയ യുസ്‌വേന്ദ്ര ചഹാല്‍ നാല് വിക്കറ്റുകള്‍ കൂടി നേടിയാല്‍ ജസ്പ്രീത് ബുംറയുടെ 66 വിക്കറ്റുകളെ മറികടന്ന് ടി20യിലെ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ വീണ്ടും തലപ്പത്തെത്താനാവും. എട്ട് വിക്കറ്റുകള്‍ കൂടി നേടിയാല്‍ ചഹാലിന് 250 ടി20 വിക്കറ്റും പൂര്‍ത്തിയാക്കാനാവും. എട്ട് വിക്കറ്റുകള്‍ കൂടി നേടിയാല്‍ അക്ഷര്‍ പട്ടേലിന് 150 ടി20 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനാവും.
Also Read: IND vs NZ: ഇന്ത്യയോ, ന്യൂസിലാന്‍ഡോ, ടി20 പരമ്പര ആരു നേടും?- ഹര്‍ഭജന്റെ പ്രവചനം

ന്യൂസീലന്‍ഡിന്റെ ടിം സീഫര്‍ട്ട് 22 റണ്‍സുകൂടി നേടിയാല്‍ 2500 ടി20 റണ്‍സ് പൂര്‍ത്തിയാക്കാനാവും. ഒരു സിക്‌സ് കൂടി നേടിയാല്‍ മിച്ചല്‍ സാന്റ്‌നര്‍ക്ക് 50 ടി20 സിക്‌സുകള്‍ പൂര്‍ത്തിയാക്കാനാവും. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 81 റണ്‍സ് നേടിയാല്‍ വിരാട് കോലിയുടെ 3227 റണ്‍സിനെ മറികടന്ന് അന്താരാഷ്ട്ര ടി20യിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്താനാവും. 126 റണ്‍സ് നേടിയാല്‍ 1724 റണ്‍സുമായി ആരോണ്‍ ഫിഞ്ചിനെ മറികടന്ന് ടി20 ക്യാപ്റ്റന്മാരില്‍ കൂടുതല്‍ റണ്‍സുള്ള നായകനാവാന്‍ കെയ്ന്‍ വില്യംസണാവും. 11 വിക്കറ്റുകള്‍ നേടിയാല്‍ ടിം സൗത്തിക്ക് 117 വിക്കറ്റുള്ള ഷക്കീബ് അല്‍ ഹസനെ മറികടന്ന് ടി20യിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തെത്താനാവും.


Click it and Unblock the Notifications