For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഇതു അശ്വിന്റെ വര്‍ഷം, പുതിയ ഒന്നാംനമ്പര്‍!- ഷഹീന്‍ അഫ്രീഡിയെ പിന്തള്ളി

ആദ്യ ഇന്നിങ്‌സില്‍ നാലു വിക്കറ്റുകളെടുത്തതോടെയാണിത്

1

മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്റെ വിക്കറ്റ് കൊയ്ത്ത് തുടരുകയാണ്. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ നാലു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. ഇതോടെ ഈ വര്‍ഷം ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായി അശ്വിന്‍ മാറിയിരിക്കുകയാണ്. പാകിസ്താന്റെ യുവ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ ഷാ അഫ്രീഡിയെയാണ് അദ്ദേഹം പിന്തള്ളിയത്.

എട്ടു ടെസ്റ്റുകളിലെ 15 ഇന്നിങ്‌സുകളില്‍ നിന്നായി 48 വിക്കറ്റുകളോടെയാണ് അശ്വിന്‍ ഒന്നാമതെത്തിയത്. 44 വിക്കറ്റുകളെടുത്ത ഷഹീനെ അദ്ദേഹം മറികടക്കുകയായിരുന്നു. 342.4 ഓവറില്‍ 69 മെയ്ഡനുകളക്കം 810 റണ്‍സ് വിട്ടുകൊടുത്താണ് അശ്വിന്‍ 48 പേരെ പുറത്താക്കിയത്. 61 റണ്‍സിന് ആറു വിക്കറ്റുകളെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം. ഷഹീനാവട്ടെ ഒമ്പതു ടെസ്റ്റുകളില്‍ 273.5 ഓവറിലാണ് 70 മെയ്ഡനുകളടക്കം 768 റണ്‍സിനു 44 വിക്കറ്റുകള്‍ കൊയ്തത്. 51 റണ്‍സിനു ആറു വിക്കറ്റുകളെടുത്തതാണ് ഒരിന്നിങ്‌സിലെ ഏറ്റവും മികച്ച പ്രകടനം.

പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഹസന്‍ അലി (എട്ടു ടെസ്റ്റ്, 39 വിക്കറ്റ്), ഇന്ത്യന്‍ താരം അക്ഷര്‍ പട്ടേല്‍ (അഞ്ചു ടെസ്റ്റ്, 35 വിക്കറ്റ്), ജെയിംസ് ആന്‍ഡേഴ്‌സന്‍ (10 ടെസ്റ്റ്, 32 വിക്കറ്റ്) എന്നിവരാണ് ഈ വര്‍ഷം കൂടുതല്‍ വിക്കറ്റെടുത്തവരില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍.

മുംബൈ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ എട്ടോവറില്‍ രണ്ടു മെയ്ഡനുള്‍പ്പെടെ എട്ടു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അശ്വിന്‍ നാലു പേരെ പുറത്താക്കിയത്. ഹെന്റി നിക്കോള്‍സ്, ടോം ബ്ലെന്‍ഡല്‍, ടിം സൗത്തി, വില്ലി സോമര്‍വില്ലെ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ഇരകള്‍. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ചു നിന്നതും അശ്വിനാണ്. നേരത്തേ കാണ്‍പൂരില്‍ സമനിലയില്‍ കലാശിച്ച ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി ആറു വിക്കറ്റുകള്‍ അദ്ദേഹം കൊയ്തിരുന്നു.

ഇന്ത്യന്‍ ആധിപത്യം

മുംബൈ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനു മേല്‍ ഇന്ത്യ സമ്പൂര്‍ണ ആധിപത്യം സ്വന്തമാക്കിയിരിക്കുകയാണ്. 332 റണ്‍സിന്റെ വമ്പന്‍ ലീഡ് മല്‍സരത്തില്‍ ഇന്ത്യ നേടിക്കഴിഞ്ഞു. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 325 റണ്‍സിനു മറുപടിയില്‍ ന്യൂസിലാന്‍ഡ് തകര്‍ന്നടിഞ്ഞു. വെറും 62 റണ്‍സിനു സന്ദര്‍ശകര്‍ പവലിയനില്‍ മടങ്ങിയെതത്തി.

ന്യൂസിലാന്‍ഡ് നിരയില്‍ രണ്ടു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 17 റണ്‍സെടുത്ത കൈല്‍ ജാമിസണാണ് ടോപ്‌സ്‌കോറര്‍. നായകന്‍ ടോം ലാതം 10 റണ്‍സിനും പുറത്തായി. അശ്വിന്‍ നാലു വിക്കറ്റുകളെടുത്തപ്പോള്‍ മുന്‍നിരയെ തകര്‍ത്തത് മൂന്നു പേരെ പുറത്താക്കിയ മുഹമ്മദ് സിറാജാണ്. അക്ഷര്‍ പട്ടേല്‍ രണ്ടു വിക്കറ്റുകളെടുത്തു. 263 റണ്‍സിന്റെ മികച്ച ലീഡുമായി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഇന്ത്യ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സെടുത്തിട്ടുണ്ട്.

Story first published: Saturday, December 4, 2021, 17:40 [IST]
Other articles published on Dec 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+