IND vs NZ: 'വിരാട് കോലി മടങ്ങുവരുമ്പോള്‍ അവനെയാണ് പുറത്താക്കേണ്ടത്'; മദന്‍ ലാല്‍
മുംബൈ: ഇന്ത്യ-ന്യൂസീലന്‍ഡ് ഒന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരിക്കുകയാണ്. കാണ്‍പൂരില്‍ നടന്ന മത്സരത്തില്‍ വിജയത്തിന്റെ പടിവാതുക്കലോളം ഇന്ത്യ എത്തിയെങ്കിലും അവസാന വിക്കറ്റില്‍ ന്യൂസീലന്‍ഡ് പൊരുതി സമനില നേടുകയായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യക്ക് തട്ടകത്തിന്റെ ആധിപത്യം കാട്ടാനായില്ല. സ്പിന്നര്‍മാര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും പേസര്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തി. സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതിലും ഇന്ത്യ പരാജയപ്പെട്ടെന്ന് പറയാം.

രോഹിത് ശര്‍മ,വിരാട് കോലി,റിഷഭ് പന്ത്,കെ എല്‍ രാഹുല്‍,ജസ്പ്രീത് ബുംറ എന്നിവരൊന്നുമില്ലാതെ ഇറങ്ങിയ ഇന്ത്യക്ക് പ്രതീക്ഷക്കൊത്ത് ഉയരാനായില്ലെന്ന് തന്നെ പറയാം. രണ്ടാം ടെസ്റ്റില്‍ വിരാട് കോലി ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തും. കോലി മടങ്ങിവരുമ്പോള്‍ ഇന്ത്യ ആരെ മാറ്റുമെന്നതാണ് നിലവിലെ പ്രസക്തമായ ചോദ്യം. വിരാട് കോലിക്ക് പകരക്കാരനായി ആദ്യ ടെസ്റ്റ് കളിച്ചത് ശ്രേയസ് അയ്യരായിരുന്നു. അരങ്ങേറ്റ ഇന്നിങ്‌സില്‍ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടാന്‍ ശ്രേയസിനായി.
Also Read: IND vs NZ: ഇന്ത്യയുടെ വലിയ മണ്ടത്തരം! കാണ്‍പൂരില്‍ വിജയം നഷ്ടപ്പെടാന്‍ പ്രധാന കാരണം ചോപ്ര പറയുന്നു

അതുകൊണ്ട് തന്നെ ആരെ പുറത്താക്കുമെന്ന കാര്യത്തില്‍ വലിയ ആശയക്കുഴപ്പമാണ് നിലനില്‍ക്കുന്നത്. ഇപ്പോഴിതാ വിരാട് കോലി മടങ്ങി വരുമ്പോള്‍ ആരെയാണ് ഒഴിവാക്കേണ്ടതെന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍. ശ്രേയസ് അയ്യരെ നിലനിര്‍ത്തണമെന്ന് പറഞ്ഞ മദന്‍ ലാല്‍ അജിന്‍ക്യ രഹാനെയെ മാറ്റിനിര്‍ത്തണമെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
Also Read: 'അയാള്‍ കള്ളം പറയുകയാണ്', ബാലണ്‍ ഡിയോര്‍ തലവനെതിരേ ക്രിസ്റ്റിയാനോ റൊണാള്‍ഡോ

'കാണ്‍പൂര്‍ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും മികച്ച റണ്‍സാണ് ശ്രേയസ് അയ്യര്‍ നേടിയത്. പുജാര സ്‌കോര്‍ നേടാന്‍ കെല്‍പ്പുള്ള താരമാണ്. വലിയ സെഞ്ച്വറികള്‍ നേടുന്നില്ലെങ്കിലും വിക്കറ്റ് കാത്ത് റണ്‍സ് നേടാന്‍ പുജാരക്ക് സാധിക്കും. എന്നാല്‍ രഹാനെയെക്കുറിച്ച് ഇങ്ങനെ പറയുക പ്രയാസമാണ്. അതുകൊണ്ടുതന്നെ ടീമില്‍ കോലി വരുമ്പോള്‍ ഒഴിവാക്കാന്‍ സാധിക്കുന്ന ഏക താരം അജിന്‍ക്യ രഹാനെയാണ്'-മദന്‍ ലാല്‍ പറഞ്ഞു.
Also Read: IND vs NZ: 'കൈവിടില്ല, പ്രതിഭയാണവന്‍', രഹാനെയുടെ ഫോം ഔട്ട് പ്രശ്‌നമാക്കുന്നില്ലെന്ന് ദ്രാവിഡ്

2019 ജനുവരിയിലാണ് പുജാര തന്റെ അവസാന സെഞ്ച്വറി നേടിയത്. എന്നാല്‍ 30ന് മുകളില്‍ ശരാശരി ഇപ്പോഴും അദ്ദേഹം നിലനിര്‍ത്തുന്നുണ്ട്. പഴയതുപോലെ നിലയുറപ്പിച്ച ശേഷം വലിയ സ്‌കോര്‍ നേടാന്‍ പുജാരക്ക് സാധിക്കുന്നില്ല. എങ്കിലും ഇന്ത്യക്ക് മാറ്റിനിര്‍ത്താന്‍ സാധിക്കുന്ന താരമല്ല പുജാര. അതേ സമയം അജിന്‍ക്യ രഹാനെയുടെ ശരാശരി 20ല്‍ താഴെയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ പുജാരയെ നിലനിര്‍ത്തുകയും രഹാനെയെ ഒഴിവാക്കുകയും ചെയ്യുന്നതാണ് നല്ലത്.

രഹാനെക്ക് പഴയ മികവ് നഷ്ടപ്പെട്ടിട്ട് നാളുകളേറെയായി. മധ്യനിരയില്‍ രഹാനെ പെട്ടെന്ന് മടങ്ങുന്നത് വാലറ്റത്തെയും പ്രതികൂലമായി ബാധിക്കും. ടീമിനെ അനാവശ്യ സമ്മര്‍ദ്ദത്തിലേക്ക് ഇത് തള്ളിവിടുകയും ചെയ്യും. രഹാനെയെ പുറത്താക്കി കോലി വന്നാല്‍ അദ്ദേഹത്തിന് നാലാം സ്ഥാനത്ത് കളിക്കാം. അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യരിനും കളിക്കാം. ഇത് ടീമിനെ കൂടുതല്‍ ശക്തമാക്കുകയും സംതുലിതാവസ്ഥ നല്‍കുകയും ചെയ്യും.

അതേ സമയം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് രഹാനെയെ പിന്തുണക്കുന്ന നിലപാടിലാണ്. ഒറ്റ ഇന്നിങ്‌സുകൊണ്ട് തിരിച്ചുവരാന്‍ സാധിക്കുന്ന താരമാണ് രഹാനെയെന്നാണ് ദ്രാവിഡ് പറഞ്ഞത്. മുന്‍ കാലങ്ങളില്‍ അദ്ദേഹം നടത്തിയ ബാറ്റിങ് പ്രകടനങ്ങളെ ദ്രാവിഡ് പ്രശംസിക്കുകയും ചെയ്തു. വിരാട് കോലിയും രഹാനെയെ മാറ്റിനിര്‍ത്താന്‍ തയ്യാറായേക്കില്ല. അങ്ങനെ വന്നാല്‍ രഹാനെ തുടരുകയും ശ്രേയസിന് തന്നെ വഴിമാറിക്കൊടുക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്യും.
Also Read: IND vs NZ: രണ്ടാം ടെസ്റ്റില്‍ എവിടെ മാറ്റം വേണം? മൂന്ന് പേര്‍ പുറത്തേക്ക്, പകരക്കാര്‍ ഇവര്‍

ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങളും പ്രതീക്ഷയുണ്ട്. വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹക്ക് പകരം കെഎസ് ഭരതും പേസ് നിരയില്‍ ഇഷാന്ത് ശര്‍മക്ക് പകരം മുഹമ്മദ് സിറാജും എത്താനുള്ള സാധ്യതയാണ് നിലവിലുള്ളത്. എന്നാല്‍ ഇത്തരമൊരു മാറ്റം വിരാട് കോലിയുമായി ആലോചിച്ച് എടുക്കാമെന്നാണ് ദ്രാവിഡ് പറഞ്ഞത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications