Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: അശ്വിന്‍ വേറെ ലെവല്‍! വീണ്ടും അതേ നേട്ടം- ജഡേജയ്ക്കു ഒരിക്കല്‍ മാത്രം

1

ടെസ്റ്റ് ക്രിക്കറ്റില്‍ നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളര്‍ താന്‍ തന്നെയാണെന്നു അടിവരയിട്ടിരിക്കുകയാണ് സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ഈ കലണ്ടര്‍ വര്‍ഷം 50 വിക്കറ്റുകളെന്ന നാഴികക്കല്ല് അദ്ദേഹം പിന്നിട്ടു. ന്യൂസിലാന്‍ഡിനെതിരേ മുംബൈയില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയതോടെയാണ് അശ്വിന്‍ ഈ നേട്ടം കൈവരിച്ചത്. 51 വിക്കറ്റുകള്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്.

ഈ കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം വിക്കറ്റെടുത്തതും അശ്വിന്‍ തന്നെയാണ്. ആദ്യ ഇന്നിങ്‌സില്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തിയതോടെയായിരുന്നു പാകിസ്താന്റെ യുവ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ ഷാ അഫ്രീഡിയെ പിന്തള്ളി അദ്ദേഹം ഒന്നാമനായത്. 44 വിക്കറ്റുകളാണ് ഷഹീന്‍ വീഴ്ത്തിയത്. എട്ടു ടെസ്റ്റുകളില്‍ നിന്നാണ് അശ്വിന്‍ 2.36 ഇക്കോണമി റേറ്റില്‍ 51 വിക്കറ്റുകല്‍ കൊയ്തത്. മൂന്ന് അഞ്ച് വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടുന്നു. 61 റണ്‍സിനു ആറു വിക്കറ്റുകളെടുത്തതാണ് ഒരിന്നിങ്‌സില്‍ അശ്വിന്റെ ഏറ്റവും മികച്ച പ്രകടനം.

2010നു ശേഷമുള്ള കണക്കുകള്‍ നോക്കിയാല്‍ അഞ്ചു കലണ്ടര്‍ വര്‍ഷം മാത്രമേ ഇന്ത്യയുടെ ഒരു താരം വര്‍ഷത്തില്‍ 50 ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടം കൊയ്തിട്ടുള്ളൂ. ഇതില്‍ നാലും അശ്വിന്റെ പേരിലാണെന്നതാണ് ശ്രദ്ധേയം. ഒരു തവണ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും വിക്കറ്റുകളില്‍ ഫിഫ്റ്റിയടിച്ചിട്ടുണ്ട്. 2015, 16, 17, 21 വര്‍ഷങ്ങളിലാണ് അശ്വിന്‍ 50 ഇരകളെ കണ്ടെത്തിയത്. 2017ലായിരുന്നു ജഡേജ 50 പേരെ പുറത്താക്കിയത്.

ഇന്ത്യക്കു വിജയപ്രതീക്ഷ

മുംബൈയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയപ്രതീക്ഷയിലാണ് ഇന്ത്യ. 540 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് കിവികള്‍ക്കു ഇന്ത്യ നല്‍കിയിരിക്കുന്നത്. മൂന്നാംദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കിവീസ് 33 ഓവറില്‍ മൂന്നു വിക്കറ്റിന് 121 റണ്‍സെടുത്തിടുണ്ട്. ഡാരില്‍ മിച്ചെലും (54) ഹെന്‍ റി നിക്കോള്‍സുമാണ് (25) ക്രീസില്‍.

അപരാജിതമായ നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 66 റണ്‍സ് ടീം സ്‌കോറിലേക്കു ചേര്‍ത്തു കഴിഞ്ഞു. 102 ബോളുകളില്‍ നിന്നാണിത്. ഏഴു വിക്കറ്റുകള്‍ ശേഷിക്കെ ന്യൂസിലാന്‍ഡിന് ജയിക്കാന്‍ ഇനി 419 റണ്‍സ് കൂടി വേണം. നായകന്‍ ടോം ലാതം (6), വില്‍ യങ് (20), റോസ് ടെയ്‌ലര്‍ (6) എന്നിവരാണ് പുറത്തായത്. മൂന്നു വിക്കറ്റുകളും ആര്‍ അശ്വിന്‍ സ്വന്തമാക്കി.

Story first published: Sunday, December 5, 2021, 16:42 [IST]
Other articles published on Dec 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+