Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെ നോക്കേണ്ട? മിന്നിക്കുക ഈ രണ്ടു പേര്‍!! രണ്ടാമങ്കം ആര്‍ക്കെന്നു പ്രവചിച്ച് എഐ

റായ്പൂര്‍: ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ പിടിമുറുക്കുകയെന്ന ലക്ഷ്യത്തോടെയാവും ടീം ഇന്ത്യ രണ്ടാമങ്കത്തിന് കച്ചമുറുക്കുക. നാഗ്പൂരിലെ ആദ്യ കളിയില്‍ നേടിയ 48 റണ്‍സിന്റെ വിജയം ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ടെന്നുറപ്പാണ്. റായ്പൂരിലും ജയിച്ച് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-0ന് മുന്നിലെത്താമെന്ന ശുഭപ്രതീക്ഷയിലാണ് സൂര്യകുമാര്‍ യാദവും സംഘവും.

വീണ്ടുമൊരു വിജയവുമായി ഇന്ത്യ പിടിമുറുക്കുമോ? അതോടെ വമ്പന്‍ തിരിച്ചുവരവ് നടത്തി കിവികള്‍ 1-1ന് ഒപ്പമെത്തുമോ? റായ്പൂരിലെ രണ്ടാമങ്കത്തില്‍ വിജയം ആര്‍ക്കൊപ്പമാവുമെന്നു പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്. ഇതേക്കുറിച്ചു നോക്കാം.

SURYA SANTNER

സ്വാധീനിക്കുന്ന ഘടകങ്ങള്‍

നാഗ്പൂരിലെ ആദ്യ ടി20യില്‍ ന്യൂസിലാന്‍ഡിനു മേല്‍ ഇന്ത്യ നേടിയ 48 റണ്‍സിന്റെ ആധികാരിക വിജയം ഈ മല്‍സരഫലത്തെയും തീര്‍ച്ചയായും സ്വാധീനിക്കുമെന്നുറപ്പാണ്. ഫീല്‍ഡിങില്‍ ചില പാളിച്ചകളുണ്ടായെങ്കിലും ഇന്ത്യയെ സംബന്ധിച്ച് പെര്‍ഫെക്ട് മല്‍സരമായിരുന്നു അത്.

ഇന്ത്യയുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ മല്‍സരവിധി ഉറപ്പായിരുന്നു. കാരണം ഏഴു വിക്കറ്റിന് 238 റണ്‍സെന്ന കൂറ്റന്‍ ടോട്ടലാണ് ടീം പടുത്തുയര്‍ത്തിയത്. അഭിഷേക് ശര്‍മയുടെ ഇടിവെട്ട് തുടക്കവും റിങ്കു സിങിന്റെ മിന്നല്‍ ഫിനിഷിങുമാണ് ടീമിനെ അതിശക്തമായ നിലയിലെത്തിച്ചത്. മറുപടിയില്‍ ഏഴു വിക്കറ്റിനു 190 റണ്‍സെടുക്കാനേ ന്യൂസിലാന്‍ഡിനായുള്ളൂ.

അതേസമയം, ടി20യിലെ നേര്‍ക്കുനേര്‍ കണക്കുകളെടുത്താല്‍ ന്യൂസിലാന്‍ഡിനെതിരേ മുന്‍തൂക്കം ഇന്ത്യക്കാണ്. 26 മല്‍സരങ്ങളില്‍ ഇരുടീമും ഇതിനകം ഏറ്റുമുട്ടിയപ്പോള്‍ 13ലും ജയം ഇന്ത്യക്കായിരുന്നു. 2024ല്‍ കരീബിയന്‍ മണ്ണില്‍ ടി20 ലോകകപ്പ് സ്വന്തമാക്കിയ ശേഷം ഒരു ടി20 പരമ്പരയില്‍ പോലും ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല. തുടര്‍ച്ചയായി 14 പരമ്പരകളാണ് ടീം ജയിച്ചുകയറിയത്.

രണ്ടാം ടി20യിലെ മല്‍സരവേദിയായ റായ്പൂരിലെ പിച്ചിലേക്കു വന്നാല്‍ അതു ബാറ്റര്‍മാരെ തുണയ്ക്കുന്നതാണ്. വലിയ സ്‌കോറുകള്‍ തന്നെ ഈ മല്‍സരത്തിലും തീര്‍ച്ചയായും പ്രതീക്ഷിക്കാം. ആദ്യം ബാറ്റ് ചെയ്യുന്നത് ഇന്ത്യയാണെങ്കില്‍ 175-200 റണ്‍സ് വരെ നേടാനിടയുണ്ട്. ന്യൂസിലാന്‍ഡാണെങ്കില്‍ 165-185 റണ്‍സെങ്കിലും പ്രതീക്ഷിക്കാം. 15നു മുതകളില്‍ സിക്‌സറുകള്‍ ഈ മല്‍സരത്തില്‍ പിറക്കാനുമിടയുണ്ട്.

ടീം ന്യൂസ് നോക്കിയാല്‍ ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടായേക്കും. ആദ്യ ടി20യില്‍ സ്വന്തം ബൗളിങിനിടെ ക്യാച്ചെടുക്കാന്‍ ശ്രമിക്കവെ കൈയ്ക്കു പരിക്കേറ്റ ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ ഈ മല്‍സരം കളിക്കാനിടയില്ല. പകരം പേസര്‍ ഹര്‍ഷിത് റാണയ്ക്കാവും നറുക്കുവീണേക്കുക.

SURYA

പ്രവചനമിങ്ങനെ

റായ്പൂരിലും ന്യൂസിലാന്‍ഡിന്റെ കഥ കഴിച്ച് അഞ്ചു ടി20 മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0നു മുന്നിലെത്തുമെന്നാണ് എഐയുടെ പ്രവചനം. നാട്ടിലെ ആധിപത്യവും മികച്ച സ്‌ക്വാഡ് ബാലന്‍സും ആദ്യ കളിയിലെ ജയത്തിനു ശേഷം ലഭിച്ച താളവുമെല്ലാം ഈ മല്‍സരത്തില്‍ ഇന്ത്യയെ ഫേവറിറ്റുകളാക്കി മാറ്റുന്നു. വലിയ സ്‌കോര്‍ പിറക്കാനിടയുള്ള മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനു നേരിയ മുന്‍തൂക്കമുണ്ടാവുകയും ചെയ്യും.

ഈ മല്‍സരത്തില്‍ ഇന്ത്യക്കായി ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുന്നത്് രണ്ടു പേരായിരിക്കും. ഒരാള്‍ ക്യാപ്റ്റര്‍ സൂര്യകുമാര്‍ യാദവാണെങ്കില്‍ മറ്റൊരാള്‍ ഹാര്‍ദിക് പാണ്ഡ്യയുമായിരിക്കും. മറുഭാഗത്ത് ന്യൂസിലാന്‍ഡിന്റെ ഹീറോയാവുക ഡെവന്‍ കോണ്‍വേയുമാണ്.

ഇന്ത്യന്‍ സ്‌ക്വാഡ്- സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യര്‍, രവി ബിഷ്‌നോയ്, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്.

ന്യൂസിലന്‍ഡ് സ്‌ക്വാഡ്: ഡെവണ്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), ടിം റോബിന്‍സണ്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്, കൈല്‍ ജാമിസണ്‍, ഇഷ് സോധി, ജേക്കബ് ഡഫി, ജെയിംസ് നീഷാം, മാറ്റ് ഹെന്‍ട്രി, മൈക്കല്‍ ബ്രേസ്വെല്‍, സക്കാറി ഫോക്‌സ്, ബെവണ്‍ ജേക്കബ്‌സ്.

Story first published: Friday, January 23, 2026, 7:10 [IST]
Other articles published on Jan 23, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+