For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: 'ന്യൂസീലന്‍ഡിന്റെ ഭാഗ്യമോ ഇന്ത്യയുടെ നിര്‍ഭാഗ്യമോ', ഇന്ത്യയുടെ പിഴവ് ചൂണ്ടിക്കാട്ടി ഇന്‍സമാം

കറാച്ചി: ഇന്ത്യ-ന്യൂസീലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരിക്കുകയാണ്. വിജയത്തിന്റെ വക്കോളമെത്താന്‍ ഇന്ത്യക്കായെങ്കിലും അവസാന വിക്കറ്റിലെ കിവീസ് പോരാട്ടത്തിന് മുന്നില്‍ സമനില സമ്മതിക്കേണ്ടി വന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തട്ടകത്തില്‍ ലഭിക്കേണ്ട വിലപ്പെട്ട പോയിന്റാണ് ഇന്ത്യ നഷ്ടപ്പെടുത്തിയതെന്ന് പറയാം. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസീലന്‍ഡിന്റെ ഒമ്പത് വിക്കറ്റുകള്‍ ഇന്ത്യ വീഴ്ത്തിയെങ്കിലും അവസാന വിക്കറ്റില്‍ സന്ദര്‍ശകര്‍ പൊരുതി സമനില പിടിച്ചു.

1

ഇന്ത്യയുടെ സമനിലയെക്കുറിച്ച് പല തരത്തിലുള്ള വിലയിരുത്തലുകള്‍ വരുന്നുണ്ട്. തട്ടകത്തില്‍ ഇന്ത്യ സമനില വഴങ്ങിയത് പലര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് പറയാം. ഇപ്പോഴിതാ ഇന്ത്യയുടെ സമനില വിശ്വസിക്കാനാവാത്തതാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനും ഇതിഹാസവുമായ ഇന്‍സമാം ഉല്‍ ഹഖ്. ഇന്ത്യയുടെ ബൗളിങ് നിരക്കെതിരേ ഒരു ടീം അഞ്ചാം ദിനംവരെ ബാറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും ഇന്‍സമാം പറഞ്ഞു.

Also Read: IND vs NZ: ഇന്ത്യയുടെ വലിയ മണ്ടത്തരം! കാണ്‍പൂരില്‍ വിജയം നഷ്ടപ്പെടാന്‍ പ്രധാന കാരണം ചോപ്ര പറയുന്നു

2

'ന്യൂസീലന്‍ഡിന്റെ ഭാഗ്യമെന്നോ ഇന്ത്യയുടെ നിര്‍ഭാഗ്യമെന്നോ. എന്താണ് ഇതിനെ വിളിക്കേണ്ടത്. നാലാം ദിനത്തിന്റെ അവസാനം തന്നെ 284 റണ്‍സ് ന്യൂസീലന്‍ഡ് പിന്തുടര്‍ന്ന് ജയിക്കില്ലെന്ന് വ്യക്തമായിരുന്നു. ന്യൂസീലന്‍ഡിന്റെ ബാറ്റിങ് നിര അഭിനന്ദനം അര്‍ഹിക്കുന്നു. കൃത്യമായ പദ്ധതികളോടെയാണ് അവര്‍ ഇറങ്ങിയത്. ഒരു താരം സ്‌കോര്‍ നേടുമ്പോള്‍ മറ്റേ താരം വിക്കറ്റ് കാത്ത് നിലയുറപ്പിക്കുകയെന്നതായിരുന്നു പദ്ധതി. എന്നാല്‍ വിജയലക്ഷ്യം മറികടക്കുക പ്രയാസമാവുമെന്ന് വ്യക്തമായതോടെ ഏറെ നേരം ക്രീസില്‍ നില്‍ക്കാനാണ് അവര്‍ ശ്രമിച്ചത്'-ഇന്‍സമാം പറഞ്ഞു.

Also Read: 'അയാള്‍ കള്ളം പറയുകയാണ്', ബാലണ്‍ ഡിയോര്‍ തലവനെതിരേ ക്രിസ്റ്റിയാനോ റൊണാള്‍ഡോ

3


ഇന്ത്യയുടെ ബൗളിങ് നിരക്ക് പ്രതീക്ഷക്കൊത്ത് തിളങ്ങാനായില്ലെന്നത് വസ്തുതയാണ്.സ്പിന്നര്‍മാര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോള്‍ പേസ് നിര നിര്‍ജീവമായിപ്പോയി. ന്യൂസീലന്‍ഡിനായി ടിം സൗത്തി ഒരു അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ എട്ട് വിക്കറ്റുകള്‍ വീഴ്ത്തി. കെയ്ല്‍ ജാമിസന്‍ ആറ് വിക്കറ്റുകളാണ് നേടിയത്. അതേ സമയം ഇന്ത്യയുടെ പേസര്‍മാര്‍ വീഴ്ത്തിയത് രണ്ട് വിക്കറ്റുകള്‍ മാത്രം. രണ്ട് ഇന്നിങ്‌സിലും ഓരോ വിക്കറ്റാണ് ഉമേഷ് യാദവ് നേടിയത്.

Also Read: IND vs NZ: 'കൈവിടില്ല, പ്രതിഭയാണവന്‍', രഹാനെയുടെ ഫോം ഔട്ട് പ്രശ്‌നമാക്കുന്നില്ലെന്ന് ദ്രാവിഡ്

4

ഇഷാന്ത് ശര്‍മക്ക് ഒന്നും ചെയ്യാനായില്ലെന്ന് പറയാം. പ്രായം തളര്‍ത്തുന്ന താരത്തിന് പകരം മുംബൈ ടെസ്റ്റില്‍ മുഹമ്മദ് സിറാജ് എത്തിയേക്കും. കൂടാതെ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതിലും ഇന്ത്യന്‍ പേസര്‍മാര്‍ പരാജയപ്പെട്ടു. ഷോട്ട് ബോളുകള്‍ എറിഞ്ഞ് ഭയപ്പെടുത്താനോ റണ്ണൊഴുക്ക് തടയാനോ സാധിക്കാതെ വന്നതോടെ അനായാസമായി ന്യൂസീലന്‍ഡിന് ബാറ്റ് ചെയ്യാനായി.

Also Read: IND vs NZ: രണ്ടാം ടെസ്റ്റില്‍ എവിടെ മാറ്റം വേണം? മൂന്ന് പേര്‍ പുറത്തേക്ക്, പകരക്കാര്‍ ഇവര്‍

5

'ഇന്ത്യയെ സംബന്ധിച്ച് വളരെ നിരാശയുണ്ടാക്കുന്ന സമനിലയാണിത്. ഇന്ത്യയുടെ ബൗളിങ് കരുത്തിന് മുന്നില്‍ അഞ്ച് ദിവസം ബാറ്റ് ചെയ്യാന്‍ ന്യൂസീലന്‍ഡിന് സാധിക്കുമെന്ന് കരുതാനാവില്ല. അവരെ ഇന്ത്യ ഓള്‍ഔട്ടാക്കേണ്ടതാണ്. ജഡേജ രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തി. എന്നാല്‍ എല്ലാവരില്‍ നിന്നും അല്‍പ്പം കൂടി മികച്ച ബൗളിങ് പ്രകടനമാണ് പ്രതീക്ഷിച്ചത്. ആദ്യ രണ്ട് സെക്ഷനുള്ളതില്‍ത്തന്നെ ഇന്ത്യക്ക് മത്സരം തീര്‍ക്കാമായിരുന്നെന്നാണ് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്'-ഇന്‍സമാം ഉല്‍ ഹഖ് പറഞ്ഞു.

6

ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനവും തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. ടോപ് ഓഡര്‍ രണ്ട് ഇന്നിങ്‌സിലും നിരാശപ്പെടുത്തി. അരങ്ങേറ്റക്കാരന്‍ ശ്രേയസ് അയ്യര്‍ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയും നേടിയില്ലായിരുന്നെങ്കില്‍ ഇന്ത്യക്ക് വലിയ നാണക്കേട് നേരിടേണ്ടി വരുമായിരുന്നു. രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും ഭേദപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവെച്ചു. ഇടവേളയില്‍ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്ക് സാധിക്കാതെ പോയതും വലിയ തിരിച്ചടിയായി. മുംബൈയില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ് ഉണ്ടായില്ലെങ്കില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അത് വലിയ നഷ്ടമായി മാറിയേക്കും.

Story first published: Tuesday, November 30, 2021, 15:57 [IST]
Other articles published on Nov 30, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+