For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: പരമ്പര 'റാഞ്ചാന്‍' ഇന്ത്യ റാഞ്ചിയില്‍, ഇഷാനും ചഹലും കളിക്കുമോ? പ്രിവ്യു, സാധ്യതാ ഇലവന്‍

ആദ്യ കളിയില്‍ അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം

റാഞ്ചി: ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പര റാഞ്ചാനുറച്ച് രോഹിത് ശര്‍മയുടെ ടീം ഇന്ത്യ രണ്ടാമങ്കത്തിന് ഇറങ്ങുന്നു. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരം വെള്ളിയാഴ്ച വൈകീട്ട് റാഞ്ചിയില്‍ നടക്കും. രാത്രി ഏഴു മണിക്കാണ് കളിയാരംഭിക്കുന്നത്.

ജയ്പൂരില്‍ ബുധനാഴ്ച നടന്ന ആദ്യ കളിയില്‍ അഞ്ചു വിക്കറ്റിന്റെ വിജയം സ്വന്തമാക്കാന്‍ രോഹിത്- പുതിയ കോച്ച് രാഹുല്‍ ദ്രാവിഡ് കോമ്പിനേഷനു കഴിഞ്ഞിരുന്നു. ഇനി രണ്ടാമത്തെ കളിയും ജയിച്ച് പുതിയ തുടക്കം കൂടുതല്‍ ഗംഭീരമാക്കുകയായിരിക്കും ഇരുവരുടെയും ലക്ഷ്യം. എന്നാല്‍ മൂന്നു മല്‍സരങ്ങളുടെ കൈവിടാതിരിക്കാന്‍ കിവീസിന് റാഞ്ചിയില്‍ ജയിച്ചേ തീരൂ. ഊ കളിയും തോല്‍ക്കുകയാണെങ്കില്‍ ഞായറാഴ്ചത്തെ മൂന്നാം ടി0 അപ്രസക്തമായി മാറും. അതുകൊണ്ടു തന്നെ ജയത്തോടെ പരമ്പരയില്‍ ഒപ്പമെത്താന്‍ കിവീസ് കൈയ്‌മെയ് മറന്ന് പോരാടുമെന്നുറപ്പാണ്.

 ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാവും

ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാവും

ആദ്യ ടി20യില്‍ ജയിച്ച അതേ ടീമിനെ റാഞ്ചിയില്‍ ഇന്ത്യന്‍ നിലനിര്‍ത്താന്‍ സാധ്യതയില്ല. കഴിഞ്ഞ കളിയില്‍ ബൗളിങിനിടെ കൈവിരലിനു പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനു ഇന്ത്യ വിശ്രമം നല്‍കുമെന്നാണ് വിവരം. പകരം പുതുമുഖ പേസ് ജോടികളായ ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍ എന്നിവരിലൊരാള്‍ക്കായിരിക്കും നറുക്കുവീഴുക.
കഴിഞ്ഞ ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ താരങ്ങളാണ് ഇരുവരും. വിക്കറ്റ് കൊയ്ത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് താരം കൂടിയായിരുന്ന ഹര്‍ഷലിനായിരുന്നു പര്‍പ്പിള്‍ ക്യാപ്പ്. 32 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. 24 വിക്കറ്റുകളുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് പേസര്‍ ആവേശ് ഖാന്‍ രണ്ടാമതുമെത്തുകയായിരുന്നു.

 ഇഷാനും ചാഹലും കളിക്കുമോ?

ഇഷാനും ചാഹലും കളിക്കുമോ?

ആദ്യ മല്‍സരത്തില്‍ പുറത്തിരുന്ന ഇഷാന്‍ കിഷനും യുസ്വേന്ദ്ര ചാഹലിനും രണ്ടാം ടി20യില്‍ അവസരം ലഭിക്കുമോയെന്ന് ഏവരും ഉറ്റുനോക്കുന്നുണ്ട്. ഇഷാന്റെ ഹോംഗ്രൗണ്ട് കൂടിയാണ് റാഞ്ചി. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഇന്ത്യ കളിപ്പിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പക്ഷെ ആര്‍ക്കു പകരം ഇഷാനെ കളിപ്പിക്കുമെന്നതാണ് ചോദ്യം. ആദ്യ ടി20യില്‍ ബാറ്റിങില്‍ നിരാശപ്പെടുത്തിയത് ശ്രേയല് അയ്യരായിരുന്നു. പക്ഷെ ശ്രേയസിനെ ഒരു കളിയിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഒഴിവാക്കുന്നത് മണ്ടത്തരമായേക്കും.
ശ്രേയസ് ടീമിലെത്തുകയാണെങ്കില്‍ ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരിലൊരാള്‍ക്കായിരിക്കും പുറത്തുപോവേണ്ടി വരിക. എന്നാല്‍ ജയ്പൂരില്‍ രണ്ടു വിക്കറ്റുകളുമായി അശ്വിന്‍ മിന്നിയിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും നന്നായി പന്തെറിഞ്ഞതും അദ്ദേഹമായിരുന്നു. പക്ഷെ അക്ഷറിനു കളിയില്‍ ഒരു ഇംപാക്ടും സൃഷ്ടിക്കാനായിരുന്നില്ല. അദ്ദേഹത്തിനു പകരം ചാഹലിനെ ഒരുപക്ഷെ ഇന്ത്യ തിരിച്ചുവിളിച്ചേക്കും.

 ന്യൂസിലാന്‍ഡ് ടീമില്‍ മാറ്റമുണ്ടാവും

ന്യൂസിലാന്‍ഡ് ടീമില്‍ മാറ്റമുണ്ടാവും

ടി20 പരമ്പരയില്‍ കളിക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി മൂന്നു വ്യത്യസ്ത ക്യാപ്റ്റന്‍മാരെ ന്യൂസിലാന്‍ഡ് പരീക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കെയ്ന്‍ വില്ല്യംസണിന്റെ അഭാവത്തില്‍ ടിം സൗത്തിയായിരുന്നു ആദ്യ ടി20യില്‍ ടീമിനെ നയിച്ചത്. റാഞ്ചിയില്‍ ടീമിലെ മറ്റൊരു സ്റ്റാര്‍ പേസറായിട്ടുള്ള ട്രെന്റ് ബോള്‍ട്ട് നായകനായേക്കും.
ജയ്പൂരില്‍ ബൗളിങില്‍ ഫ്‌ളോപ്പായ ടോഡ് ആസിലിനു പകരം ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ ഇഷ് സോധിയും കളിച്ചേക്കും. രചിന്‍ രവീന്ദ്രയ്ക്കു പകരം ജിമ്മി നീഷാം കളിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 കണക്കുകളില്‍ ന്യൂസിലാന്‍ഡ്

കണക്കുകളില്‍ ന്യൂസിലാന്‍ഡ്

ടി20 ക്രിക്കറ്റിലെ ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡിനാണ് മേല്‍ക്കൈ. 18 മല്‍സരങ്ങളില്‍ ഇതുവരെ ഏറ്റുമുട്ടിയപ്പോള്‍ ഒമ്പതെണ്ണത്തില്‍ വിജയം കിവീസിനായിരുന്നു. ഏഴു കളികളില്‍ ഇന്ത്യയും ജയം കൊയ്തു. രണ്ടു മല്‍സരങ്ങള്‍ ടൈയായി മാറി.
ഇന്ത്യയില്‍ കളിച്ച ടി20കളെടുത്താല്‍ രണ്ടു ടീമുകളും ഒപ്പത്തിനൊപ്പമാണ്. മൂന്നു മല്‍സരങ്ങളില്‍ ഇന്ത്യയും മൂന്നെണ്ണത്തില്‍ ന്യൂസിലാന്‍ഡുമാണ് വിജയിച്ചിട്ടുള്ളത്.

 സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ്് അയ്യര്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍/ യുസ്വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍/ആവേശ് ഖാന്‍.

ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചെല്‍, മാര്‍ക്ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടിം സെയ്‌ഫേര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജെയിംസ് നീഷാം, മിച്ചെല്‍ സാന്റ്‌നര്‍, ടിം സൗത്തി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട്.

Story first published: Thursday, November 18, 2021, 16:29 [IST]
Other articles published on Nov 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+