Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ടീം കോമ്പിനേഷന്‍ എന്താവും, ആരെ പുറത്തിരുത്തും? രോഹിത്തിനും ദ്രാവിഡിനും തലപുകയ്ക്കണം!

1

ഇന്ത്യന്‍ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലേക്കു നയിക്കാനുള്ള പടയൊരുക്കത്തിലാണ് പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും. ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും മികച്ച എതിരാളികളെ തന്നെയാണ് പുതിയ റോളിലുള്ള അരങ്ങേറ്റത്തിനു രണ്ടു പേര്‍ക്കും ലഭിച്ചിരിക്കുന്നത്. ഐസിസി ടൂര്‍ണമെന്റുകളില്‍ തങ്ങളുടെ വഴി മുടക്കികളായ, നിലവില്‍ ലോക ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലും ഏറ്റവും മികച്ച ടീമെന്നു നിസംശയം പറയാവുന്ന ന്യൂസിലാന്‍ഡിനെ വീഴ്ത്തുക ഇന്ത്യക്കു കനത്ത വെല്ലുവിളിയാവും.

സൂപ്പര്‍ ബാറ്റ്‌സ്മാനും കൂള്‍ ക്യാപ്റ്റനുമായ കെയ്ന്‍ വില്ല്യംസണ്‍ ടി20 പരമ്പരയില്‍ കളിക്കുന്നില്ലെന്നതില്‍ ഇന്ത്യക്കു അല്‍പ്പം ആശ്വസിക്കാം. പക്ഷെ അതിന്റെ പേരില്‍ കിവികളെ വില കുറച്ചു കാണുന്നത് മണ്ടത്തരവുമാവും. കാരണം ടി20 ലോകകപ്പിന്‍ റണ്ണറപ്പായ ടീമിലെ ഡാരില്‍ മിച്ചെല്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, ജിമ്മി നീഷാം, ഇഷ് സോധി, ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി എന്നിവരെല്ലാം കിവീസ് നിരയിലുണ്ട്. വില്ല്യംസണിന്റെ അഭാവത്തില്‍ സൗത്തിയാണ് പരമ്പരയില്‍ ന്യൂസിലാന്‍ഡിനെ നയിക്കുക. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ രോഹിത്, ദ്രാവിഡ് എന്നിവരെ കാത്തിരിക്കുന്ന പ്രധാനപ്പെട്ട വെല്ലുവിളികള്‍ എന്തൊക്കെയാണെന്നു നോക്കാം.

ടീം കോമ്പിനേഷന്‍

ടീം കോമ്പിനേഷന്‍

ടി20 പരമ്പരയില്‍ ഏറ്റവും മികച്ച ടീം കോമ്പിനേഷന്‍ തിരഞ്ഞെടുക്കുകയെന്നതാണ് രോഹിത്തിനും ദ്രാവിഡിനും മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഓപ്പണര്‍മാരുടെ നീണ്ട നിര തന്നെ സംഘത്തിലുണ്ട്, ക്യാപ്റ്റന്‍ രോഹിത്, വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ എന്നിവരെക്കൂടാതെ ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, വെങ്കടേഷ് അയ്യര്‍ എന്നിവരും ഓപ്പണിങില്‍ കസറിയവരാണ്.
എന്നാല്‍ രോഹിത്- രാഹുല്‍ അംഗീകൃത ഓപ്പണിങ് കോമ്പിനേഷനെ തന്നെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. അങ്ങനെ വന്നാല്‍ മറ്റുള്ളവര്‍ക്കു പുറത്തിരിക്കേണ്ടി വരികയോ ബാറ്റിങ് പൊസിഷന്‍ മാറേണ്ടി വരികയോ ചെയ്യും.

 ശക്തമായ ബാറ്റിങ് നിര

ശക്തമായ ബാറ്റിങ് നിര

രോഹിത്, രാഹുല്‍ എന്നിവരെക്കൂടാതെ ടി20 ടീമിലെ സ്ഥിരാംഗങ്ങളായ സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം ഇന്ത്യന്‍ ലൈനപ്പിലുണ്ട്. അതുകൊണ്ടു തന്നെ ബാറ്റിങ് ലൈനപ്പില്‍ വലിയ പരീക്ഷണങ്ങള്‍ക്കു സ്‌കോപ്പുമില്ല.
മുകളില്‍ പറഞ്ഞവരെല്ലാം പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പുള്ളവരാണ്. അതുകൊണ്ടു തന്നെ ആറാം നമ്പറില്‍ മാത്രമേ ഒഴിവ് വരികയുള്ളൂ. ഹാര്‍ദിക് പാണ്ഡ്യയുടെ പൊസിഷനായിരുന്നു ഇത്. പരമ്പരയില്‍ ഹാര്‍ദിക്കിനെ ഇന്ത്യ ഒഴിവാക്കിയിരുന്നു.
ഹാര്‍ദിക്കിന്റെ അഭാവത്തില്‍ മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടറും പുതുമുഖവുമായ വെങ്കടേഷ് അയ്യര്‍ക്കാണ് ഈ പൊസിഷനില്‍ കൂടുതല്‍ സാധ്യത. മധ്യപ്രദേശിനു വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന അദ്ദേഹം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓപ്പണറുമായിരുന്നു. ഫിനിഷറുടെ റോളില്‍ വെങ്കിക്കു എത്ര മാത്രം നിളങ്ങാന്‍ കഴിയുമെന്ന് ഈ പരമ്പരയില്‍ ഉത്തരം ലഭിക്കും.

 സ്പിന്നര്‍മാര്‍ ആരൊക്കെ?

സ്പിന്നര്‍മാര്‍ ആരൊക്കെ?

പ്ലെയിങ് ഇലവനിലെ സ്പിന്നര്‍മാരെ തീരുമാനിക്കുന്നതിലും രോഹിത്തിനും ദ്രാവിഡിനും തല പുകയ്‌ക്കേണ്ടി വരും. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു വിശ്രമം നല്‍കിയതിനാല്‍ ഈ റോളിലേക്കു ഏറ്റവും അനുയോജ്യനായ താരം അക്ഷര്‍ പട്ടേലാണ്. എന്നാല്‍ മൂന്നു പേസര്‍മാരും രണ്ടു സ്പിന്നറുമെന്ന സ്ഥിരം കോമ്പിനേഷന്‍ നിലനിര്‍ത്തിയാല്‍ രണ്ടാമത്തെ സ്പിന്നറായി ആരെ ഇറക്കുമെന്നതാണ് ചോദ്യം.
പരിചയസമ്പന്നനായ ആര്‍ അശ്വിനും മികച്ച ഫോമിലുള്ള യുസ്വേന്ദ്ര ചഹലും തമ്മിലായിരിക്കും മല്‍സരം. ടി20 ലോകകപ്പില്‍ അശ്വിന്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. ചാഹലാവട്ടെ ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ ആര്‍സിബിക്കായി ഉജ്ജ്വല ബൗളിങ് കാഴ്ചവച്ചിട്ടും ലോകകപ്പ് ടീമില്‍ നിന്നും തഴയപ്പെട്ടിരുന്നു. തിരിച്ചുവിളിക്കപ്പെട്ട ചാഹലിന് ഈ പരമ്പരയില്‍ പലതും തെളിയിക്കേണ്ടതുമുണ്ട്.

 മൂന്നു സ്പിന്നര്‍മാര്‍ വന്നേക്കും

മൂന്നു സ്പിന്നര്‍മാര്‍ വന്നേക്കും

സീം ബൗളറായി ഉപയോഗിക്കാവുന്ന വെങ്കടേഷ് ടീമിലുള്ളതിനാല്‍ ഇന്ത്യ രണ്ടു പേസര്‍, മൂന്നു സ്പിന്നര്‍ എന്ന കോമ്പിനേഷനിലേക്കു മാറിയാല്‍ അക്ഷര്‍, അശ്വിന്‍, ചാഹല്‍ തുടങ്ങി മൂന്നു പേരെയും ഇന്ത്യക്കു കളിപ്പിക്കാം.
അങ്ങനെ വന്നാല്‍ ആരൊക്കെയായിരിക്കും രണ്ടു പേസര്‍മാരെന്നതാണ് അടുത്ത സംശയം. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, പുതുമുഖങ്ങളായ ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍ എന്നിവരാണ് ടീമിലുള്ളത്. മികച്ച ഫോമിലുള്ള സിറാജിന് സ്ഥാനമുറപ്പാണ്. രണ്ടാമത്തേയാള്‍ ആരാവുമെന്ന് രോഹിത്തിനും ദ്രാവിഡിനും തീരുമാനിക്കേണ്ടി വരും. ഭുവി ഇപ്പോള്‍ പഴയ ഫോമിലല്ല. അതുകൊണ്ടു തന്നെ കഴിഞ്ഞ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരായ ഹര്‍ഷല്‍, ആവേശ് എന്നിവരിലൊരാള്‍ക്കു നറുക്കുവീഴാനാണ് സാധ്യത.

Story first published: Wednesday, November 17, 2021, 16:39 [IST]
Other articles published on Nov 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+