For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: കിവി നായകന്‍ ഗോള്‍ഡന്‍ ഡെക്ക്, എന്തായിരുന്നു ആ തന്ത്രം? തുറന്നുപറഞ്ഞ് രോഹിത്

ശര്‍ദ്ദുല്‍ ടാക്കൂറിനായിരുന്നു വിക്കറ്റ്

kohli

ന്യൂസിലാന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ മല്‍സരഗതി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ശര്‍ദ്ദുല്‍ ടാക്കൂര്‍. റണ്‍ചേസില്‍ ഒരു ഘട്ടത്തില്‍ കരുത്തോടെ മുന്നേറിയ കിവികള്‍ക്കു കടിഞ്ഞാണിട്ടത് അദ്ദേഹമാണ്. ഒരോവറില്‍ ശര്‍ദ്ദുല്‍ നല്‍കിയ ഇരട്ടപ്രഹരം ന്യൂസിലാന്‍ഡിനെ തളര്‍ത്തുകയായിരുന്നു. 26ാം ഓവറിലായിരുന്നു ശര്‍ദ്ദുല്‍ കളി അടിമുടി മാറ്റിയത്.

386 റണ്‍സിലേക്കു ബാറ്റ് വീശിയ കിവികള്‍ 25 ഓവറില്‍ രണ്ടു വിക്കറ്റിനു 184 റണ്‍സെന്ന നിലയിലുള്ളപ്പോഴാണ് നായകന്‍ രോഹിത് ശര്‍മ ശര്‍ദ്ദുലിനെ തിരിച്ചുവിളിച്ചത്. ആദ്യ ബോളില്‍ തന്നെ ഡാരില്‍ മിച്ചെലിനെ അദ്ദേഹം ഇഷാന്‍ കിഷനു സമ്മാനിച്ചു. പുതുതായി ക്രീസിലെത്തിയത് ന്യൂസിലാന്‍ഡ് നായകന്‍ ടോം ലാതമായിരുന്നു.

ഒരു നക്ക്ള്‍ ബോള്‍ ഫുള്‍ ടോസായിരുന്നു അത്. ലാതം ഷോട്ടിനു നിര്‍ബന്ധിതനാവുകയും ചെയ്തു. ഡ്രൈവിനാണ് താരം ശ്രമിച്ചത്. പക്ഷെ അതു നേരെ മിഡ് ഓഫില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കൈകളിലേക്കാണ് വന്നത്. മുന്നോട്ടു ഡൈവ് ചെയ്ത് അദ്ദേഹം ക്യാച്ചെടുക്കുകയായിരുന്നു. ഈ വിക്കറ്റ് പ്ലാന്‍ താനല്ലെന്നും കോലിയും ഹാര്‍ദിക്കുമാണ് കെണിയൊരുക്കിയതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത്.

ആ പ്ലാന്‍ അവരുടേത്

ആ പ്ലാന്‍ അവരുടേത്

ഈ മല്‍സരത്തിലേക്കു വരുന്നതിനു മുമ്പ് ശര്‍ദ്ദുല്‍ ടാക്കൂര്‍ ഒരുപാട് ആഭ്യന്തര മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. അവന്‍ വളരെ സ്മാര്‍ട്ടായിട്ടുള്ള ബൗളറാണ്. തന്നില്‍ നിന്നും എന്താണ് ടീം പ്രതീക്ഷിക്കുന്നതെന്നു ശര്‍ദ്ദുലിന് അറിയാം. തീര്‍ച്ചയായും ചില കഴിവുകളുള്ള താരമാണ് അവന്‍.

ശര്‍ദ്ദുലിന്റെ നക്ക്ള്‍ ഡെലിവെറി വളരെ മികച്ചതാണ്. ടോം ലാതമിനെ ഔട്ടാക്കിയ ആ നക്ക്ള്‍ ബോള്‍ ആ സമയത്തു ഗ്രൗണ്ടില്‍ വച്ച് പ്ലാന്‍ ചെയ്തതാണ്.

അതു പക്ഷെ എന്റെ പ്ലാനായിരുന്നില്ല. വിരാട്, ശര്‍ദ്ദുല്‍, ഹാര്‍ദിക് ഇവരുടെ ഐഡിയയായിരുന്നു. ആ പ്ലാന്‍ നന്നായി തന്നെ വര്‍ക്കാവുകയും ചെയ്തു. അതില്‍ അതിയായ സന്തോഷമുണ്ടെന്നും മല്‍സരശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ രോഹിത് ശര്‍മ വ്യക്തമാക്കി.

ടീമിന്റെ ക്യാപ്റ്റന്‍ രോഹിത്തായിട്ടും ഇത്തരമൊരു തന്ത്രമൊരുക്കി അദ്ദേഹത്തെ പിന്തുണച്ച കോലിയെയും ഹാര്‍ദിക്കിനെയും നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രശംസിച്ചിരിക്കുന്നത്.

Also Read: ഐസിസി ഏകദിന ടീം ഓഫ് ദി ഇയര്‍- ഇവര്‍ എവിടെ? ഇന്ത്യന്‍ താരമടക്കം 3 പേരെ തഴഞ്ഞു!

വിരാട് ലീഡര്‍ തന്നെ

വിരാട് ലീഡര്‍ തന്നെ

ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാണെങ്കിലും അല്ലെങ്കിലും ഒരു യാഥാര്‍ഥ്യം നമുക്കു മാറ്റാന്‍ സാധിക്കില്ല. വിരാട് കോലി ഇപ്പോഴും ലീഡറായി തുടരുകയാണ് എന്നതാണ് ഇതെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

മാസ്റ്റര്‍ മൈന്‍ഡ് കോലിയെന്നായിരുന്നു വിരാട് കോലിയെ പ്രശംസിച്ച് ഒരു യൂസര്‍ കുറിച്ചത്.
അതേസമയം, വിക്കറ്റെടുത്തതിനു പിന്നില്‍ തന്റെ പ്ലാന്‍ അല്ലാതിരുന്നിട്ടും അത് തുറന്നു പറഞ്ഞ രോഹിത് ശര്‍മയെ സത്യസന്ധനായ ക്യാപ്റ്റനെന്നു ഒരു യൂസര്‍ പ്രശംസിക്കുകയായിരുന്നു.

പ്രധാന മന്ത്രി വിരാട് കോലിയോടൊപ്പം പ്രസിഡന്റ് രോഹിത് ശര്‍മയെന്നായിരുന്നു ഒരു യൂസറുടെ ട്വീറ്റ്.

Also Read: നാട്ടില്‍ ഇന്ത്യയോടു മുട്ടാന്‍ ആരുണ്ട്? 2019 മുതല്‍ 3 തൂത്തുവാരല്‍! അറിയാം

ആധികാരിക വിജയം

ആധികാരിക വിജയം

ന്യൂസിലാന്‍ഡുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 90 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ കൊയ്തത്. വിക്കറ്റുകളെടുത്തില്ലായിരുന്നെങ്കില്‍ കിവികള്‍ക്കു വിജയസാധ്യതയുണ്ടായിരുന്നു. കാരണം 41.2 ഓവറില്‍ 295 റണ്‍സിലാണ് അവര്‍ ഓള്‍ഔട്ടായത്. കൈവശം വിക്കറ്റുകളുണ്ടായിരുന്നെങ്കില്‍ അവര്‍ക്കു വിജയം അപ്രാപ്യമായിരുന്നില്ല.

മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത ശര്‍ദ്ദുല്‍ ടാക്കൂറും കുല്‍ദീപ് യാദവും ചേര്‍ന്നാണ് ന്യൂസിലാന്‍ഡിനെ എറിഞ്ഞൊതുക്കിയത്. യുസ്വേന്ദ്ര ചഹലിനു രണ്ടു വിക്കറ്റ് ലഭിച്ചു. ശര്‍ദ്ദുലാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

Story first published: Wednesday, January 25, 2023, 17:50 [IST]
Other articles published on Jan 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+