നാഗ്പൂര്‍: ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയിലേറ്റ അപ്രതീക്ഷിത തിരിച്ചടി മറന്ന് ടി20 പരമ്പരയ്ക്കു തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ഏകദിനത്തിലേറ്റ 1-2ന്റെ നാണക്കേടിനു അഞ്ചു ടി20കളുടെ പരമ്പരയില്‍ കണക്കുതീര്‍ക്കുകയാവും ഇനി ഇന്ത്യയുടെ ലക്ഷ്യം. പരമ്പരയിലെ ആദ്യ മല്‍സരം ബധനാഴ്ച രാത്രി എഴു മണി മുതല്‍ നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്.
ഏകദിനത്തില്‍ കണ്ടതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ലുക്കിലുള്ള ടീമിനെയാണ് ടി20യില്‍ ഇന്ത്യ അണിനിരത്തുന്നത്. ആദ്യ കളിയില്‍ വിജയം ആര്‍ക്കൊപ്പമായിരിക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്. ഇതേക്കുറിച്ചറിയാം.

സമീപകാല ഫോം
ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ സമീപകാലത്തു സ്ഥിരത പുലര്‍ത്താന്‍ വിഷമിക്കുകയാണെങ്കിലും ടി20യില്‍ ടീം ഇന്ത്യ വേറെ ലെലവാണെന്നു പറയാം. 2024ലെ ടി20 ലോകകപ്പില്‍ ചാംപ്യന്മാരായ ശേഷം അതിനു ശേഷമുള്ള ഒരു ടി20 പരമ്പര പോലും ഇന്ത്യ തോറ്റിട്ടില്ലെന്നതാണ് എടുത്ത് പറയേണ്ട കാര്യം. ലോകകപ്പിനു പിന്നാലെ രോഹിത് ശര്‍മയില്‍ ടി20 ടീമിന്റെ നായകസ്ഥാനം സൂര്യകുമാര്‍ യാദ് ഏറ്റെടുത്തിരുന്നു.
അദ്ദേഹത്തിനു കീഴില്‍ ഇതുവരെ ടീം കളിച്ചത് 25 ടി20കളിലാണ്. ഇതില്‍ 18ലും ഇന്ത്യ വിജയവും കൊയ്തു. ക്യാപ്റ്റനെന്ന നിലയില്‍ 72 എന്ന ഗംഭീര വിജയശതമാനവും സ്‌കൈയ്ക്കുണ്ട്. അവസാനമായി കളിച്ച എട്ടു ടി20കളെടുത്താല്‍ ഒന്നില്‍ മാത്രമേ ഇന്ത്യ തോറ്റിട്ടുമുള്ളൂ.
അതേസമയം, സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്റ്‌നര്‍ നയിക്കുന്ന ന്യൂസിലാന്‍ഡിന്റെയും സമീപകാല പ്രകടനം മോശമല്ല. കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം കിവികള്‍ കളിച്ചത് 21 മല്‍സരങ്ങളാണ്. ഇതില്‍ 13 വിജയങ്ങളും അവര്‍ സ്വന്തമാക്കി. പക്ഷെ എവേ മല്‍സരങ്ങളില്‍ അവരുടെ പ്രകടനത്തില്‍ സ്ഥിരത ഇല്ലായിരുന്നുവെന്നു കാണാം.
നേര്‍ക്കുനേര്‍, പിച്ച്, ടോസ്
ടി20യില്‍ ഇരുടീമുകളും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കുകളെടുത്താല്‍ ന്യൂസിലാന്‍ഡിനെതിരേ നേരിയ മുന്‍തൂക്കം ഇന്ത്യക്കാണ്. ഇതിനകം 25 ടി20കളിലാണ് ഇന്ത്യയും കിവികളും ഏറ്റുമുട്ടിയത്.
ഇതില്‍ 12 മല്‍സരങ്ങളില്‍ ഇന്ത്യ ജയിച്ചപ്പോള്‍ 10 എണ്ണം ന്യൂസിലാന്‍ഡും നേടി. ശേഷിച്ച മൂന്നു മല്‍സരം ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവസാനത്തെ ഒമ്പതു ടി20കളെടത്താല്‍ എട്ടിലും ഇന്ത്യ ജയിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.
നാഗ്പൂരിലെ പിച്ചിലേക്കു വന്നാല്‍ വളരെ ബാലന്‍സുള്ള പിച്ചാണ് ഇവിടുത്തേത്. തുടക്കത്തില്‍ ബാറ്റര്‍മാരെ സഹായിക്കുന്ന പിച്ച് പിന്നീട് സ്പിന്നര്‍മാരെയും തുണയ്്ക്കും. 160-170 റണ്‍സാണ് ഇവിടുത്ത് ശരാശരി ഒന്നാമിന്നിങ്‌സ് സ്‌കോര്‍. മഞ്ഞുവീഴ്ച റണ്‍ചേസില്‍ നിര്‍ണായകമായി മാറുകയും ചെയ്യും.
അവസാന മൂന്നു ടി20കളെടുത്താല്‍ രണ്ടും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമാണ്. രാത്രിയിലെ മഞ്ഞുവീഴ്ച കാരണം ടോസ് ലഭിക്കുന്ന ടീം ബൗളിങ് എടുത്തേക്കാമെങ്കിലും കണക്കുകളെടുത്താല്‍ ആദ്യം ബാറ്റ് ചെയ്യുന്നതാവും കൂടുതല്‍ നല്ലത്.

പ്രവചനമറിയാം
ആദ്യ ടി20യില്‍ ഇന്ത്യയാണ് ഫേവിറ്റുകളെന്നാം എഐയുടെ പ്രവചനം. സമീപകാല ഫോം, നാട്ടില്‍ കളിക്കുന്ന ആനുകൂല്യം, പേസ്-സ്പിന്‍ ബൗളങിലെ ആഴം, നേര്‍ക്കുനേര്‍ കണക്ക് ഇവയെല്ലാം ഇന്ത്യക്കു മുന്‍തൂക്കം നല്‍കുന്നു. ഒരു ഇഞ്ചോടിഞ്ച് മല്‍സരം തന്നെ നാഗ്പൂരില്‍ പ്രതീക്ഷിക്കാം.
ഈ മല്‍സരത്തില്‍ 20 പ്ലസ് റണ്‍സിനോ, മൂന്നു വിക്ക്റ്റിനു മുകളിലോ ആയിരിക്കും ഇന്ത്യന്‍ വിജയം. അഭിഷേക് ശര്‍മ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കൊപ്പം ന്യൂസിലാന്‍ഡിന്റെ രചിന്‍ രവീന്ദ്രയും ഈ കളിയല്‍ മിന്നിക്കുകയിം ചെയ്യും.