Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: സ്വന്തം റോള്‍ എന്തെന്നു പോലുമറിയില്ല!- ഇന്ത്യന്‍ യുവതാരത്തിനെതിരേ ആഞ്ഞടിച്ച് വെറ്റോറി

1

ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയെങ്കിലും ചില പോരായ്മകള്‍ തുറന്നു കാണിക്കപ്പെട്ടിരുന്നു. മധ്യനിരയുടെ മോശം പ്രകടനമായിരുന്നു ഇതില്‍ എടുത്തു പറയേണ്ടത്. അതിനിടെ ഇന്ത്യന്‍ യുവതാരവും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ കിവീസ് ഇതിഹാസവും നായകനുമായിരുന്ന ഡാനിയേല്‍ വെറ്റോറി. റിഷഭിന്റെ മോശം ഫോം തീര്‍ച്ചയായും ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നു മല്‍സരങ്ങളിലും റിഷഭിനു ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചിരുന്നില്ല. 17*, 12*, 4 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍. ക്രീസിലെത്തിയാല്‍ ബാറ്റിങില്‍ എന്തു സമീപനം സ്വീകരിക്കണമെന്ന കാര്യത്തില്‍പ്പോലും റിഷഭിന് അവ്യക്തതയുണ്ടായിരുന്നതായും ബാറ്റിങില്‍ ഒരു ഒഴുക്കും ഇല്ലായിരുന്നുവെന്നും വെറ്റോറി വിമര്‍ശിച്ചു.

20 ക്രിക്കറ്റിനു വേണ്ട താളം റിഷഭിനില്ല. സ്വന്തം റോള്‍ എന്താണെന്നു പോലും അവനു മനസ്സിലായിട്ടില്ല, പ്രത്യേകിച്ചും ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍. ചില സമയങ്ങളില്‍ റിഷഭ് അമിത ശ്രദ്ധയോടെയാണ് ബാറ്റ് വീശുന്നത്, ചിലപ്പോഴാവട്ടെ തികഞ്ഞ ആശ്രദ്ധയോടെയും കളിക്കുന്നു. അവന്റെ കളിയില്‍ ഒഴുക്കുള്ളതായി എനിക്കു തോന്നിയിട്ടില്ല. മഹാന്‍മാരായ ടി20 ബാറ്റര്‍മാരുടെ പ്രകടനം കാണുമ്പോള്‍ അവരില്‍ ഒഴുക്കോടെയാണ് കളിക്കുന്നതെന്നു മനസ്സിലാവും, നല്ല താളവും അവരിലുണ്ടാവും. പക്ഷെ റിഷഭില്‍ ഇവ രണ്ടും കാണാനായിട്ടില്ലെന്നും വെറ്റോറി നിരീക്ഷിച്ചു.

2

വിക്കറ്റ് കീപ്പറുടെ റോളിലേക്കു ഇന്ത്യ ഇഷാന്‍ കിഷനെ പരിഗണിക്കുന്നതിനു മുമ്പ് തന്റെ പോരായ്മകള്‍ മനസ്സിലാക്കി റിഷഭ് തിരിച്ചുവന്നേ തീരുയെന്നു അദ്ദേഹം മുന്നറിയിപ്പും നല്‍കി. റിഷഭില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്നു ഇനിയെങ്കിലും ടീം മാനേജ്‌മെന്റ് മനസ്സിലാക്കിക്കൊടുക്കണം. ഇതേ രീതിയില്‍ തന്നെ മുന്നോട്ടു പോവുകയാണെങ്കില്‍ അതു എന്നെ ആശ്ചര്യപ്പെടുത്തുകയും ചെയ്യും. പക്ഷെ ശരിയായ താളം കണ്ടു പിടിക്കേണ്ട ബാധ്യത റിഷഭിന്റേതാണ്. ഇതാണ് യാഥാര്‍ഥ്യം. അവനു അതിനു കഴിയുന്നില്ലെങ്കില്‍ ഇന്ത്യ മറ്റാരെയെങ്കിലും ഈ സ്ഥാനത്തേക്കു കൊണ്ടു വന്നേക്കും. വിക്കറ്റ് കാക്കാന്‍ കഴിയുന്ന ഇഷാന്‍ കിഷനും കെഎല്‍ രാഹുലും ഇപ്പോള്‍ ഇന്ത്യക്കുണ്ട്. താളം വീണ്ടെടുക്കാന്‍ റിഷഭിന് ഇന്ത്യ ഇനിയും അവസരം നല്‍കും, പക്ഷെ വളരെ പെട്ടെന്നു അവനെ ഈ സ്ഥാനത്തു മാറ്റാന്‍ കഴിയുമെന്ന് അവര്‍ക്കു അറിയുകയും ചെയ്യാമെന്നും വെറ്റോറി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മൂന്നാം ടി20യില്‍ 73 റണ്‍സിന്റെ ആധികാരിക വിജയത്തോടെയായിരുന്നു ഇന്ത്യ പരമ്പര 3-0നു തൂത്തുവാരിയത്. ടോസിനു ശേഷം നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഴു വിക്കറ്റിന് 184 റണ്‍സ് അടിച്ചെടുക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. 31 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 56 റണ്‍സെടുത്ത രോഹിത് തന്നെയായിരുന്നു ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. മറുപടിയില്‍ ന്യൂസിലാന്‍ഡ് 17.2 ഓവറില്‍ വെറും 111 റണ്‍സിന് പുറത്തായി. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ (51) ഫിഫ്റ്റിയാണ് കിവികളുടെ പരാജയഭാരം കുറച്ചത്. 36 ബോളില്‍ നാലു വീതം ബൗണ്ടറിയും സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

Story first published: Monday, November 22, 2021, 15:20 [IST]
Other articles published on Nov 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+