For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഇന്ത്യയുടെ എക്കാലത്തെയും വലിയ ജയം, കുംബ്ലെയുടെ റെക്കോര്‍ഡ് തകര്‍ത്ത് അശ്വിന്‍!- ഇവ അറിയണം

372 റണ്‍സിനാണ് ഇന്ത്യയുടെ വിജയം

ന്യൂസിലാന്‍ഡിനെതിരേ മുംബൈയില്‍ നടന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ വന്‍ മാര്‍ജിനില്‍ വിജയിച്ചതോടെ പല നാഴികക്കല്ലുകളും പിന്നിട്ടിരിക്കുകയാണ് ടീം ഇന്ത്യ. 540 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ കിവികള്‍ നാലാം ദിനം രാവിലെ തന്നെ രണ്ടാമിന്നിങ്‌സില്‍ 167 റണ്‍സിനു പുറത്തായി. ഈ വിജയത്തോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയും ഇന്ത്യ കൈക്കലാക്കി. ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു.

ജൂണില്‍ നടന്ന ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കിവികളോടേറ്റ എട്ടു വിക്കറ്റിന്റെ വന്‍ പരാജയത്തിനു ഇന്ത്യ കണക്കുതീര്‍ത്തിരിക്കുകയാണ്. മുംബൈ ടെസ്റ്റിലെ വന്‍ വിജയത്തിനു ശേഷമുള്ള ചില പ്രധാനപ്പെട്ട നാഴിക്കക്കലുള്‍ നമുക്കു പരിശോധിക്കാം.

 ഏറ്റവും വലിയ വിജയം

ഏറ്റവും വലിയ വിജയം

റണ്‍സ് മാര്‍ജിനില്‍ ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയമാണ് ഇന്ത്യ മുംബൈയില്‍ കുറിച്ചിരിക്കുന്നത്. നേരത്തേ സൗത്താഫ്രിക്കയുടെ പേരിലായിരുന്ന നാണക്കേട് ഇപ്പോള്‍ ന്യൂസിലാന്‍ഡ് ഏറ്റെടുത്തിരിക്കുകയാണ്. 2015ല്‍ ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ സൗത്താഫ്രിക്കയെ 337 റണ്‍സിനു തോല്‍പ്പിച്ചതായിരുന്നു ഇന്ത്യയുടെ നേരത്തേയുള്ള റെക്കോര്‍ഡ്. ഇതാണ് മുംബൈയില്‍ 372 റണ്‍സിനു വിജയിച്ചതോടെ തിരുത്തപ്പെട്ടിരിക്കുന്നത്.
ഇന്ത്യയുടെ ഏറ്റവും വലിയ നാലു വിജയങ്ങളെടുത്താല്‍ രണ്ടും ന്യൂസിലാന്‍ഡിനെതിരേയാണ്. 2016ല്‍ ഇന്‍ഡോറില്‍ 321 റണ്‍സിനു കിവികളെ തകര്‍ത്തുവിട്ടതാണ് ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ ജയം. ഈ ലിസ്റ്റില്‍ നാലാംസ്ഥാനത്ത് 2008ല്‍ മൊഹാലിയില്‍ ഓസ്‌ട്രേലിയക്കെതിരേ കുറിച്ച 320 റണ്‍സിന്റെ വിജയമാണ്.

 ന്യൂസിലാന്‍ഡിന്റെ ഏറ്റവും വലിയ തോല്‍വി

ന്യൂസിലാന്‍ഡിന്റെ ഏറ്റവും വലിയ തോല്‍വി

ടെസ്റ്റില്‍ റണ്‍സ് മാര്‍ജിനില്‍ ന്യൂസിലാന്‍ഡിന്റെ ഏറ്റവും വലിയ പരാജയമാണ് മുംബൈയിലേത്. ഇത്രയും വലിയ മാര്‍ജിനില്‍ മുമ്പൊരിക്കലും കിവികള്‍ തോല്‍വി സമ്മതിച്ചിട്ടില്ല. 2007ല്‍ ജൊഹാനസ്‌ബെര്‍ഗില്‍ സൗത്താഫ്രിക്കയോടേറ്റ 358 റണ്‍സിന്റെ പരാജയമായിരുന്നു നേരത്തേ ഏറ്റവും വലുത്. ഇതാണ് വിരാട് കോലിയും സംഘവും മുംബൈയില്‍ തിരുത്തിയിരിക്കുന്നത്.
2016ല്‍ ഇന്‍ഡോറില്‍ ഇന്ത്യയോടേറ്റ 321 റണ്‍സിന്റെ തോല്‍വിയാണ് ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തുള്ളത്. നാലാം സ്ഥാനത്തു 2001ല്‍ പാകിസ്താനോടു ഓക്ക്‌ലാന്‍ഡിലേറ്റ പരാജയമാണ്. അന്നു 299 റണ്‍സിനായിരുന്നു പാക് പട ന്യൂസിലാന്‍ഡിനെ കെട്ടുകെട്ടിച്ചത്.

 അശ്വിന്‍ 300 വിക്കറ്റ് ക്ലബ്ബില്‍

അശ്വിന്‍ 300 വിക്കറ്റ് ക്ലബ്ബില്‍

ഇതിഹാസ താരമായ അനില്‍ കുംബ്ലെയ്ക്കു ശേഷം ഇന്ത്യ കണ്ട എക്കാലത്തെയും മഹാനായ സ്പിന്നര്‍ താനാണെന്നു ഒരിക്കല്‍ക്കൂടി അടിവരയിട്ടിരിക്കുകയാണ് ആര്‍ അശ്വിന്‍. മുംബൈ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി എട്ടു വിക്കറ്റുകള്‍ കൊയ്തതോടെ ഇന്ത്യയില്‍ 300 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ചിരിക്കുകയാണ് അദ്ദേഹം. നേരത്തേ കുംബ്ലെയ്കകു മാത്രം അവകാശപ്പെട്ട നേട്ടമായിരുന്നു ഇത്.
350 വിക്കറ്റുകളുമായാണ് കുംബ്ലെ ഈ ലിസ്റ്റില്‍ തലപ്പത്ത് നില്‍ക്കുന്നത്. 300 വിക്കറ്റുകളുമായി അശ്വിന്‍ പിന്നാലെയുണ്ട്. ഹര്‍ഭജന്‍ സിങ് (265), കപില്‍ ദേവ് (219) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

 കുംബ്ലെയുടെ റെക്കോര്‍ഡ് തകര്‍ത്തു

കുംബ്ലെയുടെ റെക്കോര്‍ഡ് തകര്‍ത്തു

300 വിക്കറ്റ് ക്ലബ്ബില്‍ അംഗമാവുന്നതിനൊപ്പം അനില്‍ കുംബ്ലെയുടെ മുന്‍ റെക്കോര്‍ഡ് തകര്‍ക്കുകുയം ചെയ്തിരിക്കുകയാണ് ആര്‍ അശ്വിന്‍. നാട്ടില്‍ ഏറ്റവും കുറച്ച് ഇന്നിങ്‌സുകളില്‍ നിന്നും 300 വിക്കറ്റുകളെടുത്ത രണ്ടാമത്തെ താരമമെന്ന കുംബ്ലെയുടെ റെക്കോര്‍ഡാണ് പഴങ്കഥയായത്. നേരത്തേ 52 ടെസ്റ്റുകളില്‍ നിന്നായിരുന്നു കുംബ്ലെ ഈ നേട്ടം കുറിച്ചത്. പക്ഷെ അശ്വിന്‍ 49 ടെസ്റ്റുകളില്‍ നിന്നും 300 തികച്ച് ഇതു തിരുത്തുകയായിരുന്നു.
നാട്ടില്‍ അതിവേഗം 300 ടെസ്റ്റ് വിക്കറ്റുകളെന്ന ഓള്‍ടൈം റെക്കോര്‍ഡ് ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ പേരിലാണ്. 48 ടെസ്റ്റുകളില്‍ നിന്നാണ് അദ്ദേഹത്തിന്റെ നേട്ടം.

 തോറ്റ ടെസ്റ്റിലെ മികച്ച ബൗളിങ് പ്രകടനം

തോറ്റ ടെസ്റ്റിലെ മികച്ച ബൗളിങ് പ്രകടനം

ഒരു ടെസ്റ്റില്‍ ഏറ്റവും മികച്ച ബൗളിങ് കാഴ്ചവച്ചിട്ടും ടീം പരാജയപ്പെട്ടുവെന്ന ചീത്തപ്പേര് ഇനി ന്യൂസിലാന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേലിന്റെ പേരിലായിരിക്കും. മുംബൈ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി 14 വിക്കറ്റുകള്‍ കൊയ്തിട്ടും സ്വന്തം ടീമിനെ രക്ഷിക്കാന്‍ അദ്ദേഹത്തിനായില്ല. ആദ്യ ഇന്നിങ്‌സില്‍ 10 വിക്കറ്റുകളുമെടുത്ത് ലോക റെക്കോര്‍ഡിനൊപ്പമെത്തിയ അജാസ് രണ്ടാമിന്നിങ്‌സില്‍ നാലും വിക്കറ്റുകള്‍ നേടിയിരുന്നു.
നേരത്തേ ഈ ലിസ്റ്റില്‍ നാലു പേരായിരുന്നു ഒന്നാംസ്ഥാനം പങ്കിട്ടിരുന്നത്. 199ല്‍ പാകിസ്താനെതിരേ ഇന്ത്യക്കു വേണ്ടു ജവഗല്‍ ശ്രീനാഥും 1902ല്‍ ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നി ബേണ്‍സും 1988ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ മെര്‍വ് ഹ്യൂസും 1896ല്‍ ഓസ്‌ട്രേലിയക്കെതിരേ ടോം റിച്ചാര്‍ഡ്‌സനും 13 വിക്കറ്റുകള്‍ വീതമെടുത്തിട്ടും സ്വന്തം ടീം തോറ്റിരുന്നു. ഈ റെക്കോര്‍ഡാണ് അജാസ് തിരുത്തിയത്.

Story first published: Monday, December 6, 2021, 12:07 [IST]
Other articles published on Dec 6, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+